ചെന്പനോട ഹൈസ്കൂളിൽ എസ്പിസി പാസിംഗ് ഔട്ട് പരേഡ് നടത്തി
1396309
Thursday, February 29, 2024 4:34 AM IST
പെരുവണ്ണാമൂഴി: ചെന്പനോടെ സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിലെ പത്താം ബാച്ചിലെ 43 എസ്പിസി സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് സ്കൂൾ ഗ്രൗണ്ടിൽ നടന്നു. പേരാന്പ്ര ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ.എം. ബിജു പരേഡ് കമാൻഡർ പി.വി വൈഷ്ണവി കൃഷ്ണയിൽ നിന്ന് സല്യൂട്ട് സ്വീകരിച്ച് കേഡറ്റുകളെ അഭിവാദ്യം ചെയ്തു.
പെരുവണ്ണാമൂഴി പോലീസ് ഇൻസ്പെക്ടർ അരുണ്‍ദാസ്, സ്കൂൾ മാനേജർ ഫാ. ജോസഫ് കൂനാനിക്കൽ, പേരാന്പ്ര എസ്പിസി അഡീഷണൽ നോഡൽ ഓഫീസർ യൂസഫ്, വാർഡ് മെന്പർ ലൈസ ജോർജ്, പെരുവണ്ണാമൂഴി സബ് ഇൻസ്പെക്ടർ ജിതിൻ ദാസ്, പിടിഎ പ്രസിഡന്റ് ഡോണു ജോണ്‍, എസ്പിസി പിടിഎ പ്രസിഡന്റ് ലിബു തോമസ്,
സ്കൂൾ ഹെഡ്മാസ്റ്റർ ജേക്കബ് കോച്ചേരി, യുപി സ്കൂൾ എച്ച്എം ജോളി വർഗീസ്, സ്കൂൾ അധ്യാപകൻ സി.ജെ.തോമസ് എന്നിവർ പ്രസംഗിച്ചു. ഡ്രിൽ ഇൻസ്പെക്ടർമാരായ കെ.എം. അനീഷ്, പി.കെ. നിജിഷ, സിപിഒമാരായ സിജോ മാത്യു, വിനീത ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി.