"നാട്ടിലിറങ്ങുന്ന വന്യ മൃഗങ്ങളെ വെടിവച്ച് കൊല്ലണം'
1394901
Friday, February 23, 2024 5:46 AM IST
കുറ്റിക്കാട്ടൂർ: വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മനുഷ്യജീവൻ നഷ്ടപ്പെടുമ്പോൾ നിഷ്ക്രിയനായ മന്ത്രി എ.കെ. ശശീന്ദ്രൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ജില്ല കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ 100 കേന്ദ്രങ്ങളിൽ നടക്കുന്ന തെരുവ് പ്രതിഷേധത്തിന്റെ ജില്ലാ തല ഉദ്ഘാടനം കുറ്റിക്കാട്ടൂരിൽ ജില്ലാ പ്രസിഡന്റ് ബിജു കണ്ണന്തറ നിർവഹിച്ചു.
നാട്ടിലിറങ്ങുന്ന കാട്ടുമൃഗങ്ങളെ വെടിവെച്ച് കൊല്ലാൻ വനം വകുപ്പ് തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് വേലായുധൻ അധ്യക്ഷത വഹിച്ചു.