കാട്ടാനക്കൂട്ടത്തെ തുരത്തുന്നതിനിടെ പടക്കംപൊട്ടി വാച്ചർക്ക് പരിക്ക്
1394250
Tuesday, February 20, 2024 7:32 AM IST
കൂരാച്ചുണ്ട്: കക്കയം ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ പടക്കം പൊട്ടിച്ച് തുരത്തുന്നതിനിടെ വനം വകുപ്പിന്റെ താത്കാലിക വാച്ചർക്ക് പരിക്ക്. പടക്കം പൊട്ടി കൈപ്പത്തിയ്ക്കും ചെവിക്കും ഗുരുതര പരിക്കേറ്റ കൂരാച്ചുണ്ട് പൂവ്വത്തുംചോല തായാട്ടുമ്മൽ വി.കെ.സുനിലി (44)നെ മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം കക്കയം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ദശരഥൻകടവിൽ ആനകളെ തുരത്തുന്നതിനിടെയാണ് പടക്കം കൈയ്യിലിരുന്ന് പൊട്ടി അപകടം സംഭവിച്ചത്.