കോൺഗ്രസ് ഭിക്ഷ എടുക്കൽ സമരം നടത്തി
1393678
Sunday, February 18, 2024 4:40 AM IST
കൊയിലാണ്ടി: സപ്ലൈകോ വില വർധനനവിൽ പ്രതിഷേധിച്ച് കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭിക്ഷ എടുക്കൽ സമരം സംഘടിപ്പിച്ചു.
കൊയിലാണ്ടി ദേശീയപാതയോരത്ത് അണിനിരന്ന പ്രവർത്തകർ വിലവർധനവിനെ തുടർന്ന് കുടുംബങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ജനങ്ങൾക്ക് മുന്പിൽ അവതരിപ്പിച്ചാണ് ഭിക്ഷ എടുത്തത്. സമരം കെപിസിസി അംഗം രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് അരുൺ മണമൽ അധ്യക്ഷത വഹിച്ചു. മുരളി തോറോത്ത്, വി.ടി. സുരേന്ദ്രൻ, എം.എം. ശ്രീധരൻ, മനോജ് കാളകണ്ടം എന്നിവർ പ്രസംഗിച്ചു.