കോട്ടയം വളവിലെ കുഴി; വാഴ നട്ട് പ്രതിഷേധിച്ച് കോണ്ഗ്രസ്
1376197
Wednesday, December 6, 2023 7:05 AM IST
കൂന്പാറ: തകർന്ന റോഡിലെ കുഴിയിൽ വാഴ നട്ട് പ്രതിഷേധിച്ചു. കൂന്പാറ- കക്കാടംപൊയിൽ റോഡിലെ പീടിക പാറയ്ക്ക് താഴെ കോട്ടയം വളവിൽ അപകടകരമായ വിധത്തിൽ രൂപപ്പെട്ട കുഴിയിലാണ് കോണ്ഗ്രസ് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴനട്ട് പ്രതിഷേധിച്ചത്.
അധികൃതർ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചാണ് പ്രതിഷേധ സമരം നടത്തിയത്. ബ്ലോക്ക് കോണ്ഗ്രസ് സെക്രട്ടറി മണി എടത്ത്വീട്ടിൽ സമരം ഉദ്ഘാടനം ചെയ്തു. ജോർജുകുട്ടി കക്കാടംപൊയിൽ, ബാബു പീടികപാറ, സിബി കൊട്ടാരത്തിൽ, ഷൈജു പാണ്ടിപ്പള്ളി, ജോഷി കുന്പിക്കൽ എന്നിവർ നേതൃത്വം നൽകി.