തെരുവുനായകൾ കുറുകെ ചാടി; ബൈക്കപകടത്തിൽ വിമുക്ത ഭടന് പരിക്ക്
1339319
Saturday, September 30, 2023 12:40 AM IST
നാദാപുരം: തെരുവുനായകൾ കുറുകെ ചാടി ബൈക്ക് മറിഞ്ഞ് വിമുക്തഭടന് പരിക്കേറ്റു. ചേലക്കാട് സ്വദേശി ഷൈജു (42) നാണ് പരിക്കേറ്റത്. നാദാപുരം കുറ്റ്യാടി സംസ്ഥാന പാതയിൽ കല്ലാച്ചിയിൽ ഇന്നലെ പതിനൊന്ന് മണിയോടെയാണ് അപകടം.
നാദാപുരം ഭാഗത്ത് നിന്ന് ചേലക്കാട്ടേക്ക് ബൈക്കിൽ പോകുന്നതിനിടെ മൂന്ന് നായകൾ റോഡിലേക്ക് ഓടിക്കയറുകയും ഒരെണ്ണം ബൈക്കിൽ ഇടിക്കുകയായിരുന്നു.
തുടർന്ന് ബൈക്ക് റോഡിൽ എതിർ വശത്ത് നിന്ന് വരികയായിരുന്ന ഓട്ടോയിലും ഇടിച്ചു. തലയ്ക്കും, വലത് കാൽ മുട്ടിനും പരിക്കേറ്റ സൈനികനെ നാദാപുരം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.