നിർത്തിയിട്ട ടിപ്പർ ലോറിയിൽ ഓട്ടോ ഇടിച്ച് ഡ്രൈവർ മരിച്ചു
1338874
Thursday, September 28, 2023 12:48 AM IST
നാദാപുരം: നിർത്തിയിട്ട ടിപ്പർ ലോറിയിൽ ഓട്ടോ ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ഉമ്മത്തൂർ സ്വദേശി മണക്കണ്ടിയിൽ പുരുഷു (50)വാണ് മരിച്ചത്. ഇന്നലെ രാവിലെ 10 ഓടെ ചെക്യാട് ഉമ്മത്തൂർ ചാത്തങ്കണ്ടി മുക്കിലാണ് അപകടമുണ്ടായത്. പുരുഷുവിനെ പാറക്കടവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വടകര ജില്ല ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: റീന. മക്കൾ: അഭിരാമി, സയനോര.