കൂരാച്ചുണ്ട് അത്യോടി തോടിന്റെ അരികിൽ മാലിന്യം തള്ളി
1336750
Tuesday, September 19, 2023 7:49 AM IST
കൂരാച്ചുണ്ട്: തോടിന്റെ അരികിൽ മാലിന്യം നിക്ഷേപിച്ചതിനെതിരേ ആക്ഷേപം. കൂരാച്ചുണ്ട് അത്യോടി തോടിന്റെ കുറുവത്താഴ ഭാഗത്താണ് ചാക്കിൽ കെട്ടിയ മാലിന്യം തള്ളിയത്. ദുർഗന്ധം വമിക്കുന്ന പച്ചക്കറി മാലിന്യമടക്കമാണ് തോടിന്റെ അരികിൽ തള്ളിയത്. മഴപെയ്താൽ മാലിന്യം വെള്ളത്തിൽ കലരുമെന്നാണ് നാട്ടുകാരുടെ പരാതി.
ഒട്ടനവധി ആളുകൾ ആശ്രയിക്കുന്ന തോടിന്റെ കരയിലാണ് മാലിന്യമുള്ളത്.മാലിന്യം തള്ളിയവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.