എം.പി. വീരേന്ദ്രകുമാര്‍ സോഷ്യലിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍: കമാല്‍ വരദൂര്‍
1298167
Monday, May 29, 2023 12:05 AM IST
കോഴിക്കോട്: എം.പി. വീരേന്ദ്രകുമാര്‍ സോഷ്യലിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയിരുന്നുവെന്നും രാഷ്ട്രീയക്കാരിലെ സാഹിത്യകാരന്കൂടിയായിരുന്ന അദ്ദേഹത്തിന്റെ ജീവിതം പുതുതലമുറയ്ക്ക് പ്രചോദനമാകണമെന്നും മാധ്യമപ്രവര്ത്തകന് കമാല്‍ വരദൂര്‍ പറഞ്ഞു.
ഓര്ഗനൈസേഷന് ഓഫ് സ്മോള്‍ ന്യൂസ് പേപ്പേഴ്സ് സൊസൈറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒഎസ്എന്എസ് പ്രസിഡന്റ് രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. മലയാളം ന്യൂസ് കേരള ചീഫ്, സി.ഒ.ടി. അസീസ് അനുസ്മരണ പ്രഭാഷണം നടത്തി. ഉന്നതവിജയം നേടിയ വിദ്യാർഥികള്‍ക്കുള്ള ഉപഹാരം കോര്പറേഷന് പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത വിതരണം ചെയ്തു. മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് അറ്റക്കോയ പള്ളിക്കണ്ടി, പീപ്പിള്‍സ് റിവ്യൂ ചീഫ് എഡിറ്റര്‍ പി.ടി. നിസാര്‍, ട്രഷറര്‍ സംഗീത് ചേവായൂർ, സെക്രട്ടറി സത്യജിത് പണിക്കര്‍, വിനയന് എന്നിവർ പ്രസംഗിച്ചു.