ജില്ലാ പഞ്ചായത്തിനെ മികച്ചതാക്കി മാറ്റിയത് ആരോഗ്യ മേഖലയിലെ പദ്ധതികൾ
Monday, March 27, 2023 12:27 AM IST
കോ​ഴി​ക്കോ​ട്: ആ​ർ​ദ്രം പു​ര​സ്കാ​ര ല​ബ്ധി​യി​ലേ​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നെ കൈ ​പി​ടി​ച്ചു​യ​ർ​ത്തി​യ​ത് സം​സ്ഥാ​ന​ത്ത് ത​ന്നെ മാ​കൃ​ക​യാ​ക്കാ​വു​ന്ന ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ ഇ​ട​പെ​ട​ലു​ക​ൾ.
ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ൽ ന​ട​പ്പാ​ക്കി​യ ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ് മ​റ്റു ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളെ​ക്കാ​ൾ കോ​ഴി​ക്കോ​ടി​ന് തി​ള​ക്ക​മേ​കി​യ​ത്. ഇ​ത്ത​രം ഇ​ട​പെ​ട​ലു​ക​ൾ​ക്ക് എ​ണ്ണ​യി​ട്ട യ​ന്ത്രം പോ​ലെ പ്ര​വ​ർ​ത്തി​ച്ച​തോ​ടെ​യാ​ണ് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള പ​ത്ത് ല​ക്ഷം രൂ​പ​യു​ടെ ആ​ർ​ദ്ര കേ​ര​ളം പു​ര​സ്ക്കാ​ര​മാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നെ തേ​ടി​യെ​ത്തി​യ​ത്. സ്പ​ന്ദ​നം, സ്നേ​ഹ​സ്പ​ർ​ശം, ജീ​വ​ജ്യോ​തി തു​ട​ങ്ങി നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ് ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ള്ള​ത്.
ന​വ കേ​ര​ള ക​ർ​മ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ആ​ർ​ദ്രം മി​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച വ​യ്ക്കു​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അം​ഗീ​കാ​ര​മാ​യി പു​ര​സ്ക്കാ​രം ന​ൽ​കി വ​രു​ന്ന​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് അ​വാ​ർ​ഡ് ല​ഭ്യ​ത​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ ശ​ശി പ​റ​ഞ്ഞു.
ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ന്നോ​ട്ട് വ​ച്ച പ​ദ്ധ​തി​ക​ളാ​ണ് കോ​ഴി​ക്കോ​ടി​നെ മി​ക​ച്ച ജി​ല്ലാ പ​ഞ്ചാ​യ​ത്താ​ക്കി മാ​റ്റി​യ​ത്. സ്പ​ന്ദ​നം, സ്നേ​ഹ​സ്പ​ർ​ശം, ജീ​വ​ജ്യോ​തി, വ​ട​ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​വ​രു​ന്ന ഇ​ട​പെ​ട​ലു​ക​ൾ എ​ന്നി​വ​യെ​ല്ലാം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഫ​ല​മാ​ണ്.
ജി​ല്ല​യു​ടെ വി​ക​സ​ന​ത്തി​ന് യോ​ജി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ സാ​ധി​ക്കു​ന്ന​ത് ത​ന്നെ​യാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള അം​ഗീ​കാ​ര​ത്തി​ലേ​ക്ക് കോ​ഴി​ക്കോ​ടി​നെ എ​ത്തി​ച്ച​തെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ൾ ലോ​ക നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​തി​നാ​യി സ​മ​ഗ്ര ആ​രോ​ഗ്യ പ​ദ്ധ​തി​ക്കും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് രൂ​പം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.
ഇ​തി​നാ​യി 4.19 കോ​ടി രൂ​പ ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. ജി​ല്ലാ ത​ല​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡ് പ​ന​ങ്ങാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നാ​ണ് (5 ല​ക്ഷം രൂ​പ), അ​രി​ക്കു​ളം (3 ല​ക്ഷം), ക​ട​ലു​ണ്ടി (2 ല​ക്ഷം) എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ൽ.