സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി
1265493
Monday, February 6, 2023 11:22 PM IST
തിരുവമ്പാടി: സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ വാർഷികവും സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും നടത്തി.
മില്ലി ഏബ്രാഹം, എൽസമ്മ മാത്യു, ഷൈനി ആന്റണി, ടി.സി. ദേവസ്യ എന്നിവരാണ് വിരമിക്കുന്നത്. ഫാ. തോമസ് നാഗപറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോർപ്പറേറ്റ് മാനേജർ ജോസഫ് വർഗീസ് പാലക്കാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട, ജില്ലാ പഞ്ചായത്ത് അംഗം വി.പി. ജമീല, വാർഡ് അംഗം ലിസി മാളിയേക്കൽ, പ്രിൻസിപ്പൽ വിപിൻ എം. സെബാസ്റ്റ്യൻ, ഹെഡ് മാസ്റ്റർ സജി തോമസ് പിടിഎ പ്രസിഡന്റ് ജെമീഷ് സെബാസ്റ്റ്യൻ, ഡോ.പി.എം. മത്തായി, ഷീജ സണ്ണി, മില്ലി മോഹൻ, എൽസമ്മ മാത്യു, ഷൈനി ആന്റണി, ടി.സി. ദേവസ്യ , ടോംസ് ടി സൈമൺ, നന്ദന രവി, ഷാന്റി മൈക്കിൾഎന്നിവർ പ്രസംഗിച്ചു.