വാഹനാപകടത്തിൽ മരിച്ചു
1262485
Friday, January 27, 2023 10:33 PM IST
താമരശേരി: ഈങ്ങാപ്പുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരന് മരിച്ചു. സുല്‍ത്താന്‍ബത്തേരി പുത്തന്‍കുന്ന് നാടകശേരിയില് താമസിക്കുന്ന മലപ്പുറം ചേലേമ്പ്ര കുറ്റിപ്പാല പറമ്പില്‍ ഷഫീക്ക് (46) ആണ് മരിച്ചത്.
വെളളിയാഴ്ച്ച വൈകുന്നേരം 3.30തോടെയാണ് സംഭവം. വയനാട്ടില്‍ നിന്നും ചേലേമ്പ്രയിലെ കുടുംബ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ഷഫീഖ് സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചത്. കാര്‍ പൂര്‍ണമായും തകര്‍ന്നു. നാട്ടുകാര്‍ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭാര്യ: റജീന. മക്കള്‍: ദില്‍ക്കര്‍ ഷാജ്, അമല്‍ ഷാജ്