നിത്യോപയോഗ സാധനങ്ങളുടെ വില വർധന: പന്തം കൊളുത്തി പ്രകടനം നടത്തി
1246145
Tuesday, December 6, 2022 12:08 AM IST
കൂരാച്ചുണ്ട്: നിത്യോപയോഗ സാധങ്ങളുടെ വിലവർധനവ്, കാർഷിക ഉത്പന്നങ്ങളുടെ വിലത്തകർച്ച, സർക്കാർ ധൂർത്ത്, തൊഴിലുറപ്പ് പദ്ധതികൾ അട്ടിമറിക്കുന്ന നടപടി എന്നിവക്കെതിരേ ഐഎൻടിയുസി കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പന്തം കൊളുത്തി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
മണ്ഡലം പ്രസിഡന്റ് കുര്യൻ ചെമ്പനാനി ഉദ്ഘാടനം ചെയ്തു. രാജു കിഴക്കേക്കര അധ്യക്ഷത വഹിച്ചു. ജോർജ് ചൊട്ടുകുളം, വിഷ്ണു തണ്ടോറ, വി.കെ.സി. അമ്മദ്, റെജി മറ്റത്തിൽ, അനിൽ വടക്കേമുക്കട എന്നിവർ പ്രസംഗിച്ചു. കെ.എൻ. അജിത, പി.കെ. സുമതി, വിത്സൺ ഈയ്യാലിൽ എന്നിവർ നേതൃത്വം നൽകി.