ഒരുമിച്ച് പാടി ഒന്നാമതായി എസ്ജിഎംഎസ്ബി
1244930
Thursday, December 1, 2022 11:58 PM IST
വടകര: നിറവായി അലകള്‍ കളമെഴുതി മൂളുമൊരു കവിതയായി..... എന്ന് തുടങ്ങുന്ന സംഘഗാനം മനോഹരമായി ആലപിച്ച് വടകര എസ്ജിഎംഎസ്ബി വിജയം കീരീടം ചൂടി.
യുപി വിഭാഗം സംഘഗാനത്തിലാണ് അതിഥേയരായ വടകര ഒന്നാം സ്ഥാനം നേടിയത്.ലക്ഷ്മി എല്‍, ദ്യുതി നല്ലൂര്, പാര്‍വ്വണ, ഇവാനിയ, പാര്‍വ്വണ എസ്, തേജ എസ്, ഷലോജ് പി.സി എന്നിവരാണ് പാട്ടിന്റെ ഓളം തീര്‍ത്തത്. സനീഷ് മടപ്പള്ളി ഗാനങ്ങള്‍ ചിട്ടപ്പെടുത്തി.
ഹൈസ്്കൂള്‍ കലാകിരീടം മേമുണ്ടയ്ക്ക്
വടകര: കോഴിക്കോട് ജില്ലാ സ്കൂള്‍ കലോത്സവം ഹൈസ്കൂള്‍ വിഭാഗത്തില്‍ 147 പോയിന്റ് നേടി മേമുണ്ട ഹയര്‍സെക്കൻഡറി സ്കൂള്‍ ഓവറോള്‍ കിരീടം കരസ്ഥമാക്കി. 136 പോയിന്റ് നേടിയ സില്‍വര്‍ ഹില്‍സ് എച്ച്എസ്എസിന് രണ്ടാം സ്ഥാനവും 115 പോയിന്റ് നേടിയ മടവൂര്‍ ചക്കാലക്കല്‍ സ്കൂളിന് മൂന്നാം സ്ഥാനവും ലഭിച്ചു.