കാവല്‍ പ്ലസ് പദ്ധതിയില്‍ ഒഴിവ്
1244675
Thursday, December 1, 2022 12:27 AM IST
താമരശേരി: കേരള സര്‍ക്കാര്‍ വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ നടപ്പിലാക്കി വരുന്ന കാവല്‍ പ്ലസ് പദ്ധതി കോഴിക്കോട് ജില്ലയില്‍ നടപ്പിലാക്കുന്ന ടെന്‍ഡര്‍ ലീഫ് സൊസൈറ്റി, കോര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ ഉദ്യോഗാര്‍ഥികളെ ക്ഷണിക്കുന്നു.
സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദവും (എച്ച്ആര്‍ സ്പെഷ്യലൈസേഷന് ഒഴികെ) മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ കുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തിച്ചുള്ള പരിചയവും ഉള്ളവര്ക്കാണ്അപേക്ഷിക്കാം.താത്പര്യമുള്ളവര്‍ [email protected] എന്ന മെയില്‍ ഐഡിയിലേക്ക് ബയോഡേറ്റ സഹിതം ഡിസംബര്‍ പത്തിന് മുമ്പായി അപേക്ഷിക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു.