ഗാന്ധി ജയന്തി ദിനത്തിൽ ശുചീകരണം നടത്തി
1227439
Tuesday, October 4, 2022 12:45 AM IST
കൂരാച്ചുണ്ട്: ഗാന്ധിജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് കൂരാച്ചുണ്ട് പഞ്ചായത്ത്, വ്യാപാരികൾ , ഹരിത കർമസേന, കുടുംബശ്രീ തുടങ്ങിയവരുമായി സഹകരിച്ച് കൂരാച്ചുണ്ട് അങ്ങാടിയും പരിസരപ്രദേശവും ശുചീകരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റസീന യൂസഫ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒ.കെ.അമ്മദ്, പഞ്ചായത്തംഗം സണ്ണി പുതിയകുന്നേൽ, ഹരിത കർമസേന കോർഡിനേറ്റർ ബിജി സെബാസ്റ്റ്യൻ, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ സണ്ണി പാരഡൈസ് ജോബി വാളിയാംപ്ലാക്കൽ എന്നിവർ നേതൃത്വം നൽകി.