ഒ​ള​വ​ണ്ണ​യി​ലും ഫ​റോ​ക്കി​ലും നാ​യ​പ്പേ​ടി
Tuesday, September 27, 2022 11:59 PM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ഫ​റോ​ക്കി​ലും ഒ​ള​വ​ണ്ണ​യി​ലും നാ​യ് ഭീ​തി കു​റ​യു​ന്നി​ല്ല. സ​മീ​പ​കാ​ല​ത്താ​യി നി​ര​വ​ധി പേ​ര്‍​ക്കാ​ണ് ഈ ​ഭാ​ഗ​ത്ത് ക​ടി​യേ​റ്റ​ത്.
ക​ഴി​ഞ്ഞ ദി​വ​
സം ചെ​റു​വ​ണ്ണൂ​രി​ൽ തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ്രാ​യ​മാ​യ​വ​രു​ൾ​പ്പെ​ടെ നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വ​യോ​ധി​ക​യു​ടെ ശ​രീ​ര​മാ​കെ ക​ടി​ച്ചു​പ​റി​ച്ചു.
ഇ​എ​സ്ഐ ഡി​സ്പെ​ൻ​സ​റി​ക്ക് സ​മീ​പം​മേ​ല​ത്ത് പ​റ​മ്പി​ൽ ഹൗ​സി​ൽ നാ​രാ​യ​ണി (81), മ​ക​ൻ ര​മേ​ശ​ൻ (55), പു​തു​ക്കു​ള​ങ്ങ​ര ബാ​ബു​രാ​ജി​ന്റെ മ​ക​ൻ അ​ഖി​ൽ (24), പൂ​കാ​ട് പ്രേ​മ​ല​ത (പ്രേ​മി, - 68) എ​ന്നി​വ​രാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്.
ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ഒ​ള​വ​ണ്ണ കോ​ന്ത​നാ​രി​യി​ലും പ​ള്ളി​പ്പു​റ​ത്തു​മാ​യി ഒ​ന്‍​പ​തു പേ​ര്‍​ക്ക് തെ​രു​വു നാ​യ​യു​ടെ ക​ടി​യേ​റ്റി​രു​ന്നു.
പ​ള്ളി​പ്പു​റ​ത്ത് പു​ത്ത​ല​ത്ത് അ​നി​ത​യ്ക്ക് വീ​ടി​ന്റെ മു​റ്റ​ത്തു വ​ച്ചാ​ണ് ക​ടി​യേ​റ്റ​ത്. കോ​ന്ത​നാ​രി ബൊ​ട്ടാ​ണി​ക്ക​ല്‍ ഗാ​ര്‍​ഡ​ന് മു​ന്നി​ല്‍ വ​ച്ചാ​ണ് മ​റ്റു​ള്ള​വ​ര്‍​ക്ക് ക​ടി​യേ​റ്റ​ത്. നാ​യ​യെ പി​ന്നീ​ട് ത​ല്ലി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു.