ആര്യാടൻ മുഹമ്മദ് അനുസ്മരണ യോഗം
1225038
Monday, September 26, 2022 11:52 PM IST
താമരശേരി : താമരശേരി കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദ് അനുസ്മരണ യോഗം നടത്തി.
കേരളത്തിൽ സമ്പൂർണ വൈദ്യുതീകരത്തിന് നിർണ്ണായക പങ്ക് വഹിച്ച നേതാവും സാധാരണക്കാരുടെ ആശ്രയ കേന്ദ്രവും മായിരുന്ന ആര്യാടന്റെ വിയോഗം കേരളത്തിന് തീരാനഷ്ടവുമാണെന്ന് മുൻ എംഎൽഎ വി.എം.ഉമ്മർ അനുസ്മരിച്ചു.
മണ്ഡലം പ്രസിഡന്റ് നവാസ് ഈർപ്പോണ അധ്യക്ഷത വഹിച്ചു. കെ.പി.കൃഷ്ണൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. സി.കെ.വേണുഗോപാൽ, ഗിരീഷ് തേവള്ളി, പി.സി.ഹബീബ് തമ്പി ,എ.അരവിന്ദൻ, എ.പി.മുസ്തഫ, നാസർ ഫൈസി കൂടത്തായി, വി.കെ.അഷ്റഫ്, സാബിത്ത് സഖാഫി ,റഹീം ജേൺസൺ ചക്കാട്ടിൽ, ഹാജി, പി.ഗിരീഷ് കുമാർ, കെ. സരസ്വതി, ചിന്നമ്മ ജോർജ്, കാവ്യ വി.ആർ എന്നിവർ പ്രസംഗിച്ചു.
കൂരാച്ചുണ്ട്: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ കൂരാച്ചുണ്ടിൽ ചേർന്ന സർവകക്ഷി യോഗത്തിൽ അനുശോചിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അധ്യക്ഷത വഹിച്ചു. ജോൺസൺ താന്നിക്കൽ , എൻ.കെ.കുഞ്ഞമ്മദ്, വി.എസ്.ഹമീദ് ,ജോസഫ് വെട്ടുകല്ലേൽ ,സണ്ണി പാരഡൈസ്, സുനീർ പുനത്തിൽ എന്നിവർ പ്രസംഗിച്ചു.