തെരുവ് നായ ശല്യം; തുടര്‍ നടപടികള്‍ കൈക്കൊള്ളാന്‍ തീരുമാനം
1223415
Wednesday, September 21, 2022 11:57 PM IST
കുറ്റ്യാടി: കുറ്റ്യാടി നിയോജക മണ്ഡലത്തിലെ ബ്ലോക്ക് പഞ്ചായത്തുകളായ തോടന്നൂർ, കുന്നുമ്മൽ, തൂണേരി എന്നിവിടങ്ങളിൽ തെരുവ് നായകളെ സംരക്ഷിക്കുന്നതിന് അഭയകേന്ദ്രങ്ങളും എബിസി കേന്ദ്രങ്ങൾ സ്ഥാപിക്കാനും വളർത്ത് മൃഗങ്ങൾക്ക് വാക്സിനേഷൻ നടത്തി ലൈസൻസ് നല്‍കാനും തീരുമാനം.
കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎൽഎ വിളിച്ചു ചേർത്ത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും യോഗത്തിലാണ് തുടര്‍ നടപടികള്‍ക്ക് രൂപം നല്‍കിയത്. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീലത, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഒ.ടി നഫീസ, വി.കെ.റീത്ത, നയീമ കുളമുള്ളതിൽ, സബിത മണക്കുനി, ജ്യോതി ലക്ഷ്മി, പി.കെ അശ്റഫ് ,ഡോക്ടർ മുസ്തഫ,ടി.കെ മോഹൻ ദാസ് ,പി.സുരേഷ് ബാബു ,കെ .പി മജീദ്, വടയ കണ്ടി നാരായണൻ, സി എൻ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.