വ്യാജരേഖയുണ്ടാക്കി ലക്ഷങ്ങള്‍ തട്ടിയതായി പരാതി
1572748
Friday, July 4, 2025 5:32 AM IST
മഞ്ചേരി: ലോട്ടറി സ്ഥാപനത്തില്‍ ജോലി ചെയ്തു വരവെ വ്യാജ രേഖയുണ്ടാക്കി 15 ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ മഞ്ചേരി പോലീസ് കേസെടുത്തു. മഞ്ചേരി പ്രകാശ് ലോട്ടറീസ് ഉടമ കാഞ്ഞിട്ടുകുന്ന് ശാന്തിഗ്രാം ശ്രീഗോകുലം ഹൗസില്‍ കൃഷ്ണദാസ് (52) ആണ് സ്ഥാപനത്തിലെ കളക്ഷന്‍ ഏജന്റായ പുല്ലഞ്ചേരി വേട്ടേക്കോട് മുണ്ടിയന്‍കാവില്‍ ജിജി(40)നെതിരേ പരാതി നല്‍കിയത്.
2024 നവംബര്‍ മാസം മുതല്‍ 2025 ജൂണ്‍ നാല് വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. ലോട്ടറി ഓഫീസില്‍ നിന്നും ലഭിക്കുന്ന ബില്‍ വ്യാജമായി നിര്‍മിച്ച് 14,93,409 രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.