സപ്തതി ആഘോഷം തിങ്കളാഴ്ച തുടങ്ങും
1435389
Friday, July 12, 2024 4:06 AM IST
മഞ്ചേരി : ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന അലവി കക്കാടന്‍ സപ്തതി ആഘോഷം ജൂലൈ 15ന് ആരംഭിക്കും. അയനിക്കോട് എന്‍ ഫ്രീ ആശ്രമത്തില്‍ ആരംഭിക്കുന്ന ആഘോഷ പരിപാടി പോരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യും.
സംഘാടക സമിതി ചെയര്മാന് നാസര്‍ ഡിബോണ അധ്യക്ഷത വഹിക്കും. സാമൂഹിക പ്രവര്‍ത്തനം തപസ്യയാക്കിയ അലവി കക്കാടന്റെ സപ്തതി ആഘോഷത്തിനായി നാട്ടുകാര്‍ ആവേശത്തോടെ ഒരുങ്ങിയതായി സംഘാടക സമിതി കോ ഓര്‍ഡിനേറ്റര്‍ സന്തോഷ് പറപ്പൂര് പറഞ്ഞു.
പരിസ്ഥിതി സംഘടനയായ എന്ഫ്രീയും വാരിയംകുന്നത് ഫൗണ്ടേഷനും സംയുക്തമായാണ് ആഘോഷം സംഘടിപ്പിക്കുന്നത്.