യോ​ഗ ദി​നാ​ച​ര​ണ​വും വെ​ല്‍​നെ​സ് കേ​ന്ദ്രം ഉ​ദ്ഘാ​ട​ന​വും
Wednesday, June 26, 2024 5:40 AM IST
നി​ല​മ്പൂ​ര്‍: അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​നാ​ച​ര​ണ​വും ആ​യു​ഷ് ഹെ​ല്‍​ത്ത് ആ​ന്‍​ഡ് വെ​ല്‍​നെ​സ് സെ​ന്‍റ​ര്‍ ഉ​ദ്ഘാ​ട​ന​വും പോ​ത്തു​ക​ല്‍ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് ഹോ​മി​യോ ഡി​സ്‌​പെ​ന്‍​സ​റി​യി​ല്‍ ന​ട​ന്നു.

ആ​യു​ഷ് ഹെ​ല്‍​ത്ത് ആ​ന്‍​ഡ് വെ​ല്‍​നെ​സ് സെ​ന്‍റ​റു​ക​ള്‍ ആ​യി ഉ​യ​ര്‍​ത്തി​യ​തി​ന്‍റെ പോ​ത്തു​ക​ല്‍ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ലെ ഹോ​മി​യോ ഡി​സ്‌​പെ​ന്‍​സ​റി​യി​ലെ ഉ​ദ്ഘാ​ട​നം പോ​ത്തു​ക​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ദ്യാ രാ​ജ​ന്‍ നി​ര്‍​വ​ഹി​ച്ചു.

ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ റു​ബീ​ന കി​ണ​റ്റി​ങ്ങ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​പ്രി​യ വി​ജ​യ​ന്‍, പോ​ത്തു​ക​ല്‍ പ​ഞ്ചാ​യ​ത്ത് ഉ​പാ​ധ്യ​ക്ഷ​ന്‍ ഷാ​ജി ജോ​ണ്‍, വി​ക​സ​ന​കാ​ര്യ സ​ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ത​ങ്ക കൃ​ഷ്ണ​ന്‍,

വാ​ര്‍​ഡം​ഗ​ങ്ങ​ളാ​യ മ​റി​യാ​മ്മ കു​ഞ്ഞു​മോ​ന്‍, മു​സ്ത​ഫ, മി​നി വെ​ട്ടി​ക്കു​ഴ, സി​ഡി​എ​സ് അ​ധ്യ​ക്ഷ സി​ന്ധു അ​ശോ​ക​ന്‍, സ​ന്തോ​ഷ്, ജി​ജി വ​ര്‍​ഗീ​സ് യോ​ഗ പ​രി​ശീ​ല​ക​ന്‍ ശി​വ​കു​മാ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.