റോ​ഡി​ലേ​ക്ക് പ​ട​ര്‍​ന്നു​ക​യ​റി​യ കു​റ്റി​ക്കാ​ടു​ക​ള്‍ കാ​ഴ്ച മ​റ​ച്ച് അ​പ​ക​ട​ക്കെ​ണി​യൊ​രു​ക്കു​ന്നു
Tuesday, June 25, 2024 7:22 AM IST
എ​ട​ക്ക​ര: റോ​ഡി​ലേ​ക്ക് പ​ട​ര്‍​ന്നു​ക​യ​റി​യ അ​ടി​ക്കാ​ടു​ക​ള്‍ കാ​ഴ്ച മ​റ​ച്ച് അ​പ​ക​ട​ക്കെ​ണി​യൊ​രു​ക്കു​ന്നു. എ​ട​ക്ക​ര-​മൂ​ത്തേ​ടം റോ​ഡി​ല്‍ കാ​റ്റാ​ടി​ക്ക​ട​വ് പാ​ല​ത്തി​നോ​ട് ചേ​ര്‍​ന്ന വ​ള​വി​ലാ​ണ് റോ​ഡി​നി​രു​വ​ശ​വും കാ​ട് മൂ​ടി വാ​ഹ​ന യാ​ത്ര​ക്കാ​ര്‍​ക്കും കാ​ല്‍​ന​ട യാ​ത്ര​ക്കാ​ര്‍​ക്കും ഭീ​ഷ​ണി​യാ​യി മാ​റി​യി​രി​ക്കു​ന്ന​ത്.

ഒ​രാ​ള്‍​പ്പൊ​ക്ക​ത്തി​ലേ​റെ ഉ​യ​ര​ത്ത​രി​ലാ​ണ് കു​റ്റി​ക്കാ​ട് വ​ള​ര്‍​ന്ന് റോ​ഡി​ലേ​ക്ക് പ​ട​ര്‍​ന്ന് കി​ട​ക്കു​ന്ന​ത്. ഇ​ത് മൂ​ലം വ​ള​വ് തി​രി​ഞ്ഞു​വ​രു​ന്ന വ​ലി​യ വാ​ഹ​ന​ങ്ങ​ളെ എ​തി​ര്‍​ദി​ശ​യി​ല്‍ നി​ന്നു​വ​രു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ര്‍​ക്ക് കാ​ണാ​ന്‍ ക​ഴി​യി​ല്ല.

അ​ടു​ത്തെ​ത്തു​മ്പോ​ള്‍ മാ​ത്ര​മാ​ണ് മ​റ്റ് വാ​ഹ​ന​ങ്ങ​ളെ കാ​ണാ​നാ​വു​ന്ന​ത്. വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ല്‍​ന​ട യാ​ത്ര​ക്കാ​ര്‍​ക്ക് അ​രി​കി​ലൂ​ടെ ന​ട​ക്കാ​നും ഇ​ട​മി​ല്ലാ​ത്ത​വി​ധ​ത്തി​ലാ​ണ് റോ​ഡി​ലേ​ക്ക് കാ​ടി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. ഇ​ത് അ​പ​ക​ട സാ​ധ്യ​ത കൂ​ട്ടു​ന്നു. മ​ല​യോ​ര ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യ​തി​നാ​ല്‍ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന റൂ​ട്ടി​ല്‍ അ​പ​ക​ട​സാ​ധ്യ​ത ഏ​റെ​യാ​ണ്. കാ​ട് വ​ള​ര്‍​ന്ന​തി​നാ​ല്‍ സാ​മൂ​ഹി​ക​വി​രു​ദ്ധ​ര്‍ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​തും ഇ​വി​ടെ​യാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.