വ​ന​ത്തെ ന​ശി​പ്പി​ക്കു​ന്ന വ​ള്ളി​ക​ളെ പി​ഴു​തു മാ​റ്റി വൃ​ക്ഷ​തൈ​ക​ൾ ന​ട്ടു
Tuesday, June 25, 2024 7:22 AM IST
കാ​ളി​കാ​വ് : വേ​ന​ലി​ൽ ചോ​ക്കാ​ട​ൻ മ​ല​വാ​രം കാ​ട്ടു തീ ​വി​ഴു​ങ്ങി​യ​പ്പോ​ൾ തീ ​കെ​ടു​ത്തി മ​ല കാ​ത്ത​വ​ർ മ​ര​ങ്ങ​ളേ​യും ഔ​ഷ​ധ സ​സ്യ​ങ്ങ​ളേ​യും ഒ​ന്നാ​കെ വി​ഴു​ങ്ങി​യ കാ​ട്ടു​വ​ള്ളി​ക​ളേ പി​ഴു​തു ന​ശി​പ്പി​ച്ചു.

വ​ന​ത്തി​ന്‍റെ സം​ര​ക്ഷ​ക​രാ​യി പെ​ട​യ​ന്താ​ൾ ടൈം​സ് ക്ല​ബ് പ്ര​വ​ർ​ത്ത​ക​രും ചോ​ക്കാ​ട് വ​ന സം​ര​ക്ഷ​ണ സ​മി​തി​യും ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ചോ​ക്കാ​ട​ൻ മ​ല​വാ​ര​ത്തെ മ​ര​ങ്ങ​ളെ വി​ഴു​ങ്ങി ക്കൊ​ണ്ടി​രി​ക്കു​ന്ന മ്യൂ​ക്കു​ണ വ​ള്ളി ന​ശി​പ്പി​ച്ചു. ചോ​ക്കാ​ട​ൻ മ​ല​വാ​ര​ത്തി​ൽ നാ​ൽ​പ​ത് സെ​ന്‍റ് ആ​ദി​വാ​സി ഗ്രാ​മ​ത്തി​ന്‍റെ താ​ഴ് വാ​ര​ത്തി​ൽ പ​ട​ർ​ന്ന് പ​ന്ത​ലി​ച്ച വ​ള്ളി​ക്കാ​ടു​ക​ൾ വെ​ട്ടി ന​ശി​പ്പി​ച്ചു.

മ​ല​വാ​ര​ത്തി​ലെ മ​ര​ങ്ങ​ളേ​യും ഔ​ഷ​ധ സ​സ്യ​ങ്ങ​ളേ​യും ന​ശി​പ്പി​ക്കു​ന്ന മ്യു​ക്കു​ണ വ​ള്ളി​ക​ളെ​യാ​ണ് ന​ശി​പ്പി​ച്ച​ത്. വ​ള്ളി​ക​ൾ ന​ശി​പ്പി​ക്കു​ക​യും അ​വി​ടെടൈം​സ് ക്ല​ബ് പ്ര​വ​ർ​ത്ത​ക​രും വി​എ​സ് എ​സ് പ്ര​വ​ർ​ത്ത​ക​രുംവൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ട് പി​ടി​പ്പി​ക്കു​ക​യും ചെ​യ്തു. മ​ല​വാ​ര​ത്ത് പ​ട​ർ​ന്ന് പ​ന്ത​ലി​ച്ച് മ​ര​ങ്ങ​ളെ​യും മു​ള​ങ്കൂ​ട്ട​ങ്ങ​ളെ​യും ന​ശി​പ്പി​ക്കു​ന്ന മ്യൂ​ക്കു​ണ വ​ള്ളി റ​ബ​ർ തോ​ട്ട​ങ്ങ​ളി​ൽ കു​റ്റി​ച്ചെ​ടി​ക​ളേ​യും ക​ള​ക​ളേ​യും ന​ശി​പ്പി​ക്കു​ന്ന​തി​നും റ​ബ​ർ മ​ര​ങ്ങ​ൾ​ക്ക് ത​ണു​പ്പും, മ​ണ്ണി​ൽ ഈ​ർ​പ്പ​വും , നൈ​ട്ര​ജ​ൻ ധാ​രാ​ള​മാ​യി ന​ൽ​കു​ന്ന​തി​നും വേ​ണ്ടി ഉ​ണ്ടാ​ക്കു​ന്ന​താ​ണ്.

ഈ ​വ​ള്ളി​ക​ളാ​ണ് വ​ന​ത്തി​ൽ പ​ട​ർ​ന്ന് പി​ടി​ച്ച് വ​നം വി​ഴു​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. വ​ന​ത്തോ​ട് ചേ​ർ​ന്ന റ​ബ​ർ തോ​ട്ട​ങ്ങ​ളി​ൽ നി​ന്നാ​ണ് മ്യൂ​ക്കു​ണ വ​ള്ളി വ​ന​ത്തി​ലേ​ക്ക് പ​ട​ർ​ന്ന് പി​ടി​ച്ച​ത്. വ​ള്ളി​ക​ൾ പി​ഴു​തു മാ​റ്റി​യ സ്ഥ​ല​ങ്ങ​ളി​ൽ സോ​ഷ്യ​ൽ ഫോ​റ​സ്ട്രി വി​ഭാ​ഗം ന​ൽ​കി​യ വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു​പ്പി​ടി​പ്പി​ക്കു​ന്ന പ്ര​വ​ർ​ത്തി​യും ക്ല​ബ് പ്ര​വ​ർ​ത്ത​ക​ർ ആ​രം​ഭി​ച്ചു.ടൈം​സ് ക്ല​ബ് പ്ര​വ​ർ​ത്ത​ക​രാ​യ പി. ​അ​ശ്വി​ൻ , കെ. ​മു​ര​ളി, ടി. ​വി​മോ​ദ്, പി. ​സു​ബി​ൻ, കെ. ​ശ്രീ​ഹ​രി, കെ. ​വൈ​ശാ​ഖ് എ​ന്നി​വ​രും വി​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​യ കെ. ​ബാ​ബു​രാ​ജ് , ടി ​അ​ജേ​ഷ് എ​ന്നി​വ​രും നേ​തൃ​ത്വം ന​ൽ​കി.