കൊ​ച്ചു​വേ​ളി​യി​ല്‍ പ്ലാ​സ്റ്റി​ക് ഗോ​ഡൗ​ണി​ല്‍ വ​ന്‍ തീ​പി​ടി​ത്തം
Wednesday, June 26, 2024 6:33 AM IST
വ​ലി​യ​തു​റ: കൊ​ച്ചു​വേ​ളി ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ ഫാ​ക്ട​റി​യ്ക്ക് സ​മീ​പ​ത്തെ പ്ലാ​സ്റ്റി​ക് ഗോ​ഡൗ​ണി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. കഴിഞ്ഞ ദി വസം പു​ല​ര്‍​ച്ചെ 3.50 ഓ​ടു​കൂ​ടി​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.
സൂ​ര്യ പാ​ക്‌​സ് എ​ന്ന അ​സം​സ്‌​കൃ​ത പ്ലാ​സ്റ്റി​ക്ക് വ​സ്തു​ക്ക​ള്‍ ശേ​ഖ​രി​ച്ച് പ്ര​സ് ചെ​യ്ത് വി​വി​ധ ക​മ്പ​നി​ക​ള്‍​ക്ക് അ​യ​ച്ചു കൊ​ടു​ക്കു​ന്ന പ്ലാ​സ്റ്റി​ക് ശേ​ഖ​ര​ണ ക​മ്പ​നി​യു​ടെ ഗോ​ഡൗ​ണി​നാ​ണ് തീ​പി​ടി​ച്ച​ത്.

സ​മീ​പ​ത്ത് ക​ത്തി​ച്ച മാ​ലി​ന്യ​ത്തി​ല്‍ നി​ന്നു​മാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​രം , ചാ​ക്ക , ക​ഴ​ക്കൂ​ട്ടം , വി​ഴി​ഞ്ഞം , ആ​റ്റി​ങ്ങ​ള്‍ , നെ​ടു​മ​ങ്ങാ​ട് , തു​ട​ങ്ങി​യ അ​ഗ്നി ശ​മ​ന നി​ല​യ​ങ്ങ​ളി​ല്‍ നി​ന്നും 16 ഓ​ളം യൂ​ണി​റ്റു​ക​ള്‍ എ​ത്തി അഞ്ച് മ​ണി​യ്ക്കൂ​റോ​ളം സ​മ​യം ചെല​വ​ഴി​ച്ചാ​ണ് തീ ​പൂ​ര്‍​ണ​മാ​യും കെ​ടു​ത്തി​യ​ത്. ഏ​ക​ദേ​ശം 15 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.

തീ ​ഉ​യ​ര്‍​ന്ന് ക​ത്തി​യ​തോ​ടെ പ​രി​സ​രം വി​ഷ​പു​ക​യാ​ല്‍ നി​റ​യു​ക​യാ​യി​രു​ന്നു. സ​പീ​പ​ത്തു നി​ന്ന നി​ര​വ​ധി വൃ​ക്ഷ​ങ്ങ​ള്‍ ക​ത്തി ന​ശി​ച്ചു.