അന്പൂരിയിൽ കു​ടി​വെ​ള്ള​ത്തി​നാ​യി മെം​ബ​ര്‍​മാ​രു​ടെ കു​ത്തി​യി​രി​പ്പ് സ​മ​രം
Wednesday, May 8, 2024 6:42 AM IST
വെ​ള്ള​റ​ട: അ​മ്പൂ​രി പ​ഞ്ചാ​യ​ത്തി​ലെ കു​ടിവെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ മെം​ബ​ര്‍​മാ​ര്‍ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ മു​റി​യി​ല്‍ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി. മെം​ബ​ര്‍​മാ​ര്‍​ക്ക് പി​ന്തു​ണ​യു​മാ​യി മു​റി​‌ക്കുപു​റ​ത്ത് എ​ല്‍ഡിഎ​ഫ് പ്ര​വ​ര്‍​ത്ത​ക​രും കാ​വ​ല്‍ നി​ന്നു. ഒ​ടു​വി​ല്‍ അ​ടു​ത്ത ദി​വ​സം മു​ത​ല്‍ ജ​ല​ക്ഷാ​മമുള്ള മേ​ഖ​ല​യി​ല്‍ കു​ടി​വെ​ള്ളം എ​ത്തി​ക്കാമെ​ന്നു സെ​ക്ര​ട്ട​റി രേ​ഖാ​മൂ​ലം ഉ​റ​പ്പു ന​ല്കി.

കാ​ളി​പ്പാ​റ പ​ദ്ധ​തി പ്ര​കാ​രം കു​ടി​വെ​ള്ള വി​ത​ര​ണം ജ​ല​ദൗ​ര്‍​ല​ഭ്യംമൂലം ആ​ഴ്ച​യി​ല്‍ രണ്ടും മൂന്നും ദി​വ​സ​മാ​യി ചു​രു​ങ്ങി. അ​തും ഉ​യ​ര്‍​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ എ​ത്തു​ന്നി​ല്ല. കു​റി​ച്ചി, പു​റു​ത്തി​പ്പാ​റ, കു​രി​ശു​മ​ല, നെ​ല്ലി​ക്കാമ​ല, ക​മ്മ്യൂ​ണി​സ്റ്റ് മു​ക്ക് തു​ട​ങ്ങി​യ മേ​ഖ​ല​യി​ലാ​ണി​പ്പോ​ള്‍ ക​ടു​ത്ത ജ​ല​ക്ഷാ​മം നേരിടുന്നത്.

പാ​ര്‍​ല​മെ​ന്‍റ് ഇ​ല​ക്ഷ​നു മു​മ്പുവ​രെ ഏ​താ​നും ദി​വ​സം ടാ​ങ്ക​റി​ല്‍ കു​ടി​വെ​ള്ളമെ​ത്തി​ച്ചി​രു​ന്നു. പി​ന്നീ​ട് നി​ര്‍​ത്തി. കു​ടി​വെ​ള്ള വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് ക​മ്മ​ിറ്റി​യി​ല്‍ ഭ​ര​ണപ​ക്ഷവും പ്ര​തി​പ​ക്ഷ​വും ഒ​രു പോ​ലെ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും പ​ഞ്ചാ​യ​ത്ത് അ​ന​ങ്ങാ​പ്പാ​റ ന​യം സ്വീ​ക​രി​ച്ചു.

കു​ടി​വെ​ള്ള ക്ഷാ​മമു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ത​ന​തു ഫ​ണ്ടി​ല്‍ നി​ന്നും ആറുല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് ജ​ന​ങ്ങ​ള്‍​ക്കു കു​ടി​വെ​ള്ളം എ​ത്തി​ച്ചു കൊ​ടു​ക്കാ​ന്‍ പ്ര​ത്യേ​ക ഉ​ത്ത​ര​വ് ഉ​ണ്ട്. എ​ന്നി​ട്ടും അ​മ്പൂ​രി പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത​തി​നെ​തി​രെ​യാ​ണ് പ്ര​തി​പ​ക്ഷ മെം​ബ​ര്‍​മാ​രാ​യ ബി.​ ഷാ​ജി, എം.​ നി​സാ​ര്‍, അ​ജി​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ ചേം​ബ​റി​ല്‍ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി​യ​ത്.

മെം​ബ​ര്‍​മാ​ര്‍​ക്ക് പി​ന്തു​ണ​യു​മാ​യി എ​ല്‍​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ പു​റ​ത്തും നി​ല​യു​റ​പ്പി​ച്ചു. ഒ​ടു​വി​ല്‍ കു​ടി​വെ​ള്ള വി​ത​ര​ണം പു​നഃസ്ഥാ​പി​ക്കാ​മെ​ന്ന് ഉ​റ​പ്പ് ന​ല് കി​യ​തോ​ടെ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.