ചൈ​ന​യി​ൽ നി​ന്നു​ള്ള ക്രെ​യി​നു​ക​ളു​മാ​യി അ​വ​സാ​ന ക​പ്പ​ൽ അ​ടു​ത്ത​യാ​ഴ്ചയെത്തും
Wednesday, May 8, 2024 6:42 AM IST
വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തി​ന്‍റെ ഒ​ന്നാംഘ​ട്ട പ്ര​വ​ർ​ത്ത​ന​ത്തി​നാ​വ​ശ്യ​മാ​യ ക്രെ​യി​നു​ക​ളു​മാ​യു​ള്ള അ​വ​സാ​ന ക​പ്പ​ൽ ചൈ​ന​യി​ൽനി​ന്ന് വി​ഴി​ഞ്ഞം ല​ക്ഷ്യ​മാ​ക്കി​ത്തി​രി​ച്ചു.
ഇ​ക്ക​ഴി​ഞ്ഞ ര​ണ്ടി​നു ഷാം​ങ് ഹാ​യ് തീ​രംവി​ട്ട ക​പ്പ​ൽ 16ന് ​വി​ഴി​ഞ്ഞം പു​റംക​ട​ലി​ൽ ന​ങ്കൂ​ര​മി​ടും. എ​ല്ലാ​ത്ത​രം പ​രി​ശോ​ധ​ന​ക​ൾ​ക്കും ശേ​ഷം കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​കു​ന്ന മു​റ​യ്ക്ക് വാ​ർ​ഫി​ല​ടു​ക്കും. മൂ​ന്നു യാ​ർ​ഡ് ക്രെ​യി​നു​ക​ളും ര​ണ്ട്ഷി​പ്പ് ഷോ​ർ ക്രെ​യി​നു​ക​ളു​മാ​യി ഷെ​ൻ​ഹു​വാ സീ​രി​സി​ൽപ്പെ​ട്ട 34-ാമ​നാ​ണ് അ​വ​സാ​ന​മെ​ത്തു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​ർ-15 ന് ​ഷെ​ൻ​ഹു​വ 15നെ ​തു​റ​മു​ഖ​ത്ത​ടു​പ്പി​ച്ചാ​ണ് വി​ഴി​ഞ്ഞം തു​റ​മു​ഖം ക​ന്നി​യ​ങ്കം കു​റി​ച്ച​ത്. തു​ട​ർ​ന്ന് ഷെ​ൻ​ഹു​വ - 24, 29, 16, 35 എ​ന്നീ ക​പ്പ​ലു​ക​ളും വി​ഴി​ഞ്ഞ​ത്തെ ത്തി ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കി മ​ട​ങ്ങി. ഏ​ഴാ​മ​നാ​യാ​ണ് ഷെ​ൻ​ഹു​വ 34-ന്‍റെ ​വ​ര​വ്. ഇ​തോ​ടെ​ ഒ​ന്നാം ഘ​ട്ട​ത്തി​നാ​വ​ശ്യ​മാ​യ 32 ക്രെ​യി​നു​ക​ളും വി​ഴി​ഞ്ഞ​ത്ത് സ​ജ്ജ​മാ​കും.​ ഇ​നി​യു​ള്ള അ​ഞ്ച് ക്രെ​യി​നു​ക​ളും തു​റ​മു​ഖ​ത്ത് ഇ​റ​ക്കി വാ​ർ​ഫി​ൽ ഉ​റ​പ്പി​ച്ചാ​ൽ ട്ര​യ​ൽ റ​ണ്ണി​നു​ള്ള ത​യാ​റെ​ടു​പ്പ് ന​ട​ത്താ​നാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം.

ക്രെ​യി​നു​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ സെ​റ്റ് ചെ​യ്യു​ന്ന​തോ​ടെ അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്ത് കു​റ്റ​ൻ ച​ര​ക്ക് ക​പ്പ​ലു​ക​ൾ അ​ടു​ക്കും. അ​ടു​ത്ത മാ​സം മു​ത​ൽ ച​ര​ക്കുക​പ്പ​ലുകൾ എ​ത്തി​ച്ച് ട്ര​യ​ൽ റ​ൺ തു​ട​ങ്ങാ​നാ​കു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ കണക്കുകൂട്ടൽ.