ദന്പതികളെ വീടുകയറി ആ​ക്ര​മി​ച്ച കേസിൽ നാ​ലം​ഗ​സം​ഘം പി​ടി​യി​ല്‍
Wednesday, May 8, 2024 6:42 AM IST
പേ​രൂ​ര്‍​ക്ക​ട: ക​ളി​യാ​ക്കി ചി​രി​ച്ചു​വെ​ന്നാ​രോ​പി​ച്ച് ദ​മ്പ​തി​ക​ളെ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച സം​ഘ​ത്തെ ക​ന്‍റോൺമെന്‍റ് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ത​മ്പാ​നൂ​ര്‍ രാ​ജാ​ജി ന​ഗ​റി​ലെ ഫ്‌​ളാ​റ്റി​ല്‍ താ​മ​സി​ച്ചു വ​രു​ന്ന രാ​ഹു​ല്‍ (20), എ​ബി (19), പ്ര​ജി​ത്ത് (19), അ​ഭി​റാം (19) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഈ​മാ​സം ആ​റി​നാ​യിരുന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

പ്ര​തി​ക​ള്‍ താ​മ​സി​ക്കു​ന്ന അ​തേ​ഫ്ലാറ്റി​ലെ താ​മ​സ​ക്കാ​രാ​യ പ്ര​സാ​ദ്, ഇ​ദ്ദേ​ഹ​ത്തിന്‍റെ ഭാ​ര്യ എ​ന്നി​വ​രെ​യാ​ണ് സം​ഘം ആ​ക്ര​മി​ച്ച​ത്. ഫ്ലാ​റ്റി​ലെ​ത്തി​യ സം​ഘം പ്ര​സാ​ദി​നെ​യും ഭാ​ര്യ​യെ​യും അ​ടി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. ആ​റം​ഗ​സം​ഘ​മാ​ണ് ഫ്ലാ​റ്റി​ലെ​ത്തി​യ​തെ​ങ്കി​ലും ഇ​വ​രി​ല്‍ ഒ​രാ​ളെ അ​റ​സ്റ്റു​ചെ​യ്തി​ട്ടി​ല്ല.

പ​രി​ക്കേ​റ്റ ഇ​യാ​ള്‍ മെ​ഡി​ക്ക​ല്‍​കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. മ​റ്റൊ​രാ​ള്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ആ​ളാ​ണ്. നാ​ലം​ഗ​സം​ഘ​ത്തെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ആ​ളെ ജു​വനൈ​ല്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.