പു​തി​യ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച് നി​സാ​ൻ
പു​തി​യ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച് നി​സാ​ൻ
Tuesday, October 18, 2022 10:39 PM IST
കൊ​ച്ചി : ആ​ഗോ​ള വാ​ഹ​ന വി​പ​ണി​യി​ലെ, ത​ങ്ങ​ളു​ടെ ഏ​റ്റ​വും പ്ര​സി​ദ്ധ​മാ​യ വാ​ഹ​ന​ങ്ങ​ൾ ഇ​ന്ത്യ​യി​ലും അ​വ​ത​രി​പ്പി​ക്കാ​ൻ ത​യ്യാ​റെ​ടു​ത്ത് നി​സാ​ൻ. നി​സാ​ൻ എ​ക്സ്- ട്രെ​യി​ൽ, ക്വാ​ഷ്കി എ​ന്നീ എ​സ്യു​വി​ക​ളു​ടെ ഇ​ന്ത്യ​ൻ റോ​ഡു​ക​ളി​ലെ ടെ​സ്റ്റിം​ഗ് ഉ​ട​ൻ ആ​രം​ഭി​ക്കും. ജ്യൂ​ക്കി​ന്‍റെ പ്ര​ദ​ർ​ശ​ന​വും ആ​രം​ഭി​ക്കും. ഇ​ന്ത്യ​ൻ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ഇ​വ എ​ത്ര​ത്തോ​ളം യോ​ജി​ക്കു​മെ​ന്ന് അ​റി​യു​ക​യാ​ണ് നി​സാ​ന്‍റെ ല​ക്ഷ്യം. ചെ​ന്നൈ​യി​ലെ നി​സാ​ൻ പ്ലാ​ന്‍റി​ന​ടു​ത്തു​ള്ള റോ​ഡു​ക​ളി​ലാ​യി​രി​ക്കും ക​ന്പ​നി​യു​ടെ എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള പ​രീ​ക്ഷ​ണ ഓ​ട്ട​ങ്ങ​ൾ. ടെ​സ്റ്റിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യാ​ൽ എ​ക്സ്- ട്രെ​യി​ൽ ആ​യി​രി​ക്കും ഇ​ന്ത്യ​യി​ൽ ആ​ദ്യം വി​ൽ​പ​ന​യാ​രം​ഭി​ക്കു​ക.


ഇ​ന്ത്യ​ൻ വി​പ​ണി​ക്കു വ​ലി​യ സാ​ധ്യ​ത​ക​ളു​ണ്ടെ​ന്നും പു​തി​യ ത​ല​മു​റ​യി​ലെ ഇ​ന്ത്യ​ൻ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കി​ണ​ങ്ങു​ന്ന മി​ക​ച്ച വാ​ഹ​ന​നി​ര ഇ​വി​ടെ അ​വ​ത​രി​പ്പി​ക്കേ​ണ്ട​തു​ണ്ടെ​ന്നും നി​സാ​ൻ ഇ​ന്ത്യ പ്ര​സി​ഡ​ന്‍റ് ഫ്രാ​ങ്ക് ടോ​റെ​സ് പ​റ​ഞ്ഞു. നി​സാ​ൻ മാ​ഗ്നൈ​റ്റി​ന്‍റെ വ​ൻ വി​ജ​യ​മാ​ണ് പു​തി​യ എ​സ്യു​വി​ക​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ പ്ര​യോ​ജ​ന​മാ​യ​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മി​ക​ച്ച മോ​ഡ​ലും സ​ർ​ക്കാ​രി​ന്‍റെ പി​ന്തു​ണ​യോ​ടെ​യു​ള്ള ഉ​ൽ​പാ​ദ​ന സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ടെ​ങ്കി​ൽ ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ വി​ജ​യ​മു​റ​പ്പാ​ണെ​ന്ന പാ​ഠ​മു​ൾ​കൊ​ണ്ട്, ഇ​ന്ത്യ​യി​ൽ സാ​ന്നി​ധ്യം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ന​വീ​ക​ര​ണ-​വി​പു​ലീ​ക​ര​ണ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക്ക​രി​ച്ചി​രി​ക്കു​ക​യാ​ണ് നി​സാ​ൻ.