ഹോ​ണ്ട 2022 ആ​ഫ്രി​ക്ക ട്വി​ൻ അ​ഡ്വെ​ഞ്ച്വ​ർ സ്പോ​ർ​ട്ട്സ് ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ച്ചു
ഹോ​ണ്ട 2022 ആ​ഫ്രി​ക്ക ട്വി​ൻ അ​ഡ്വെ​ഞ്ച്വ​ർ സ്പോ​ർ​ട്ട്സ് ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ച്ചു
Thursday, March 17, 2022 7:52 PM IST
കൊ​ച്ചി: സാ​ഹ​സി​ക റൈ​ഡിം​ഗ് സ​മൂ​ഹ​ത്തെ ആ​വേ​ശ​ഭ​രി​ത​രാ​ക്കി ഹോ​ണ്ട മോ​ട്ടോ​ർ​സൈ​ക്കി​ൾ ആ​ൻ​ഡ് സ്കൂ​ട്ട​ർ ഇ​ന്ത്യ പു​തി​യ 2022 ആ​ഫ്രി​ക്ക ട്വി​ൻ അ​ഡ്വെ​ഞ്ച്വ​ർ സ്പോ​ർ​ട്ട്സ് ബൈ​ക്കി​ന്‍റെ ബു​ക്കിം​ഗ് ഇ​ന്ത്യ​യി​ൽ ആ​രം​ഭി​ച്ചു. ഹോ​ണ്ട​യു​ടെ ബി​ഗ് വിം​ഗ് ടോ​പ്ലൈ​ൻ ഷോ​റൂ​മു​ക​ളി​ൽ ബു​ക്ക് ചെ​യ്യാം. സി​കെ​ഡി (കം​പ്ലീ​റ്റ്ലി നോ​ക്ക് ഡൗ​ണ്‍) റൂ​ട്ടി​ലൂ​ടെ​യാ​യി​രി​ക്കും പു​തി​യ മോ​ട്ടോ​ർ​സൈ​ക്കി​ൾ ഇ​ന്ത്യ​ൻ വി​പ​ണി​യി​ലെ​ത്തു​ക.

2017ൽ ​അ​വ​ത​രി​പ്പി​ച്ച​തു മു​ത​ൽ ആ​ഫ്രി​ക്ക ട്വി​ൻ ഇ​ന്ത്യ​യി​ലെ ആ​വേ​ശ ഭ​രി​ത​രാ​യ സാ​ഹ​സി​ക റൈ​ഡ​ർ​മാ​രെ ഉ​യ​ര​ങ്ങ​ളി​ലെ​ത്തി​ച്ചു​വെ​ന്നും 2022 ആ​ഫ്രി​ക്ക ട്വി​ൻ ഒ​രു പ​ടി കൂ​ടി ക​ട​ന്ന് റൈ​ഡ​ർ​മാ​ർ​ക്ക് അ​വ​ര​വ​രു​ടെ ട്ര​യ​ലു​ക​ൾ മി​നി​ക്കി​യെ​ടു​ക്കാ​നും പു​തി​യ​ത് പ​ര്യ​വേ​ഷ​ണം ചെ​യ്യാ​നും പ്ര​ചോ​ദ​ന​മാ​കു​ന്നു​വെ​ന്നും പു​തി​യ മോ​ഡ​ലി​ന്‍റെ ബു​ക്കിം​ഗ് ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു, എ​ല്ലാ​വ​ർ​ക്കും ആ​വേ​ശ​ക​ര​മാ​യ അ​നു​ഭ​വം നേ​രു​ന്നു​വെ​ന്നും ഹോ​ണ്ട മോ​ട്ടോ​ർ​സൈ​ക്കി​ൾ ആ​ൻ​ഡ് സ്കൂ​ട്ട​ർ ഇ​ന്ത്യ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റും പ്ര​സി​ഡ​ൻ​റും സി​ഇ​ഒ​യു​മാ​യ അ​ത്സു​ഷി ഒ​ഗാ​ത പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ൽ പ​ര്യ​വേ​ഷ​ണ​ത്തി​ന് വൈ​വി​ധ്യ​മാ​ർ​ന്ന ഭൂ​പ്ര​കൃ​തി വാ​ഗ്ദാ​നം ചെ​യ്യു​ക​യും സാ​ഹ​ക​സി​ക സ​മൂ​ഹം റൈ​ഡിം​ഗ് വ​ള​ർ​ന്ന് വ​രു​ക​യാ​ണെ​ന്നും ഡ​ക്ക​ർ റാ​ലി ഡി​എ​ൻ​എ​യോ​ടൊ​പ്പം ആ​ഫ്രി​ക്ക ട്വി​ൻ സ​മൂ​ഹ​വും ഇ​ന്ത്യ​യി​ൽ വ​ള​രു​ന്നു​വെ​ന്നും 2022 ആ​ഫ്രി​ക്ക ട്വി​ൻ അ​വ​ത​ര​ണ​ത്തോ​ടെ സാ​ഹ​സി​ക​സ​ത കൂ​ടു​ത​ൽ വ​ള​രു​മെ​ന്നും ഹോ​ണ്ട മോ​ട്ടോ​ർ സൈ​ക്കി​ൾ ആ​ൻ​ഡ് സ്കൂ​ട്ട​ർ ഇ​ന്ത്യ സെ​യി​ൽ​സ് ആ​ൻ​ഡ് മാ​ർ​ക്ക​റ്റിം​ഗ് ഡ​യ​റ​ക്ട​ർ യാ​ദ്വീ​ന്ദ​ർ സി​ങ് ഗു​ലേ​രി​യ പ​റ​ഞ്ഞു.

1082.96 സി​സി ലി​ക്വി​ഡ് കൂ​ൾ​ഡ് 4-സ്ട്രോ​ക്ക് 8-വാ​ൽ​വ് പാ​ര​ല​ൽ ട്വി​ൻ എ​ഞ്ചി​ൻ 2022 ആ​ഫ്രി​ക്ക ട്വി​ൻ അ​ഡ്വ​ഞ്ച​ർ സ്പോ​ർ​ട്സി​ന് ക​രു​ത്ത് പ​ക​രു​ന്നു. ഓ​വ​ർ​ഹെ​ഡ് കാം​ഷാ​ഫ്റ്റ് ടൈ​പ്പ് വാ​ൽ​വ് സി​സ്റ്റം 7500 ആ​ർ​പി​എ​മ്മി​ൽ 73 കി​ലോ​വാ​ട്ടും, 6000 ആ​ർ​പി​എ​മ്മി​ൽ 103 എ​ൻ​എം ടോ​ർ​ക്ക് ന​ൽ​കു​ന്നു. ആ​റ്-​ആ​ക്സി​സ് ഇ​നേ​ർ​ഷ്യ​ൽ മെ​ഷ​ർ​മെ​ൻ​റ് യൂ​ണി​റ്റ് (ഐ​എം​യു), 2-ചാ​ന​ൽ എ​ബി​എ​സ്, എ​ച്ച്എ​സ്ടി​സി (ഹോ​ണ്ട സെ​ല​ക്ട​ബി​ൾ ടോ​ർ​ക്ക് ക​ണ്‍​ട്രോ​ൾ), ബ്ലൂ​ടൂ​ത്ത് ക​ണ​ക്റ്റി​വി​റ്റി തു​ട​ങ്ങി​യ സാ​ങ്കേ​തി​ക​വി​ദ്യ​യും പു​തു​മ​യു​ള്ള ഫീ​ച്ച​റു​മാ​യാ​ണ് 2022 ആ​ഫ്രി​ക്ക ട്വി​ൻ അ​ഡ്വ​ഞ്ച​ർ സ്പോ​ർ​ട്സ് എ​ത്തു​ന്ന​ത്.


സു​ര​ക്ഷ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് ഡേ​ടൈം റ​ണ്ണിം​ഗ് ലൈ​റ്റു​ക​ളും കോ​ർ​ണ​റിം​ഗ് ലൈ​റ്റു​ക​ളു​മു​ള്ള 2022 ആ​ഫ്രി​ക്ക ട്വി​ൻ അ​ഡ്വ​ഞ്ച​ർ സ്പോ​ർ​ട്ടി​ൻ​റെ ഡ്യു​വ​ൽ എ​ൽ​ഇ​ഡി ഹെ​ഡ്ലൈ​റ്റു​ക​ൾ മി​ക​ച്ച കാ​ഴ്ച ഉ​റ​പ്പാ​ക്കു​ന്നു. 24.5 ലി​റ്റ​റി​ന്‍റെ ഇ​ന്ധ​ന ടാ​ങ്ക് ദീ​ർ​ഘ​ദൂ​ര യാ​ത്ര​യ്ക്ക് അ​നു​യോ​ജ്യ​മാ​ണ്.

ഗു​രു​ഗ്രാം, മും​ബൈ, ബം​ഗ​ളു​രു, ഇ​ൻ​ഡോ​ർ, കൊ​ച്ചി, ഹൈ​ദ​രാ​ബാ​ദ്, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ലെ ബി​ഗ്വിം​ഗ് ടോ​പ്ലൈ​ൻ ഡീ​ല​ർ​ഷി​പ്പു​ക​ളി​ൽ 2022 ആ​ഫ്രി​ക്ക ട്വി​ൻ അ​ഡ്വ​ഞ്ച​ർ സ്പോ​ർ​ട്സി​നാ​യി ഹോ​ണ്ട ബു​ക്കിം​ഗ് ആ​രം​ഭി​ച്ചു.

2022 ആ​ഫ്രി​ക്ക ട്വി​ൻ അ​ഡ്വെ​ഞ്ച്വ​ർ സ്പോ​ർ​ട്ട്സ് മോ​ഡ​ൽ ര​ണ്ടു വേ​രി​യ​ൻ​റു​ക​ളാ​യ ഡ്യു​വ​ൽ ക്ല​ച്ച് ട്രാ​ൻ​സ്മി​ഷ​ൻ (ഡി​സി​ടി) മാ​റ്റ് ബാ​ലി​സ്റ്റി​ക് ബ്ലാ​ക്ക് മെ​റ്റാ​ലി​ക്ക് ക​ള​റി​ലും മാ​നു​വ​ൽ ട്രാ​ൻ​സ്മി​ഷ​ൻ പു​തി​യ ആ​വേ​ശ​ക​ര​മാ​യ സ്ട്രൈ​പ്പു​ക​ളോ​ടു കൂ​ടി​യ പേ​ൾ ഗ്ലെ​യ​ർ വൈ​റ്റ് ട്രൈ​ക​ള​ർ സ്കീ​മി​ലും ല​ഭ്യ​മാ​ണ്. മാ​നു​വ​ൽ ട്രാ​ൻ​സ്മി​ഷ​ന് 16,01,500 രൂ​പ​യും ഡ്യു​വ​ൽ ക്ല​ച്ച് ട്രാ​ൻ​സ്മി​ഷ​ന് (ഡി​സി​ടി) 17,55,500 രൂ​പ​യു​മാ​ണ് വി​ല.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ച്ചോ അ​ല്ലെ​ങ്കി​ൽ 9958223388 ന​ന്പ​റി​ൽ ’മി​സ്ഡ് കോ​ൾ’ ന​ൽ​കി​യോ ഓ​ണ്‍​ലൈ​നാ​യി ബു​ക്കിം​ഗ് ന​ട​ത്താ​വു​ന്ന​താ​ണ്.