റീ​ട്ടെ​യി​ൽ ഔ​ട്ട്ലെ​റ്റു​ക​ളി​ൽ ബാ​റ്റ​റി സ്വാ​പ്പിം​ഗ് സ്റ്റേ​ഷ​നു​ക​ൾ സ്ഥാ​പി​ക്കാ​ൻ ഹോ​ണ്ട-​എ​ച്ച്പി​സി​എ​ൽ പ​ങ്കാ​ളി​ത്തം
റീ​ട്ടെ​യി​ൽ ഔ​ട്ട്ലെ​റ്റു​ക​ളി​ൽ ബാ​റ്റ​റി സ്വാ​പ്പിം​ഗ് സ്റ്റേ​ഷ​നു​ക​ൾ സ്ഥാ​പി​ക്കാ​ൻ ഹോ​ണ്ട-​എ​ച്ച്പി​സി​എ​ൽ പ​ങ്കാ​ളി​ത്തം
Tuesday, March 1, 2022 5:53 PM IST
കൊ​ച്ചി: ബാ​റ്റ​റി സ്വാ​പ്പിം​ഗ് സേ​വ​ന​ങ്ങ​ൾ​ക്കാ​യു​ള്ള ഹോ​ണ്ട മോ​ട്ടോ​ർ കോ​ർ​പ​റേ​ഷ​ന്‍റെ പു​തി​യ ഉ​പ​സ്ഥാ​പ​ന​മാ​യ ഹോ​ണ്ട പ​വ​ർ പാ​ക്ക് എ​ന​ർ​ജി ഇ​ന്ത്യ ലി​മി​റ്റ​ഡും ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം കോ​ർ​പ്പ​റേ​ഷ​ൻ ലി​മി​റ്റ​ഡ് (എ​ച്ച്പി​സി​എ​ൽ) രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള റീ​ട്ടെ​യി​ൽ ഔ​ട്ട്ലെ​റ്റു​ക​ളി​ൽ ബാ​റ്റ​റി സ്വാ​പ്പിം​ഗ് സ്റ്റേ​ഷ​നു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ധാ​ര​ണാ പ​ത്രം ഒ​പ്പു​വ​ച്ചു. ഹോ​ണ്ട​യു​ടെ ബാ​റ്റ​റി സ്വാ​പ്പിം​ഗ് സേ​വ​ന​ത്തി​ന്‍റെ തു​ട​ക്ക​മാ​ണി​ത്.

ഹോ​ണ്ട പ​വ​ർ പാ​ക്ക് എ​ന​ർ​ജി ഇ​ന്ത്യ​യി​ലൂ​ടെ ത്രീ ​വീ​ല​റു​ക​ൾ​ക്ക് ബാ​റ്റ​റി സ്വാ​പ്പിം​ഗ് സേ​വ​നം ഹോ​ണ്ട മോ​ട്ടോ​ർ കോ​ർ​പ്പ​റേ​ഷ​ൻ 2021ൽ ​പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ന​ഗ​ര​ങ്ങ​ളി​ലെ റി​ക്ഷാ ഡ്രൈ​വ​ർ​മാ​ർ​ക്ക് അ​ടു​ത്തു​ള്ള ബാ​റ്റ​റി സ്വാ​പ്പിം​ഗ് സ്റ്റേ​ഷ​നു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ സൗ​ക​ര്യ​മു​ണ്ടാ​കും. ഈ ​സൗ​ക​ര്യം ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങാ​നു​ള്ള ഡ്രൈ​വ​ർ​മാ​രു​ടെ ചെ​ല​വ് കു​റ​യ്ക്കും. ബാ​റ്റ​റി ചാ​ർ​ജ് തീ​രു​ന്ന​തി​നെ കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ളും ഒ​ഴി​യും.


ബ​ഗ​ളൂ​രു ന​ഗ​ര​ത്തി​ലാ​ണ് 2022ന്‍റെ ആ​ദ്യ പ​കു​തി​യി​ൽ ആ​രം​ഭി​ക്കു​ന്ന​തെ​ങ്കി​ലും എ​ച്ച്പി​സി​എ​ൽ റീ​ട്ടെ​യി​ൽ ഒൗ​ട്ട്ലെ​റ്റു​ക​ളു​ള്ള രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് സേ​വ​നം വ്യാ​പി​പ്പി​ക്കും.

ഇ​ന്ത്യ​യി​ൽ വി​ശ്വ​സ​നീ​യ​വും ഉ​പ​ഭോ​ക്തൃ കേ​ന്ദ്രീ​കൃ​ത​വു​മാ​യ ബാ​റ്റ​റി സ്വാ​പ്പിം​ഗ് സേ​വ​നം ആ​രം​ഭി​ക്കു​ന്ന​തി​നും ഹ​രി​ത​മാ​യ ഭാ​വി ഉ​റ​പ്പാ​ക്കു​ന്ന​തി​നും ഹോ​ണ്ട​യും എ​ച്ച്പി​സി​എ​ല്ലും ത​മ്മി​ലു​ള്ള ദീ​ർ​ഘ​കാ​ല പ​ങ്കാ​ളി​ത്തം പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്ന് ഹോ​ണ്ട പ​വ​ർ പാ​ക്ക് എ​ന​ർ​ജി ഇ​ന്ത്യ പ്ര​സി​ഡ​ന്‍റും സി​എം​ഡി​യു​മാ​യ കി​യോ​ഷി ഇ​റ്റോ പ​റ​ഞ്ഞു.

എ​ച്ച്പി​സി​എ​ല്ലും ഹോ​ണ്ട​യും ത​മ്മി​ലു​ള്ള ശ​ക്ത​മാ​യ സ​ഹ​ക​ര​ണം ഊർജ പ​രി​വ​ർ​ത്ത​ന പ്ര​ക്രി​യ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​ന് ര​ണ്ട് ക​ന്പ​നി​ക​ൾ​ക്കും തീ​ർ​ച്ച​യാ​യും വ​ഴി​യൊ​രു​ക്കുമെന്ന് എ​ച്ച്പി​സി​എ​ൽ കോ​ർ​പ്പ​റേ​റ്റ് സ്ട്രാ​റ്റ​ജി പ്ലാ​നിം​ഗ്, ബി​സി​ന​സ് ഡെ​വ​ല​പ്മെ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ര​ജ​നീ​ഷ് മേ​ത്ത പ​റ​ഞ്ഞു.