പോ​വ നി​യോ അ​വ​ത​രി​പ്പി​ച്ച് ടെ​ക്നോ
Thursday, January 20, 2022 7:32 PM IST
കൊ​ച്ചി: ആ​ഗോ​ള പ്രീ​മി​യം സ്മാ​ർ​ട്ട്ഫോ​ണ്‍ ബ്രാ​ൻ​ഡാ​യ ടെ​ക്നോ പോ​വ ശ്രേ​ണി​യി​ൽ പു​തി​യ മോ​ഡ​ലാ​യ പോ​വ നി​യോ അ​വ​ത​രി​പ്പി​ച്ചു. പോ​വ ശ്രേ​ണി​യി​ൽ നി​ന്നു​ള്ള സ്മാ​ർ​ട്ട്ഫോ​ണു​ക​ൾ താ​ങ്ങാ​വു​ന്ന വി​ല​യി​ൽ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ക​രു​ത്തും വേ​ഗ​വു​മാ​യാ​ണ് എ​ത്തു​ന്ന​ത്. പു​തു ത​ല​മു​റ ഉ​പ​ഭോ​ക്താ​ക്ക​ൾ പ​ല​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യാ​ണ് സ്മാ​ർ​ട്ട്ഫോ​ണു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​തു​കൊ​ണ്ടു ത​ന്നെ വ​ലി​യ അ​ള​വി​ലു​ള്ള ഡാ​റ്റ യ്ക്കാ​യി കൂ​ടു​ത​ൽ ക​രു​ത്തും മെ​മ്മ​റി​യു​മു​ള്ള ഫോ​ണു​ക​ളാ​ണ് തേ​ടു​ന്ന​ത്. പു​തി​യ പോ​വ നി​യോ​യി​ൽ ഈ ​ആ​വ​ശ്യ​ങ്ങ​ൾ​ക്കെ​ല്ലാം അ​നു​യോ​ജ്യ​മാ​യ സ​വി​ശേ​ഷ​ത​ക​ളു​ണ്ട്. സൂ​പ്പ​ർ​ലേ​റ്റീ​വ് മെ​മ്മ​റി ഫ്യൂ​ഷ​ൻ സാ​ങ്കേ​തി​ക വി​ദ്യ​യി​ലൂ​ടെ 6ജി​ബി റാം 11 ​ജി​ബി റാം ​വ​രെ ഉ​യ​ർ​ത്താം. 128 ജി​ബി സ്റ്റോ​റേ​ജ്, 18വാ​ട്ടി​ൽ വേ​ഗം ചാ​ർ​ജാ​കു​ന്ന 6000 എം​എ​എ​ച്ച് ബാ​റ്റ​റി, 6.8 ഇ​ഞ്ച് ഡി​സ്പ്ലേ, ക​ർ​വ്ഡ് രൂ​പ​ക​ൽ​പ്പ​ന​യി​ലു​ള്ള ബോ​ഡി തു​ട​ങ്ങി​യ സ​വി​ശേ​ഷ​ത​ക​ളെ​ല്ലാ​മു​ണ്ട്.

13 എം​പി എ​ഐ ഡ്യു​വ​ൽ റി​യ​ർ ക്യാ​മ​റ, ക്വാ​ഡ് ഫ്ളാ​ഷ്ലൈ​റ്റ്, 8എം​പി സെ​ൽ​ഫി കാ​മ​റ എ​ന്നി​വ​യോ​ടെ​യാ​ണ് പോ​വ നി​യോ വ​രു​ന്ന​ത്. ഡ്യു​വ​ൽ ഫ്ളാ​ഷ്ലൈ​റ്റ് ഏ​തു സാ​ഹ​ച​ര്യ​ത്തി​ലു​മു​ള്ള ചി​ത്ര​ങ്ങ​ൾ​ക്ക് ന​ല്ല മി​ഴി​വ് ന​ൽ​കു​ന്നു.


പോ​വ പോ​ർ​ട്ട്ഫോ​ളി​യോ​യി​ലെ വൈ​വി​ധ്യ​മാ​ർ​ന്ന സ്മാ​ർ​ട്ട്ഫോ​ണു​ക​ളു​മാ​യി ഇ​ട​ത്ത​രം-​ഉ​യ​ർ​ന്ന വി​ഭാ​ഗ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ സാ​ന്നി​ദ്ധ്യ​മാ​കാ​നാ​ണ് ത​ങ്ങ​ൾ പ​രി​ശ്ര​മി​ക്കു​ന്ന​ത്. ഇ​ന്ന​ത്തെ യു​വാ​ക്ക​ൾ ആ​ഗ്ര​ഹി​ക്കു​ന്ന സ​വി​ശേ​ഷ​ത​ക​ളാ​യ വേ​ഗം, പ്ര​ക​ട​നം, ഡി​സൈ​ൻ എ​ന്നി​വ​യു​മാ​യാ​ണ് ടെ​ക്നോ പോ​വ നി​യോ എ​ത്തി​യി​രി​ക്കു​ന്ന​ത്. പോ​വ 5ജി ​വ​ഴി കൂ​ടു​ത​ൽ പു​തു​മ​ക​ൾ കൊ​ണ്ടു​വ​രാ​നും ന​വീ​ക​ര​ണ​ത്തി​ൻ​റെ ശ​ക്തി പു​ന​ർ​നി​ർ​വ​ചി​ക്കാ​നാ​കു​മെ​ന്നും ത​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്ന് ട്രാ​ൻ​സ്ഷ​ൻ ഇ​ന്ത്യ​യു​ടെ സി​ഇ​ഒ അ​രി​ജീ​ത് ത​ല​പ​ത്ര പ​റ​ഞ്ഞു.

പോ​വ നി​യോ​യ്ക്ക് ഫിം​ഗ​ർ​പ്രി​ൻ​റ് സ്കാ​ന​ർ, ഫേ​സ് ലോ​ക്ക് എ​ന്നി​ങ്ങ​നെ ഡ്യു​വ​ൽ സെ​ക്യൂ​രി​റ്റി ഫീ​ച്ച​റു​ക​ളു​ണ്ട്. പൊ​വേ​ഹി ബ്ലാ​ക്ക്, ഗീ​ക്ക് ബ്ലൂ, ​ഒ​ബ്സി​ഡി​യ​ൻ ബ്ലാ​ക്ക് എ​ന്നീ നി​റ​ങ്ങ​ളി​ൽ ല​ഭ്യ​മാ​ണ്. 12,999രൂ​പ​യാ​ണ് വി​ല, ഇ​തോ​ടൊ​പ്പം 1499 രൂ​പ വി​ല​യു​ള്ള ടെ​ക്നോ ഇ​യ​ർ​ബ​ഡു​ക​ൾ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. എ​ല്ലാ റീ​ട്ടെ​യി​ൽ സ്റ്റോ​റു​ക​ളി​ലും ജ​നു​വ​രി 22 മു​ത​ൽ പോ​വ നി​യോ ല​ഭ്യ​മാ​ണ്.