ന്യൂഡൽഹി: ഇന്ത്യയുടെ പ്രമുഖ ഡിജിറ്റൽ ധനകാര്യ പ്ലാറ്റ്ഫോമായ പേടിഎം, സൈനികർ, വിദ്യാർഥികൾ, മുതിർന്ന പൗരന്മാർ എന്നിവർക്ക് ഫ്ളൈറ്റ് ബുക്കിംഗിൽ ഇളവുകളോടെ പ്രത്യേക നിരക്ക് പ്രഖ്യാപിച്ചു. ഇൻഡിഗോ, ഗോഎയർ, സ്പൈസ്ജെറ്റ്, എയർഏഷ്യ എന്നീ എയർലൈനുകളിലെ ബുക്കിംഗിനാണ് ഇളവുകൾ ലഭിക്കുക.
ബുക്കിംഗ് എളുപ്പമാക്കുന്നതിന്, 15 ശതമാനം മുതൽ 50 ശതമാനം വരെയാണ് ഇളവുകൾ. വിദ്യാർഥികൾക്ക് 10 കിലോഗ്രാം വരെ അധിക ബാഗേജ് കൊണ്ടു പോകാനും സൗകര്യമുണ്ടാകും. സാധാരണ ലഭ്യമായ നിരക്കുകളിൽ നിന്നും ഏറെ ഇളവുകളുണ്ട് പ്രത്യേക നിരക്കിന്. പേടിഎമ്മും ബാങ്കിംഗ് സേവന ദാതാക്കളും നിലവിൽ നൽകുന്ന ഇളവുകൾക്ക് പുറമേയാണ് ഈ ഓഫർ.
പേടിഎം ഉപയോക്താക്കൾക്ക് ഫ്ളൈറ്റ് തിരഞ്ഞ്, ആവശ്യമായ വിവരങ്ങൾ നൽകി ഇളവുകൾ കണ്ടെത്തി ലഭ്യമാക്കാം. ഫ്ളൈറ്റ് ടിക്കറ്റിംഗ് തങ്ങൾക്ക് വളരെ പ്രധാനപ്പെട്ട മേഖലയാണെന്നും ഉപയോക്താക്കൾക്ക് ബുക്കിംഗ് ലളിതമാക്കാനും ചെലവു കുറച്ചതാക്കാനും എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നുവെന്നും എയർലൈൻ പങ്കാളികളുമായി ചേർന്ന് ഇപ്പോൾ സൈനികർക്കും വിദ്യാർത്ഥികൾക്കും മുതിർന്ന പൗന്മാർക്കുമായി ഇത് നടപ്പാക്കുകയാണെന്നും പേടിഎം വക്താവ് പറഞ്ഞു.
ഫ്ളൈറ്റ്, ഇന്റർ-സിറ്റി ബസ്, ട്രെയിൻ ടിക്കറ്റ് തുടങ്ങിയവ പേടിഎം ആപ്പിലൂടെ ഉപയോക്താക്കൾക്ക് ബുക്ക് ചെയ്യാം. എല്ലാ പ്രധാന എയർലൈൻ കന്പനികളുമായും കന്പനി സഹകരിക്കുന്നുണ്ട്. രാജ്യാന്തര എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (അയാട്ട) അക്രഡിറ്റഡ് ട്രാവൽ ഏജന്റുമാണ്. 2000ത്തിലധികം ബസ് ഓപറേറ്റർമാരുമായി സഹകരിക്കുന്നുണ്ട്.
പേടിഎം ആപ്പിലെ ഉപയോക്താക്കൾക്ക് പ്രസക്തമായ യാത്രാ ടിക്കറ്റിംഗ് ഓപ്ഷനുകൾ നിർദ്ദേശിക്കുന്നതിന് പ്ലാറ്റ്ഫോം അതിന്റെ ഇടപാട്, പെരുമാറ്റ സ്ഥിതിവിവരക്കണക്കുകൾ പ്രയോജനപ്പെടുത്തുന്നു. സമീപത്തെ എയർപോർട്ട് ഫീച്ചർ, ഫ്ളൈറ്റ് യാത്രയ്ക്കുള്ള ഇഎംഐ അധിഷ്ഠിത വായ്പകൾ, പിഎൻആർ വിവരങ്ങൾ, ട്രെയിൻ യാത്രയ്ക്കുള്ള തൽസമയ റണ്ണിംഗ് സ്റ്റാറ്റസ്, ബസുകളിൽ കോണ്ടാക്റ്റ്ലെസ് ടിക്കറ്റ് വാങ്ങൽ തുടങ്ങിയ പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ച് ഉപഭോക്താവിന്റെ സൗകര്യാർഥം പേടിഎം യാത്രാ ടിക്കറ്റിംഗ് നവീകരിച്ചു.