അകത്തളങ്ങള്‍ ഒരുക്കാന്‍ കലിസ്റ്റ ഇന്‍റീരിയേഴ്‌സ്
Friday, March 6, 2020 3:32 PM IST
ഇന്‍റീരിയര്‍ ഒരുക്കല്‍ അത്ര ചെറിയ കാര്യമൊന്നുമല്ല. പക്ഷേ, വീടായാലും സ്ഥാപനങ്ങളായാലും പണിയെല്ലാം തീര്‍ന്ന് അവസാന ഘട്ടത്തിലെല്ലെ ഇന്‍റീരിയര്‍ ഒരുക്കുന്നത്. അപ്പോഴേക്കും കയ്യിലെ ബജറ്റൊക്കെ തീരും. പ്രതീക്ഷച്ചപോലെ അകത്തളങ്ങളെ അത്ര ഭംഗിയാക്കാന്‍ സാധിക്കില്ല. ഉള്ളതുകൊണ്ട് ഓണം പോലെ എന്നു പറയാറില്ലെ. അതുപോലെ ബജറ്റിലൊതുങ്ങുന്ന രീതിയില്‍ മനസിനിണങ്ങുന്ന ഇന്‍റീരിയര്‍ ഒരുക്കാന്‍ കലിസ്റ്റ ഇന്‍റീരിയേഴ്‌സ് ടീമുണ്ട്. വീടുകളുടെ ഇന്‍റീരിയർ, ഫ് ളോറിംഗ്, സീലിംഗ്, ഫർണിഷിംഗ്, കൊമേഴ്‌സ്യല്‍ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍ എന്നിവയുടെയൊക്കെ ഇന്‍റീരിയര്‍ ഡിസൈനിംഗ്, ഫ്‌ളോറിംഗ്, സീലിംഗ് എന്നിവയെല്ലാം കലിസ്റ്റ ഇന്‍റീരിയേഴ്‌സ് ആന്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ചെയ്യുന്നുണ്ട്.
വിശ്വാസ്യതയുടെ അഞ്ച് വർഷങ്ങൾ
2015 ഫെബ്രുവരിയിലാണ് കലിസ്റ്റ ഇന്‍റീരിയേഴ്‌സിന്‍റെ തുടക്കം. അഞ്ചു വർഷം പൂർത്തിയാക്കിയിരിക്കുന്നു. റെസിഡൻഷ്യൽ ഇന്‍റീരിയര്‍ ഡിസൈനിംഗിനൊപ്പം കൊമേഴ്സ്യൽ ഇന്‍റീരിയര്‍ ഡിസൈനിംഗും ചെയ്യുന്ന കമ്പനി 2018 ല്‍ കലിസ്റ്റ ഇന്‍റീരിയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡായി. കലിസ്റ്റയുടെ ടീമിലുള്ള അംഗങ്ങളെല്ലാവരും തന്നെ മികവുറ്റ ബില്‍ഡര്‍മാരുടെയും ആര്‍കിടെക്റ്റുകളുടെയും കൂടെ ജോലി ചെയ്ത് പരിശീലനം സിദ്ധിച്ചവരാണ്. ഡിസൈനിംഗ് ശൈലിക്കൊപ്പം നൈപുണ്യവും മാനേജ്‌മെന്‍റ് വൈദഗ്ധ്യവുമുള്ളവരാണ് ഓരോ അംഗങ്ങളും.
മോഡുലാര്‍ ഫര്‍ണിച്ചര്‍ കിച്ചണുകള്‍,വാര്‍ഡോബ്, ഫര്‍ണിച്ചറുകള്‍,പെയിന്‍റിംഗ്, ഗാര്‍ഡെനിംഗ്, ലാന്‍ഡ്‌സ്‌കേപിംഗ്,ഓഫീസുകളിലെ വര്‍ക്ക് സ്റ്റേഷനുകള്‍, പാര്‍ട്ടീഷനുകള്‍ എന്നിങ്ങനെ പോകുന്നു കലിസ്റ്റയുടെ പ്രവര്‍ത്തന മേഖലകള്‍. എറണാകുളം ജില്ലയിലെ ചിറ്റൂരിലാണ് കമ്പനിയുടെ 2500 ചതുരശ്രയടിയുള്ള ഫാക്ടറിയും ഓഫീസും സ്ഥിതി ചെയ്യുന്നത്.കളമശേരിയിലാണ് ഷോറൂം.
കോതമംഗലം സ്വദേശി പീച്ചാട്ടുകുടി സിറിയക് ജോസ്, വൈറ്റില സ്വദേശി കോഴിപറമ്പില്‍ രജീഷ് വര്‍ഗീസ്, ചിറ്റൂര്‍ സ്വദേശി കോഴിക്കാട്ടില്‍ കെ.എസ് സനൂപ് എന്നിവരാണ് കന്പനിയുടെ ഡയറക്ടര്‍മാര്‍. പ്രൊഫഷണല്‍ ഡീസൈനര്‍മാരും ആര്‍ടിസ്റ്റുകളും ടീമിനൊപ്പമുള്ളതിനാല്‍ ഏറ്റവും പുതിയ ട്രെന്‍ഡുകളും ഡിസൈനുകളും ഉത്പന്നങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ കമ്പനിക്ക് കഴിയുന്നു എന്നതും കമ്പനിയെ വ്യത്യസ്തമാക്കുന്ന ഘടകമാണ്.
അകത്തളമൊരുക്കുന്നതെങ്ങനെ
ആര്‍കിടെക്ച്ചര്‍ അല്ലെങ്കില്‍ എഞ്ചിനീയര്‍ തയ്യാറാക്കുന്ന പ്ലാന്‍ അനുസരിച്ച് സ്ഥലം കണ്ടതിനുശേഷം ഒരു എസ്റ്റിമേറ്റ് തയ്യാറാക്കി വസ്തുവിന്‍റെ ഉടമയ്ക്ക് നല്‍കും. ഉടമയ്ക്ക് ഇഷ്ടപ്പെട്ടെങ്കില്‍ ടോക്കണ്‍ ഓഫ് അഡ്വാന്‍സ് വാങ്ങിക്കും. അതിനുശേഷം വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട്, എലിവേഷന്‍ ഡ്രോയിംഗ് എന്നിവ നല്‍കും. തുടര്‍ന്ന് ഫൈനല്‍ ക്വട്ടേഷന്‍ നല്‍കും.സാധരണയായി 30 മുതല്‍ 60 ദിവസം കൊണ്ട് ജോലികൾ തീർക്കും. ഉടമയുടെ ആവശ്യത്തിനാണ് മുൻഗണന. സ്വന്തമായി ഫാക്ടറിയും ഡിസൈനര്‍മാരുമുള്ളത് കമ്പനിക്ക് നേട്ടമാണ്.
വീടൊരുക്കലാണ് പ്രധാനം
ഓരോരുത്തരുടെയും വീടുകളാണ് അവരുടെ സങ്കടങ്ങളും സന്തോഷങ്ങളുമൊക്കെ പങ്കുവെയക്കാനുള്ള ഇടം.ഓരോ വീടും വീട്ടുകാരന് ഓരോ നിമിഷവും വിളിച്ചുകൊണ്ടേയിരിക്കണം. അതോടൊപ്പം ഉടമയുടെ വ്യക്തിത്വം വിളിച്ചോതണം. ഒരേ സമയം ക്രിയാത്മകമായി ഉപയോഗിക്കാനും ധാര്‍മ്മികമായ ആവശ്യങ്ങളെ നിറവേറ്റാനും സാധിക്കുന്ന ഇടമായിരിക്കണം അത്. ഇതൊക്കെയാണ് തങ്ങൾ ഒരുക്കുന്ന വീടിനുണ്ടാകേണ്ട ഗുണങ്ങൾ എന്ന് കലിസ്റ്റ ടീമിന് നിർബന്ധമുണ്ട്. അതുകൊണ്ടു തന്നെ ് വീടൊരുക്കുമ്പോള്‍ ഉടമയുടെആവശ്യങ്ങൾക്കാണ് പ്രഥമ പരിഗണന. വീട്ടിൽ വിനോദത്തിനാണോ പ്രാധാന്യംഅല്ലെങ്കില്‍ സമാധനത്തോടെയും ശാന്തതയോടെയും ഇരിക്കാനുള്ള ഇടമാണോ വീട്ടുകാർക്ക് വീട് എന്നത് ഉറപ്പാക്കണം. ഏതു കളറാണ് സന്തോഷം നല്‍കുന്നത്. ടീവിക്ക് മുമ്പിലിരുന്നാണോ ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടുന്നത് അല്ലെങ്കില്‍ ഡൈനിംഗ് ടേബിളാണോ താല്‍പ്പര്യം. വാസ്തു, ഫെന്‍ ഷുയി എന്നിവയിലേതിനെങ്കിലും പ്രാധാന്യം കൊടുക്കുന്നുണ്ടോ എന്നിവയെക്കുറിച്ചും വ്യക്തമായ ധാരണ വരുത്താന്‍ കലിസ്റ്റ ശ്രദ്ധിക്കുന്നു. കാരണം താമസിക്കുന്നവർക്കെ അറിയു ഏത് സാഹചര്യത്തിലാണ് അല്ലെങ്കില്‍ ഏത് അന്തരീക്ഷത്തിലാണ് അഴർ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നതെന്ന്. അത് അറിഞ്ഞെങ്കില്‍ മാത്രമേ കൃത്യമായ രീതിയില്‍ ഇന്‍റരീയര്‍ ഡിസൈനര്‍ക്ക് ഡിസൈന്‍ ചെയ്യാനും സാധിക്കു.
സവിശേഷതകളുടെ ഒരു കയ്യൊപ്പ്
പഴമയിലും പുതുമയിലും വിശ്വസിക്കുന്നവരാണ് കലിസ്റ്റ ടീം. വീടായാലും കോര്‍പറേറ്റ് സ്ഥാപനങ്ങളായാലും സവിശേഷമായ ഒരു കയ്യൊപ്പ് കലിസ്റ്റയുടേതായി അവിടയുണ്ടാകും. ആധുനിക വീടുകള്‍ക്ക് പുതുമയുടെ ഒരു ഏകത (യുണീക്‌നെസ്)നിലനിര്‍ത്താന്‍ എപ്പോഴും ശ്രമിക്കാറുണ്ട്. പഴയ വീടുകളാണെങ്കില്‍ ആധുനികതയ്‌ക്കൊപ്പം ആ പഴമ നിലനിര്‍ത്താനും ശ്രമിക്കാറുണ്ട്. പുതിയ വീടോ ഓഫീസോ അല്ലെങ്കില്‍ പഴയതിനെ പുതുക്കിപ്പണിയാനോ ആണെങ്കിലും കലിസ്റ്റ ഏറ്റെടുക്കും.
കൊമേഴ്‌സ്യല്‍ ഡിസൈനിംഗ്
ഏറ്റവും മികച്ച കോര്‍പറേറ്റ് ഡിസൈനിംഗാണോ അന്വേഷിക്കുന്നത്.വേറെ ആരെയും അനേവഷിച്ച് പോകേണ്ടതില്ല.കൊമേഴ്‌സ്യല്‍ ഇന്‍റീരിയര്‍ ഡിസൈനിംഗിനായി ഒരു വിഭാഗം തന്നെ കലിസ്റ്റക്കുണ്ട്. നിര്‍മാണം,ഇംപ്ലിമെന്‍റേഷന്‍ എന്നിവയൊക്കെ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെ കൃത്യമായി മനസിലാക്കിയാണ് ഓരോ പ്രോജക്ടും പൂര്‍ത്തിയാക്കുന്നത്. ഉപഭോക്താക്കളെ കേള്‍ക്കുന്നു എന്നുള്ളതാണ് കലിസ്റ്റയുടെ ഏറ്റവും വലിയ പ്രത്യേകത. അവരുടെ ആവശ്യങ്ങളും മറ്റും വ്യക്തമായി അറിഞ്ഞിട്ടു വേണം ചെയ്യാന്‍.അവിടെയാണ് പ്രൊഫഷണലിസം എന്നാണ് ടീമിന്‍റെ വിശ്വാസം.
പറഞ്ഞറിഞ്ഞും കേട്ടറിഞ്ഞും എത്തുന്നവര്‍
ദക്ഷിണേന്ത്യയില്‍ മുഴുവനും കലിസ്റ്റയുടെ സേവനം ലഭ്യമാണ്. ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ മാത്രമാണ് ഉപയോഗിക്കുന്നത്. പ്ലൈവുഡാണെങ്കിലും ഉയര്‍ന്ന ഗുണമേന്മയുള്ളതാണ്. മാര്‍ക്കറ്റിംഗിനുവേണ്ടി അധിക സമയമോ അധിക ആളുകളെയോ ഒന്നും കമ്പനിക്ക് ഉപയോഗിക്കേണ്ടി വന്നിട്ടില്ല. ഓരോ പദ്ധതി പൂര്‍ത്തിയാക്കുമ്പോഴും അത് അറിഞ്ഞും പറഞ്ഞുകേട്ടും ആളുകള്‍ കലിസ്ഥയെ തേടിയെത്തുന്നുണ്ട്.
പദ്ധതികള്‍
ട്വന്‍റി-ട്വന്‍റി സൂപ്പർമാർക്കറ്റ് കിഴക്കന്പലം, ക്രിസ്തുജ്യോതി ഇന്‍റര്‍നാഷണല്‍ സ്‌കൂള്‍ നാടുകാണി, കോതമംഗലം, പോൾ ആന്‍റണി ബിൽഡിംഗ്, ആലങ്ങാട്, ഡബ്ല്യുഎഫ്ബി ബേര്‍ഡ് ആന്‍ഡ് കമ്പനി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, തമിഴ്‌നാട്,കോതമംഗലം സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, റെയിന്‍ സിമന്‍റ്സ് ലിമിറ്റഡ്(പ്രിയ സിമന്‍റ്), കടവന്ത്ര, എഡ്യു കരിയര്‍ സര്‍വീസ സ് പാലാരിവട്ടം എന്നവിയൊക്കെ കലിസ്റ്റ ചെയ്ത പ്രോജക്ടുകളാണ്. ആലുക്കാസിന്‍റെ ഗോള്‍ഡ് ടവറില്‍ റെസിഡന്‍ഷ്യല്‍ പ്രോജക്ട, യുഎഇ ആസ്ഥാനമായിട്ടുള്ള കമ്പനിയായ യുജിഐ എന്നിവയൊക്കെ ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്ന പദ്ധതികളാണ്. കസ്റ്റമൈസ്ഡ് പ്രോജക്ടുകളാണ് ഏറെയും ചെയ്യുന്നത്. അതിനു പുറമേ പ്രമുഖ എഞ്ചിനീയർമാർ, ആർകിടെക്റ്റുമാർ എന്നിവരു മായി ചേർന്നും കലിസ്റ്റയുടെ സേവനം ലഭ്യമാണ്.
കണ്ടംപ്രറിയോട് കൂട്ടുകൂടുന്നവര്‍
കണ്ട്പ്രററി (സമകാലിക) ഡിസൈനുകളോടാണ് ആളുകള്‍ക്ക് ഏറെ പ്രിയം. ലളിതമായ രീതിയില്‍ ഒരുക്കിയിരിക്കുന്ന അകത്തളങ്ങള്‍ ആരെയും പെട്ടന്ന് പ്രിയപ്പെട്ടതാക്കും. ഇളം നിറങ്ങളാണ് എപ്പോഴും സ്ഥലം കൂടുതലുണ്ടെന്ന് തോന്നിപ്പിക്കുന്നത്. ലൈറ്റിംഗ്, സീലിംഗ് എന്നിവ നല്‍കുമ്പോഴും ഇന്‍റീരിയറുമായി ചേര്‍ന്നു പോകുന്നത് നല്‍കാന്‍ ശ്രദ്ധിക്കാം. വാള്‍ പേപ്പറുകളാണ് ഇന്ന് ചുമരിനെ അലങ്കരിക്കുന്നത്. ലിവിംഗ് റൂം ഡൈനിംഗ് റൂം എന്നിവയ്ക്കിടയില്‍ ഭിത്തിയുടെ മറവില്ലാതെ ചെടികളോ മറ്റെന്തെങ്കിലും അലങ്കാരങ്ങള്‍ക്കൊണ്ടോ മറവ് നല്‍കാം. തുറന്നയിടങ്ങള്‍ക്കും കാറ്റും വെളിച്ചവും അത്യാവശ്യം പുറം കാഴ്ച്ചകള്‍ കാണാനും സാധിക്കുന്ന ലിംവിംഗ് ഏരിയയുമൊക്കെയാണ് ഇന്നത്തെ ട്രെന്‍ഡുകള്‍. കലിസ്റ്റ ടീം ഉപഭോക്താക്കളുടെ ഇഷ്ടങ്ങളെക്കുറിച്ച് പറയുന്നു. ഇന്‍റീരിയർ ഒരുക്കുന്നതിനൊപ്പം സീലിംഗ്, ഫ്‌ളോറിംഗ്, ബ്ലൈന്‍ഡ്‌സ്, കര്‍ട്ടനുകള്‍, പെയിന്‍റിംഗ് എന്നിവയെല്ലാം ഇവർ ചെയ്തു നല്‍കും.
ഉടമ സംതൃപ്തനായിരിക്കണം
എല്ലാം ഇന്‍സ്റ്റാള്‍ ചെയ്തു കൊടുത്തതിനുശേഷം ഒരു മാസം കഴിയുമ്പോള്‍ ഉപഭോക്താക്കളെ പോയി കാണും. കാരണം പുതിയതായി ഇൻസ്റ്റാൽ ചെയ്ത ഇടങ്ങളിൽ ഒരു മാസം കൊണ്ട് മാറ്റം വന്നിട്ടുണ്ടാകാം. അത് ശരിയാക്കി നല്‍കും. ആറുമാസം കൂടുമ്പോള്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നീ കാര്യങ്ങള്‍ ചോദിച്ചറിയും. ഇങ്ങനെ ഉപഭോക്താവുമായി എപ്പോഴും ഒരു ബന്ധം നിലനിര്‍ത്താന്‍ ഇവര്‍ ആഗ്രഹിക്കുന്നു. www. calistainteriors.in.