ആർസിഇപി: ഇന്ത്യ ചെയ്യേണ്ടത്
ആർസിഇപി: ഇന്ത്യ ചെയ്യേണ്ടത്
Friday, December 6, 2019 2:20 PM IST
രാജ്യത്തെ കർഷകരുടെയും ചെറുകിട വ്യവസായികളുടെയും എതിർപ്പിന്‍റെ മുന്നിൽ കേന്ദ്രസർക്കാർ നിലപാട് മാറ്റി. ചൈന ഉൾപ്പെടെ 15 രാജ്യങ്ങളുമായി ചേർന്നു മേഖലാ സമഗ്ര സാന്പത്തിക സഖ്യ (ആർസിഇപി)വും അതിൽ സ്വതന്ത്ര വ്യാപാരകരാറും ഉണ്ടാക്കാനുള്ള തീരുമാനത്തിൽനിന്ന് ഇന്ത്യ തത്കാലം വിട്ടുനിന്നു. ബാങ്കോക്കിൽ നടന്ന ഉച്ചകോടിയുടെ അവസാനമാണ് ഇന്ത്യ തത്കാലം കരാറിനില്ല എന്നു പറഞ്ഞത്.

ഇന്ത്യ ആർസിഇപിയെ ഒഴിവാക്കുകയോ തള്ളിപ്പറയുകയോ ചെയ്തിട്ടില്ല. തത്കാലം ആർസിഇപി സ്വതന്ത്രവ്യാപാരകരാറിൽ ഒപ്പിടുന്നില്ല എന്നു മാത്രം. ഇതിനർഥം ഇനിയൊരവസരത്തിൽ ഇന്ത്യ ഇതിൽ ചേരാം എന്നാണ്. വാണിജ്യമന്ത്രി പിയൂഷ് ഗോയൽ ഇന്ത്യയുടെ പിന്മാറ്റത്തിന്‍റെ പിറ്റേന്നുതന്നെ ഇതു പറയുകയും ചെയ്തു.

ഇന്ത്യയിലെ പാവപ്പെട്ടവർക്കും കർഷകർക്കും വേണ്ടിയാണ് ആർസിഇപിയിൽനിന്നു പിന്മാറിയത് എന്നു കേന്ദ്രസർക്കാർ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ, ചേരാൻ എല്ലാവിധത്തിലും ഒരുങ്ങിയിട്ട് അവസാന നിമിഷം നാടകീയമായി പിന്മാറിയതിനു പിന്നിൽ രാഷ്ട്രീയം മാത്രമേ ഉള്ളൂ. ആലോചിക്കുന്നവർക്കെല്ലാം തന്ത്രപരമായ ഒരു പിന്മാറ്റം മാത്രമാണ് അതെന്നു മനസിലാകും.
കേന്ദ്രസർക്കാരിനെ പിന്താങ്ങുന്ന ആർഎസ്എസും അതിനോടു ചേർന്നു പ്രവർത്തിക്കുന്ന സ്വദേശി ജാഗരണ്‍ മഞ്ചും കർഷക സംഘടനയായ ഭാരതീയ കിസാൻ സംഘം കരാറിൽ ചേരുന്നതിന് എതിരായി. അവർ പരസ്യപ്രതിഷേധ പരിപാടികളും നടത്തിത്തുടങ്ങി. രാജ്യത്തെ ഡസൻകണക്കിനു കർഷകസംഘടനകൾ സംയുക്തമായി കരാറിനെതിരേ സമരം പ്രഖ്യാപിച്ചു. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസും കരാർ വിരുദ്ധ പ്രക്ഷോഭം നടത്താനൊരുങ്ങി.
ഇത്രയൊക്കെ ആയപ്പോൾ പിന്മാറ്റമാണു രാഷ്ട്രീയ വിവേകം എന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയും സർക്കാരും തീരുമാനിച്ചു. എതിർ നീക്കങ്ങൾ ദുർബലമാക്കുക എന്ന ലക്ഷ്യം അതോടെ സാധിച്ചു. ആറുവർഷത്തെ ഭരണത്തിനിടയിൽ ദേശവ്യാപകമായി സർക്കാരിനെതിരേ ഒരു നീക്കത്തിന് അരങ്ങൊരുങ്ങിയത് ആർസിഇപിയുടെ പേരിലായിരുന്നു. അതിന്‍റെ മുനയൊടിച്ചു. ഇനി ഇങ്ങനെ ദേശവ്യാപകമായ എതിർപ്പിനു കളമൊരുങ്ങാൻ പറ്റിയ വിഷയം ഉടനെ ഉണ്ടാകില്ലെന്നു ഗവണ്‍മെന്‍റ് കരുതുന്നു. പിന്നീടു സൗകര്യപ്രദമായ സമയത്ത് കരാറിൽ ചേരാം എന്നാണു സർക്കാർ ഉദ്ദേശിക്കുന്നത്.

ഇപ്പോൾ പിൻവാങ്ങിയതു കർഷകർക്കും വ്യാപാരികൾക്കും ചെറുകിട വ്യവസായികൾക്കും വേണ്ടിയാണെന്നു സർക്കാർ പരമാവധി പ്രചരിപ്പിക്കും അതിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ശ്രമിക്കും. ചൈനയും ജപ്പാനുമൊക്കെ സമ്മർദം ചെലുത്തിയിട്ടും ഇന്ത്യ ഇവിടത്തെ ജനങ്ങൾക്കുവേണ്ടി ഉറച്ച നിലപാടെടുത്തു എന്നു പറഞ്ഞുഫലിപ്പിക്കും.

കുറേക്കാലം കഴിഞ്ഞ് ഒപ്പിടുന്പോഴോ? ചൈന അടക്കമുള്ളവർ ഇന്ത്യയുടെ ആവശ്യങ്ങൾക്കു വഴങ്ങി. അവർ കരുത്തരായ ഇന്ത്യക്കു മുന്നിൽ മുട്ടുമടക്കിയതിനാൽ ഒപ്പിടുന്നു. അങ്ങനെയും രാഷ്ട്രീയ പ്രചാരണം നടത്തും.

ഇപ്പോഴത്തെ പിന്മാറ്റത്തെ കീർത്തിക്കുന്പോൾ മനസിലാക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. കരാറിന്‍റെ ഉള്ളടക്കം സംബന്ധിച്ച കാര്യങ്ങളൊന്നും ഗവണ്‍മെന്‍റിന് അജ്ഞാതമായിരുന്നില്ല. സ്വതന്ത്ര വ്യാപാരം എന്നാൽ ഇറക്കുമതിത്തീരുവ ഇല്ലാതെയോ പരമാവധി കുറച്ചോ നടത്തുന്ന വ്യാപാരം എന്നാണർഥം. അതിൽ ഉത്പാദനച്ചെലവ് കുറവുള്ളവർക്കാണു നേട്ടം. ആർസിഇപി വന്നാൽ ചൈനയ്ക്കാകും വലിയ നേട്ടം. ഇതു പണ്ടേ അറിയാവുന്ന കാര്യമാണ്. അവസാന നിമിഷം അറിയുന്നതല്ല.

മൂന്നു കാര്യങ്ങൾ

ഇന്ത്യയുടെ ചില ആവശ്യങ്ങൾ അംഗീകരിക്കാത്തതുകൊണ്ടാണ് കർഷകർക്കുവേണ്ടി പിന്മാറിയത് എന്നു പറയുന്നതും ശരിയല്ല. നമ്മൾ ഉന്നയിച്ചതും ധാരണയാകാത്തതുമായ വിഷയങ്ങൾ മൂന്നെണ്ണമാണ്.

ഒന്ന്: ഇറക്കുമതി അമിതമായി കൂടിയാൽ ’ഓട്ടോ ട്രിഗർ’ അനുവദിക്കണം. കയറ്റിറക്കുമതി 12,000 ലേറെ ഇനം സാധനങ്ങളുടേതാണ്. ഇന്ത്യ 78 ഇനം സാധനങ്ങളിൽ ഓട്ടോ ട്രിഗർ (കുറേക്കാലത്തേക്ക് ഇറക്കുമതി നിരോധനം ഏർപ്പെടുത്താനാണ് ഓട്ടോ ട്രിഗർ) ആവശ്യപ്പെട്ടു. ചൈന 24 എണ്ണത്തിലേ പറ്റൂ എന്നു ശഠിച്ചു. ഇതിൽ ഏതു സംഖ്യ സ്വീകരിച്ചാലും 99.5 ശതമാനം ഇറക്കുമതിക്കും ഓട്ടോ ട്രിഗർ ഉണ്ടാകില്ല എന്നു വ്യക്തം.

രണ്ട്: ഉദ്ഭവചട്ടം. ഒരു രാജ്യത്തെ ഉത്പന്നം മറ്റൊരു രാജ്യക്കാർ കാര്യമായ മൂല്യവർധന കൂടാതെ കയറ്റുമതി ചെയ്യുന്നതു തടയാനാണിത്. ചൈനീസ് മൊബൈൽ, കവറിൽ മാത്രം മാറ്റം വരുത്തി വേറൊരു രാജ്യം ഇന്ത്യയിലേക്ക് അയയ്ക്കുന്നതു തടയാനാണ് ഇതു സഹായിക്കുക. ചൈന കരാറിന്‍റെ ഭാഗമായാൽ ഈ വ്യവസ്ഥ പ്രായോഗികമായി ഫലപ്രദമല്ല. ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യാൻ അനുവദിക്കാത്ത ഇനങ്ങൾക്കു മാത്രമേ ഇതുകൊണ്ടു ഫലമുള്ളു. അതു വളരെ കുറച്ചെണ്ണമേ ഉണ്ടാകൂ.

മൂന്ന്: ഇറക്കുമതിത്തീരുവ കുറയ്ക്കാൻ ആധാരമാക്കേണ്ട വർഷം. ഇത് 2014 എന്നു മറ്റു രാജ്യങ്ങളും 2019 എന്ന് ഇന്ത്യയും വാദിക്കുന്നു. 2014-19 കാലത്ത് ഇന്ത്യ 3200 ലേറെ സാധനങ്ങളുടെ ഇറക്കുമതിച്ചുങ്കം വർധിപ്പിച്ചിരുന്നു. 2014 ലെ താഴ്ന്ന നിരക്കിൽനിന്നു തീരുവ കുറയ്ക്കുന്നത് ഇറക്കുമതിക്കാരെ സഹായിക്കും.

ഈ മൂന്നു വിഷയങ്ങളും ഒത്തുതീർപ്പിലെത്താൻ പ്രയാസമുള്ളവയല്ല. വരും മാസങ്ങളിൽ അതു കാണുകയും ചെയ്യും. അടുത്ത ജൂണിൽ വിയറ്റ്നാമിൽവച്ച് ആർസിഇപി സ്വതന്ത്രവ്യാപാര കരാർ ഒപ്പിടുന്പോൾ ഇന്ത്യയും ഉണ്ടായിരുന്നാൽ ആശ്ചര്യപ്പെടേണ്ടതില്ല.

കരാർ വഴി സംഭവിക്കുന്നത്

ചൈനയടക്കമുള്ള മറ്റു രാജ്യങ്ങളിൽനിന്നുള്ള ഉത്പന്നങ്ങൾ ഇന്ത്യയിലേക്ക് തീരുവയില്ലാതെയോ കുറഞ്ഞ തീരുവയിലോ വരാം. ഇന്ത്യൻ ഉത്പന്നങ്ങൾക്കും ഇതുപോലെ വാതിൽ തുറന്നുകിടപ്പുണ്ട്. പക്ഷേ, വിലയടക്കം മിക്ക വിഷയങ്ങളിലും മത്സരക്ഷമമല്ലാത്തതിനാൽ ഇന്ത്യക്ക് അങ്ങോട്ടു കയറ്റുമതി വർധിപ്പിക്കാൻ വഴി കുറവാണ്. ഇതു കർഷകരെയും വ്യവസായികളെയും തകർക്കും

ഈ കരാറിന്‍റെ ഫലമായി കൂടുതൽ മൂലധന നിക്ഷേപം ഇന്ത്യയിൽ വരുകയോ ഇന്ത്യൻ പ്രഫഷണലുകൾക്കു മറ്റു രാജ്യങ്ങളിൽ പ്രാക്ടീസ് കിട്ടുകയോ ചെയ്യുമെന്ന പ്രതീക്ഷയുമില്ല. അതിനുള്ള വ്യവസ്ഥകൾ കരാറിൽ ഇല്ല.


ആർസിഇപി കരാറിൽ ഇന്ത്യ ഈ രണ്ടു കാര്യങ്ങൾ നേടിയിരുന്നെങ്കിൽ അതു നേട്ടമാകുമായിരുന്നു.

ഇത്തരമൊരു വ്യാപാര കൂട്ടായ്മയിൽ പങ്കാളിയാകാതെ മാറിനിൽക്കുന്നതു രാജ്യത്തിന് എളുപ്പമല്ല എന്ന വാദമുണ്ട്. ഒരു പരിധിവരെ അതു ശരിയുമാണ്. ഒറ്റപ്പെട്ടു നിൽക്കുന്നതു നമ്മേ ദുർബലമാക്കുകയേ ഉള്ളൂ. എന്നാൽ, മത്സരത്തിനിറങ്ങുന്പോൾ തയാറടുപ്പ് വേണം. നമ്മുടെ കൃഷിയും വ്യവസായങ്ങളും കൂടുതൽ ആധുനീകരിച്ചിട്ടുവേണം മത്സര കന്പോളത്തിൽ ഇറങ്ങാൻ. ധാന്യങ്ങൾ മുതൽ തോട്ടവിളകൾ വരെയുള്ള കാർഷികമേഖലയിൽ വലിയ മാറ്റങ്ങൾ വേണ്ടിയിരിക്കുന്നു. ഭൂപരിധി നിയമം മുതൽ ഭൂവിനിയോഗ നിയമംവരെ പരിഷ്കരിക്കണം. കൂടുതൽ യന്ത്രവത്കരണം വേണം. കൂടുതൽ മികച്ച വിത്തുകൾ (ജനിതകമാറ്റം വരുത്തിയവ അടക്കം) വേണം.

വ്യവസായത്തിലും മാറ്റം വരണം. കാലഹരണപ്പെട്ട പല ചട്ടങ്ങളും മാറ്റിയാലേ വ്യവസായങ്ങൾക്കു മത്സരക്ഷമത കൂടൂ. ജപ്പാനുമായി സ്വതന്ത്രവ്യാപാര കരാർ ഉണ്ടാക്കിയ ഇന്ത്യക്ക് ജപ്പാനിലേക്ക് റെഡിമെയ്ഡ് വസ്ത്രകയറ്റുമതി നിസാരതീരുവയിൽ നടക്കും. പക്ഷേ, ജാപ്പനീസ് വിപണിയുടെ ഒരു ശതമാനംപോലും ഇന്ത്യക്കു പിടിക്കാനായില്ല. ബംഗ്ലാദേശ്പോലും ഇന്ത്യയേക്കാൾ വളരെ കൂടുതൽ റെഡിമെയ്ഡ് വസ്ത്രങ്ങൾ ജപ്പാനിലേക്കു കയറ്റുമതി ചെയ്യുന്നു.

മത്സരക്ഷമതയിൽ ഇന്ത്യയെ മുന്നിലെത്തിച്ചിട്ടു വേണം ആർസിഇപി പോലുളള വിശാല വ്യാപാര സഖ്യങ്ങളിൽ ചേരാൻ.

ആർസിഇപിയും ക്ഷീരകർഷകരും

ഇ​ന്ത്യ​യി​ലെ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് മ​ര​ണ​മ​ണി​യാ​കു​മാ​യി​രു​ന്നു ആ​ർ​സി​ഇ​പി. ഇ​ന്ന​ത്തേ​തി​ന്‍റെ നാ​ലി​ലൊ​ന്നു വി​ല​യ്ക്കു പാ​ൽ വി​ൽ​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​കു​മാ​യി​രു​ന്നു ക​ർ​ഷ​ക​ർ.

ന്യൂ​സി​ല​ൻ​ഡും ഓ​സ്ട്രേ​ലി​യ​യും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ആ​ർ​സി​ഇ​പി. പാ​ൽ​പ്പൊ​ടി അ​ട​ക്ക​മു​ള്ള ക്ഷീ​രോ​ത്പ​ന്ന​ങ്ങ​ൾ ആ​ർ​സി​ഇ​പി സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​റി​ന്‍റെ ഭാ​ഗ​മാ​യേ​നെ. അ​വ​യ്ക്ക് ഇ​ന്ന​ത്തെ 64 ശ​ത​മാ​നം ഇ​റ​ക്കു​മ​തി​ത്തീ​രു​വ പി​ൻ​വ​ലി​ക്കേ​ണ്ടി​വ​രും. ഇ​തു സ്വാ​ഭാ​വി​ക​മാ​യും ന്യൂ​സി​ല​ൻ​ഡി​ലും ഓ​സ്ട്രേ​ലി​യ​യി​ലും​നി​ന്നു​ള്ള പാ​ൽ​പ്പൊ​ടി​യു​ടെ​യും മ​റ്റും ഇ​റ​ക്കു​മ​തി വ​ർ​ധി​പ്പി​ക്കും.

ന്യൂ​സി​ല​ൻ​ഡ് ഒ​രു കി​ലോ പാ​ൽ​പ്പൊ​ടി വി​ൽ​ക്കു​ന്ന് 160 രൂ​പ​യ്ക്കാ​ണ്. ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ളു​ടെ വി​ല 280 രൂ​പ​യും. പ​ത്ത​ര​ലി​റ്റ​ർ പാ​ലി​ൽ​നി​ന്നാ​ണ് ഒ​രു കി​ലോ​ഗ്രാം പാ​ൽ​പ്പൊ​ടി ഉ​ണ്ടാ​ക്കു​ന്ന​ത്. ഉ​ത്ത​രേ​ന്ത്യ​യി​ൽ 31 രൂ​പ ന​ൽ​കി​യാ​ണു ക​ർ​ഷ​ക​രി​ൽ​നി​ന്ന് ഒ​രു ലി​റ്റ​ർ പാ​ൽ സം​ഭ​രി​ക്കു​ന്ന​ത്. ഇ​റ​ക്കു​മ​തി​യോ​ടു മ​ത്സ​രി​ക്ക​ണ​മെ​ങ്കി​ൽ പാ​ൽ​വി​ല ലി​റ്റ​റി​നു പ​ത്തു​രൂ​പ​യി​ലേ​ക്കു താ​ഴ്ത്തേ​ണ്ടി​വ​രു​മെ​ന്നു ക​ന്പ​നി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

രാ​ജ്യ​ത്ത് ഒ​രു​വ​ർ​ഷ​ത്തെ നെ​ല്ലും ഗോ​ത​ന്പും ക​രി​ന്പും ചേ​ർ​ന്നാ​ൽ ഉ​ണ്ടാ​കു​ന്ന​തി​ലേ​റെ സ​ന്പ​ത്താ​ണു ക്ഷീ​ര​മേ​ഖ​ല​യി​ൽ​നി​ന്നു​ണ്ടാ​കു​ന്ന​ത്. 2016-17 ൽ 6.14 ​ല​ക്ഷം കോ​ടി രൂ​പ​യാ​ണു ക്ഷീ​ര​മേ​ഖ​ല​യു​ടെ ജി​ഡി​പി സം​ഭാ​വ​ന. ഇ​ത്ത​ര​മൊ​രു മേ​ഖ​ല​യാ​ണ് ഇ​നി വി​ദേ​ശ ക​ന്പ​നി​ക​ളു​ടെ ലാ​ഭ​ക്കൊ​യ്ത്തി​നു വി​ട്ടു​കൊ​ടു​ക്കു​ക. അ​മു​ൽ, മ​ദ​ർ ഡെ​യ​റി തു​ട​ങ്ങി​യ വ​ൻ സ്ഥാ​പ​ന​ങ്ങ​ളും സ്വ​കാ​ര്യ ക്ഷീ​ര ക​ന്പ​നി​ക​ളു​മൊ​ക്കെ ഇ​റ​ക്കു​മ​തി ഭീ​ഷ​ണി​യി​ലാ​ണ്.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ക്ഷീ​രോ​ത്പാ​ദ​ക രാ​ജ്യ​മാ​ണ് ഇ​ന്ത്യ. 17.63 കോ​ടി ട​ണ്‍ ആ​ണു രാ​ജ്യ​ത്തെ 2017-18 ലെ ​പാ​ൽ ഉ​ത്പാ​ദ​നം. ഇ​ത് ആ​ഗോ​ള ഉ​ത്പാ​ദ​ന​ത്തി​ന്‍റെ അ​ഞ്ചി​ലൊ​ന്നാ​ണ്. പ​ക്ഷേ, ഇ​തു​മു​ഴു​വ​നും ഇ​ന്ത്യ​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്നു. 2.2 കോ​ടി ട​ണ്‍ ക്ഷീ​ര​ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന ന്യൂ​സി​ല​ൻ​ഡ് 90 ശ​ത​മാ​ന​വും ക​യ​റ്റു​മ​തി ചെ​യ്യു​ന്നു. 42 ല​ക്ഷം ജ​ന​ങ്ങ​ൾ മാ​ത്ര​മു​ള്ള ന്യൂ​സി​ല​ൻ​ഡ് ആ​വ​ശ്യാ​നു​സ​ര​ണം ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​ൻ സൗ​ക​ര്യ​മു​ള്ള രാ​ജ്യ​വു​മാ​ണ്.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വ്യാ​പാ​ര​സ​ഖ്യം

ആ​ർ​സി​ഇ​പി:
മേ​ഖ​ലാ സ​മ​ഗ്ര സാ​ന്പ​ത്തി​ക സ​ഖ്യം (റീ​ജ​ണ​ൽ കോം​പ്രി​ഹെ​ൻ​സീ​വ് ഇ​ക്ക​ണോ​മി​ക് പാ​ർ​ട്ന​ർ​ഷി​പ്പ്). ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വ്യാ​പാ​ര കൂ​ട്ടാ​യ്മ​യാ​കും. പ​ത്ത് ആ​സി​യാ​ൻ രാ​ജ്യ​ങ്ങ​ളും ആ​റ് വ്യാ​പാ​ര പ​ങ്കാ​ളി​ക​ളും അ​ട​ങ്ങി​യ​താ​ണ് ആ​ർ​സി​ഇ​പി.

അം​ഗ​രാ​ജ്യ​ങ്ങ​ൾ:
ആ​സി​യാ​നി (​അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സൗ​ത്ത് ഈ​സ്റ്റ് ഏ​ഷ്യ​ൻ നേ​ഷ​ൻ​സ്)​ലെ പ​ത്തു രാ​ജ്യ​ങ്ങ​ളും ചൈ​ന, ഇ​ന്ത്യ, ദ​ക്ഷി​ണ​കൊ​റി​യ, ജ​പ്പാ​ൻ, ഓ​സ്ട്രേ​ലി​യ, ന്യൂ​സി​ല​ൻ​ഡ് എ​ന്നി​വ​യും.

ആ​സി​യാ​ൻ രാ​ജ്യ​ങ്ങ​ൾ:

മ്യാ​ൻ​മ​ർ, മ​ലേ​ഷ്യ, സിം​ഗ​പ്പൂ​ർ, താ​യ് ലൻ​ഡ്, വി​യ​റ്റ്നാം, ഫി​ലി​പ്പീ​ൻ​സ്, ബ്രൂ​ണെ​യ്, ലാ​വോ​സ്, ഇ​ന്തോ​നേ​ഷ്യ, കം​ബോ​ഡി​യ.
ച​ർ​ച്ച തു​ട​ങ്ങി​യ​ത്: 2012-ൽ
​തീ​രു​മാ​നം ആ​യ​ത്: 2019-ൽ
​ആ​ർ​സി​ഇ​പി സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​ർ ഒ​പ്പി​ടു​ന്ന​ത്: 2020-ൽ

ലോ​ക​ജ​ന​സം​ഖ്യ​യു​ടെ പ​കു​തി ആ​ർ​സി​ഇ​പി​യി​ൽ

* ആ​ർ​സി​ഇ​പി​യി​ൽ താ​മ​സി​ക്കു​ന്ന​ത് 340 കോ​ടി ജ​ന​ങ്ങ​ളാ​ണ്. ലോ​ക ജ​ന​സം​ഖ്യ​യു​ടെ 50 ശ​ത​മാ​നം.
* ആ​ഗോ​ള ജി​ഡി​പി​യു​ടെ 39 ശ​ത​മാ​ന​ത്തോ​ളം( ഏ​താ​ണ്ട് 49.5 ല​ക്ഷം കോ​ടി ഡോ​ള​ർ) ഈ ​പ​തി​നാ​റു രാ​ജ്യ​ങ്ങ​ളു​ടെ സം​ഭാ​വ​ന​യാ​ണ്.
* ലോ​ക വ്യാ​പാ​ര​ത്തി​ന്‍റെ 40 ശ​ത​മാ​ന​വും ഈ ​രാ​ജ്യ​ങ്ങ​ൾ സം​ഭാ​വ​ന ചെ​യ്യു​ന്നു.
* ലോ​ക​ത്ത് ഏ​റ്റ​വും വേ​ഗം വ​ള​രു​ന്ന സാ​ന്പ​ത്തി​ക മേ​ഖ​ല കൂ​ടി​യാ​ണ്.

റ്റി.സി. മാത്യു