കി​ടി​ല​ന്‍ ഫീ​ച്ച​റു​ക​ളു​മാ​യി മോ​ട്ടോ​റോ​ള എ​ഡ്ജ് 50 അ​ള്‍​ട്രാ
കി​ടി​ല​ന്‍ ഫീ​ച്ച​റു​ക​ളു​മാ​യി മോ​ട്ടോ​റോ​ള എ​ഡ്ജ് 50 അ​ള്‍​ട്രാ
Thursday, June 13, 2024 11:20 AM IST
സോനു തോമസ്
മോ​ട്ടോ​റോ​ള പു​തി​യ സ്മാ​ര്‍​ട്ട്ഫോ​ണ്‍ എ​ഡ്ജ് 50 അ​ള്‍​ട്രാ ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്നു. എ​ഡ്ജ് 50 പ്രോ, ​എ​ഡ്ജ് 50 ഫ്യൂ​ഷ​ന്‍ എ​ന്നി​വ​യ്ക്ക് ശേ​ഷ​മാ​ണ് എ​ഡ്ജ് 50 അ​ള്‍​ട്രാ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ജൂ​ണ്‍ 18ന് ​ഇ​ന്ത്യ​യി​ല്‍ വി​ല്‍​പ​ന ആ​രം​ഭി​ക്കു​മെ​ന്നാ​ണ് ക​മ്പ​നി ന​ല്‍​കു​ന്ന വി​വ​രം.

6.7 ഇ​ഞ്ച് 1.5കെ pOLED ​പാ​ന​ല്‍, 144ഹെ​ഡ്‌​സ് റി​ഫ്ര​ഷ് റേ​റ്റ്, മൂ​ന്നാം ത​ല​മു​റ​യി​ല്‍​പ്പെ​ട്ട ക്വാ​ല്‍​കോം സ്‌​നാ​പ്പ് ഡ്രാ​ഗ​ണ്‍ 8എ​സ് ചി​പ്‌​സെ​റ്റ് ഫോ​ണി​ന് ന​ല്‍​കി​യി​രി​ക്കു​ന്നു. 12 ജി​ബി റാ​മും 512 ജി​ബി മെ​മ്മ​റി​യു​മു​ള്ള മോ​ഡ​ലാ​കും ഇ​ന്ത്യ​യി​ല്‍ അ​വ​ത​രി​പ്പി​ക്കു​ക​യെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

125വാ​ട്ട് ഫാ​സ്റ്റ് ചാ​ര്‍​ജിം​ഗ്, 50വാ​ട്ട് വ​യ​ര്‍​ലെ​സ് ചാ​ര്‍​ജിം​ഗ് പി​ന്തു​ണ​യു​ള്ള 4,500 എം​എ​എ​ച്ച ബാ​റ്റ​റി പാ​യ്ക്ക് ഫോ​ണി​ന് ന​ല്‍​കി​യി​രി​ക്കു​ന്നു. ഫോ​ണി​ലെ 10 വാ​ട്ട് വ​യ​ര്‍​ലെ​സ് പ​വ​ര്‍ ഷെ​യ​റിം​ഗ് ഉ​പ​യോ​ഗി​ച്ച് സ്മാ​ര്‍​ട്ട് വാ​ച്ച് ഇ​യ​ര്‍​ബ​ഡ്‌​സ് തു​ട​ങ്ങി​യ ചെ​റി​യ ഡി​വൈ​സു​ക​ള്‍ ചാ​ര്‍​ജ് ചെ​യ്യാ​നും ക​ഴി​യും.

എ​ഐ പി​ന്തു​ണ​യോ​ടെ 50 എം​പി പ്രൈ​മ​റി ഷൂ​ട്ട​ര്‍, 50 എം​പി അ​ള്‍​ട്രാ വൈ​ഡ്, ഒ​ഐ​എ​സ് ഉ​ള്ള 64 എം​പി ടെ​ലി​ഫോ​ട്ടോ സെ​ന്‍​സ​ര്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ന്ന​താ​ണ് പ്രൈ​മ​റി കാ​മ​റ. സെ​ല്‍​ഫി​ക​ള്‍​ക്കും വീ​ഡി​യോ ചാ​റ്റു​ക​ള്‍​ക്കു​മാ​യി മു​ന്‍​വ​ശ​ത്ത് 50 എം​പി ഷൂ​ട്ട​റും ഉ​ണ്ടാ​വും.

സ്മാ​ര്‍​ട്ട് ക​ണ​ക്ട് ഫീ​ച്ച​ര്‍ ഉ​പ​യോ​ഗി​ച്ച ഒ​രു വെ​ബ് കാം ​പോ​ലെ പ്ര​വ​ര്‍​ത്തി​ക്കാ​നും എ​ഡ്ജ് 50 അ​ള്‍​ട്ര​ക്കാ​കു​മെ​ന്ന് ക​മ്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്നു. പി68 ​റേ​റ്റു​ചെ​യ്ത സ്മാ​ര്‍​ട്ട്ഫോ​ണ്‍ മു​ന്‍​വ​ശ​ത്ത് കോ​ര്‍​ണിം​ഗ് ഗോ​റി​ല്ല ഗ്ലാ​സ് പ​രി​ര​ക്ഷ​യു​ണ്ടാ​കും.

അ​ള്‍​ട്രാ പ്രീ​മി​യം സ്മാ​ര്‍​ട്ട്ഫോ​ണ്‍ ശ്രേ​ണി​യി​ല്‍ വ​രു​ന്ന ഫോ​ണാ​ണ് അ​വ​ത​രി​പ്പി​ക്കാ​ന്‍ പോ​കു​ന്ന​ത്. മൂ​ന്നു നി​റ​ങ്ങ​ളി​ല്‍ ഫോ​ണ്‍ ല​ഭ്യ​മാ​കും. പ്രീ​മി​യം ഫോ​ണ്‍ ആ​യ​ത് കൊ​ണ്ട് ഇ​തി​ന് ഏ​ക​ദേ​ശം 50,000 രൂ​പ വി​ല വ​രു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്.