ചൂ​ടു വെ​ള്ള​ത്തി​ല്‍ വീ​ണാ​ലും കു​ഴ​പ്പ​മി​ല്ല! പു​തി​യ ഫോ​ണു​മാ​യി ഒ​പ്പോ
ചൂ​ടു വെ​ള്ള​ത്തി​ല്‍ വീ​ണാ​ലും കു​ഴ​പ്പ​മി​ല്ല! പു​തി​യ ഫോ​ണു​മാ​യി ഒ​പ്പോ
Tuesday, June 11, 2024 2:32 PM IST
സോനു തോമസ്
ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ഐ​പി69 നി​ല​വാ​ര​മു​ള്ള സ്മാ​ര്‍​ട്ട്ഫോ​ണു​മാ​യി ഒ​പ്പോ എ​ത്തു​ന്നു. എ​ഫ്27 പ്രോ ​പ്ല​സ് 5ജി ​ജൂ​ണ്‍ 13ന് ​പു​റ​ത്തി​റ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ഹൈ-​എ​ന്‍​ഡ് ഫ്‌​ലാ​ഗ്ഷി​പ്പ് ഫോ​ണു​ക​ളി​ല്‍ വാ​ട്ട​ര്‍-​ഡെ​സ്റ്റ് പ്ര​തി​രോ​ധ​ത്തി​നാ​യി പൊ​തു​വി​ലു​ള്ള റേ​റ്റിം​ഗ് സം​വി​ധാ​ന​മാ​ണ് ഐ​പി 68.

ഇ​തി​ല്‍​നി​ന്നു ഒ​രു​പ​ടി കൂ​ടി ക​ട​ന്ന് ഐ​പി69 സ​ര്‍​ട്ടി​ഫി​ക്ക​റ്റ് മി​ക​വി​ലാ​ണ് എ​ഫ്27 പ്രോ ​പ്ല​സ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. അ​ര​മ​ണി​ക്കൂ​ര്‍ നേ​രം ഫോ​ണ്‍ ജ​ല​ത്തി​ലി​ട്ടാ​ലും കേ​ടു​പാ​ട് സം​ഭ​വി​ക്കി​ല്ല എ​ന്നാ​ണ് ഒ​പ്പോ​യു​ടെ അ​വ​കാ​ശ​വാ​ദം.

എ​ന്നാ​ല്‍ എ​ത്ര മീ​റ്റ​ര്‍ വ​രെ ആ​ഴ​ത്തി​ല്‍ ഈ ​പ​രി​ര​ക്ഷ​യു​ണ്ടാ​കും എ​ന്ന് ക​മ്പ​നി വി​ശ​ദ​മാ​ക്കി​യി​ട്ടി​ല്ല. ചൂ​ടു​വെ​ള്ളം വീ​ണാ​ലും ഒ​പ്പോ എ​ഫ്27 പ്രോ ​പ്ല​സ് 5ജി​ക്ക് ത​ക​രാ​റു​ണ്ടാ​കി​ല്ല.

64 മെ​ഗാ​പി​ക്‌​സ​ല്‍ ഡ്യു​വ​ല്‍ റി​യ​ര്‍ കാ​മ​റ യൂ​ണി​റ്റു​മാ​യാ​ണ് ഫോ​ണ്‍ എ​ത്തു​ന്ന​ത്. പി​ങ്ക്, നേ​വി ബ്ലൂ ​നി​റ​ങ്ങ​ളി​ലു​ള്ള ഫോ​ണു​ക​ളാ​ണ് ലോ​ഞ്ച് ചെ​യ്യു​ന്ന​ത്. 8 ജി​ബി128 ജി​ബി, 8 ജി​ബി 256 ജി​ബി പ​തി​പ്പു​ക​ളാ​കും ല​ഭ്യ​മാ​കു​ക.

സി​ല്‍​വ​ര്‍ റിം​ഗു​ള്ള സ​ര്‍​ക്കു​ല​ര്‍ കാ​മ​റ മൊ​ഡ്യൂ​ളും ലെ​ത​ര്‍ ക​വ​റു​മാ​ണ് ഡി​സൈ​നി​ലെ പ്ര​ത്യേ​ക​ത. ഡി​സ്‌​പ്ലെ സം​ര​ക്ഷ​ണ​ത്തി​നാ​യി കോ​ര്‍​ണിം​ഗ് ഗോ​റി​ല്ല ഗ്ലാ​സ് വി​ക്ട​സ് 2 ഒ​പ്പോ എ​ഫ്27 പ്രോ+​നു​ണ്ട്.

6.7 ഇ​ഞ്ച് 3ഡി ​ക​ര്‍​വ്ഡ് ഫു​ള്‍ എ​ച്ച്ഡി അ​മോ​ലെ​ഡ് സ്‌​ക്രീ​ന്‍, 5000 എം​എ​എ​എ​ച്ച് ബാ​റ്റ​റി, 67 വ​യേ​ഡ് ഫാ​സ്റ്റ് ചാ​ര്‍​ജി​ങ് തു​ട​ങ്ങി​യ​വ​യാ​ണ് മ​റ്റ് സ​വി​ശേ​ഷ​ത​ക​ള്‍. ഇ​ന്ത്യ​യി​ലെ വി​ല പു​റ​ത്തു​വി​ട്ടി​ട്ടി​ല്ലെ​ങ്കി​ലും 30,000 രൂ​പ​യ്ക്ക​ക​ത്താ​യി​രി​ക്കും വി​ല എ​ന്നാ​ണ് സൂ​ച​ന.