വി​ല​കു​റ​ഞ്ഞ വ​യ​ര്‍​ലെ​സ് പ​വ​ര്‍​ബാ​ങ്കാ​ണോ നോ​ക്കു​ന്ന​ത്? ഇ​താ അ​ന്വേ​ഷി​ക്കു​ന്ന സാ​ധ​നം!
വി​ല​കു​റ​ഞ്ഞ വ​യ​ര്‍​ലെ​സ് പ​വ​ര്‍​ബാ​ങ്കാ​ണോ നോ​ക്കു​ന്ന​ത്? ഇ​താ അ​ന്വേ​ഷി​ക്കു​ന്ന സാ​ധ​നം!
Tuesday, May 14, 2024 11:30 AM IST
സോനു തോമസ്
വ​യ​ര്‍​ലെ​സ് ചാ​ര്‍​ജിം​ഗ് പ​വ​ര്‍ ബാ​ങ്കു​ക​ളു​ടെ വി​ല​യാ​ണ് പ​ല​രെ​യും പ​ഴ​യ മോ​ഡ​ല്‍ പ​വ​ര്‍ ബാ​ങ്കു​ക​ളു​ടെ തു​ട​രാ​ന്‍ പ്രേ​രി​പ്പി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ കു​റ​ഞ്ഞ​വി​ല​യി​ല്‍ ല​ഭി​ക്കു​ന്ന ഒ​രു കി​ടി​ല​ന്‍ വ​യ​ര്‍​ലെ​സ് പ​വ​ര്‍​ബാ​ങ്ക് പ​രി​ച​യ​പ്പെ​ട്ടാ​ലോ?

ആ​മ​സോ​ണ്‍ ബേ​സി​ക്സ് വ​യ​ര്‍​ലെ​സ് പ​വ​ര്‍ ബാ​ങ്കാ​ണ് ക​ക്ഷി. വി​പ​ണി​യി​ല്‍ 2500 രൂ​പ​യോ​ളം വ​യ​ര്‍​ലെ​സ് പ​വ​ര്‍ ബാ​ങ്കു​ക​ള്‍​ക്ക് ആ​കു​മ്പോ​ള്‍ ആ​മ​സോ​ണ്‍ ബേ​സി​ക്സ് വ​യ​ര്‍​ലെ​സ് പ​വ​ര്‍ ബാ​ങ്കി​ന് വെ​റും 999 രൂ​പ മു​ത​ല്‍ 1299 രൂ​പ​യാ​ണ് വി​ല.

വെ​ള്ള നി​റ​ത്തി​ല്‍ വ​രു​ന്ന പ​വ​ര്‍ ബാ​ങ്കി​ന്‍റെ ഒ​രു വ​ശ​ത്ത് ആ​മ​സോ​ണ്‍ ബേ​സി​ക്സ് ബ്രാ​ന്‍​ഡിം​ഗും മ​റു​വ​ശ​ത്ത് വ​യ​ര്‍​ലെ​സ് ചാ​ര്‍​ജിം​ഗ് ഏ​രി​യാ​യു​മാ​ണ്. വ​യ​ര്‍​ലെ​സ് ചാ​ര്‍​ജിം​ഗ് ഏ​രി​യ വ​ള​രെ വ​ലു​പ്പ​മു​ള്ള​തും മാ​ഗ്‌​നെ​റ്റി​ക്കു​മാ​ണ്.

അ​തി​നാ​ല്‍ മാ​ഗ്സേ​ഫ് ചാ​ര്‍​ജിം​ഗി​നെ സ​പ്പോ​ര്‍​ട്ട് ചെ​യു​ന്ന ഫോ​ണി​ല്‍ പ​വ​ര്‍ ബാ​ങ്കി​നെ കാ​ന്തി​ക​മാ​യി അ​റ്റാ​ച്ച് ചെ​യ്യാ​ന്‍ ക​ഴി​യും. 5000 mAh ക​പ്പാ​സി​റ്റി​യു​ള്ള ഈ ​പ​വ​ര്‍ ബാ​ങ്ക് യു​എ​സ്ബി ടൈ​പ്പ്-​സി പോ​ര്‍​ട്ട് വ​ഴി 15W MagSafe വ​യ​ര്‍​ലെ​സ് ചാ​ര്‍​ജിം​ഗും 20W വ​യ​ര്‍​ഡ് ചാ​ര്‍​ജിം​ഗും സ​പ്പോ​ര്‍​ട്ട് ചെ​യ്യു​മെ​ന്ന് ആ​മ​സോ​ണ്‍ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

പ​വ​ര്‍ ബാ​ങ്കി​ന്‍റെ ബേ​സി​ല്‍ ബാ​റ്റ​റി​യും ചാ​ര്‍​ജിം​ഗ് സ്റ്റാ​റ്റ​സ് കാ​ണി​ക്കാ​ന്‍ നാ​ല് എ​ല്‍​ഇ​ഡി​ക​ളു​ടെ ഒ​രു നി​ര​യും ഒ​രു യു​എ​സ്ബി ടൈ​പ്പ്-​സി പോ​ര്‍​ട്ടും ഓ​ണ്‍-​ഓ​ഫ് ബ​ട്ട​ണും ഉ​ണ്ട്. ഏ​ക​ദേ​ശം 130 ഗ്രാം ​ഭാ​ര​വും ഏ​ക​ദേ​ശം 10 സെ​ന്‍റീ​മീ​റ്റ​ര്‍ നീ​ള​വു​മു​ള്ള ഈ ​പ​വ​ര്‍ ബാ​ങ്ക് ഒ​തു​ക്ക​മു​ള്ള​തും പോ​ക്ക​റ്റി​ല്‍ കൊ​ണ്ടു​പോ​കാ​വു​ന്ന​ത്ര ചെ​റു​തു​മാ​ണ്.

വ​യ​ര്‍​ലെ​സ് ആ​യും വ​യ​ര്‍​ഡ് ആ​യും ഒ​രേ സ​മ​യം ര​ണ്ട് ഉ​പ​ക​ര​ണ​ങ്ങ​ള്‍ ചാ​ര്‍​ജ് ചെ​യ്യാ​ന്‍ പ​വ​ര്‍ ബാ​ങ്ക് കൊ​ണ്ട് ക​ഴി​യും. ആ​മ​സോ​ണി​ല്‍ വ​ള​രെ വേ​ഗ​ത്തി​ല്‍ വി​റ്റ​ഴി​യു​ന്ന ഒ​രു ഉ​ത്പ​ന്ന​മാ​ണി​ത്.

ഇ​ത്ര​യും കു​റ​ഞ്ഞ വി​ല​യി​ല്‍ പ​വ​ര്‍ ബാ​ങ്ക് ല​ഭി​ക്കു​ന്ന​തി​നാ​ല്‍ വ​ള​രെ വേ​ഗ​ത്തി​ലാ​ണ് ആ​മ​സോ​ണി​ല്‍ സ്‌​റ്റോ​ക്ക് തീ​രു​ന്ന​ത്.