വി​പ​ണി​കീ​ഴ​ട​ക്കാ​ന്‍ ഫോ​ള്‍​ഡ​ബി​ള്‍ സ്മാ​ര്‍​ട്ട്‌​ഫോ​ണു​മാ​യി വി​വോ
വി​പ​ണി​കീ​ഴ​ട​ക്കാ​ന്‍ ഫോ​ള്‍​ഡ​ബി​ള്‍ സ്മാ​ര്‍​ട്ട്‌​ഫോ​ണു​മാ​യി വി​വോ
Tuesday, May 21, 2024 11:51 AM IST
സോനു തോമസ്
ഇ​ന്ത്യ​ന്‍ വി​പ​ണി കീ​ഴ​ട​ക്കാ​ന്‍ ഒ​രു ഫോ​ള്‍​ഡ​ബി​ള്‍ സ്മാ​ര്‍​ട്ട്‌​ഫോ​ണു​കൂ​ടെ എ​ത്തു​ന്നു. വി​വോ എ​ക്‌​സ് ഫോ​ള്‍​ഡ് 3 പ്രോ ​ഉ​ട​ന്‍ ഇ​ന്ത്യ​യി​ല്‍ ലോ​ഞ്ച് ചെ​യ്യു​മെ​ന്ന് ക​മ്പ​നി ടീ​സ​റി​ലൂ​ടെ സ്ഥി​രീ​ക​രി​ച്ചു.

ക​ഴി​ഞ്ഞ വ​ര്‍​ഷം മാ​ര്‍​ച്ചി​ല്‍ ചൈ​ന​യി​ല്‍ വി​വോ എ​ക്‌​സ് ഫോ​ള്‍​ഡ് 3, എ​ക്‌​സ് ഫോ​ള്‍​ഡ് 3 പ്രോ ​എ​ന്നി മോ​ഡ​ലു​ക​ള്‍ വി​വോ പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ഇ​ന്ത്യ​യി​ല്‍ ലോ​ഞ്ച് ചെ​യ്യു​മെ​ന്ന് സ്ഥി​രീ​ക​രി​ച്ചെ​ങ്കി​ലും വി​വോ എ​ക്‌​സ് ഫോ​ള്‍​ഡ് 3 പ്രോ​യു​ടെ കൃ​ത്യ​മാ​യ ലോ​ഞ്ച് തീ​യ​തി ക​മ്പ​നി വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

എ​ന്നാ​ല്‍ ജൂ​ണി​ല്‍ ഇ​ത് എ​ത്തു​മെ​ന്നാ​ണ് ലീ​ക്ക് റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​റ​യു​ന്ന​ത്. കാ​ര​ണം ജൂ​ലൈ​യി​ല്‍ സാം​സം​ഗ് പു​തി​യ ഫോ​ള്‍​ഡ​ബി​ള്‍ ഫോ​ണ്‍ അ​വ​ത​രി​പ്പി​ക്കും. അ​തി​നു​മു​ന്നോ​ടി​യാ​യി വി​വോ എ​ക്‌​സ് ഫോ​ള്‍​ഡ് 3 പ്രോ ​ഇ​ന്ത്യ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചേ​ക്കാം.

ആ​ഗോ​ള ത​ല​ത്തി​ല്‍ ലോ​ഞ്ച് ചെ​യ്ത​പ്പോ​ഴു​ണ്ടാ​യി​രു​ന്ന അ​തേ ഫീ​ച്ച​റു​ക​ളു​മാ​യി​ട്ടാ​കും വി​വോ എ​ക്‌​സ് ഫോ​ള്‍​ഡ് 3 പ്രോ ​ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തു​ക എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

പ്ര​ത്യേ​ക​ത​ക​ള്‍

ക്വാ​ല്‍​ക്കോം സ്നാ​പ്ഡ്രാ​ഗ​ണ്‍ 8 ജെ​ന്‍ 3 ചി​പ്‌​സെ​റ്റു​ള്ള ഫോ​ള്‍​ഡ​ബി​ള്‍ സ്മാ​ര്‍​ട്ട്‌​ഫോ​ണ്‍ ആ​ണ് വി​വോ എ​ക്‌​സ് ഫോ​ള്‍​ഡ് 3 പ്രോ. 6.53 ​ഇ​ഞ്ച് ക​വ​ര്‍ ഡി​സ്പ്ലേ​യും 8.03 ഇ​ഞ്ച് അ​ക​ത്തെ AMOLED LPO ഫോ​ള്‍​ഡിം​ഗ് ഡി​സ്പ്ലേ​യു​മാ​യാ​ണ് ഫോ​ണ്‍ എ​ത്തു​ക.

വി​വോ എ​ക്‌​സ് ഫോ​ള്‍​ഡ് 3 പ്രോ​യ്ക്ക് അ​ഞ്ച് ല​ക്ഷം മ​ട​ക്കു​ക​ളെ നേ​രി​ടാ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണ് ക​മ്പ​നി സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​ത്. അ​തി​നാ​ല്‍ ഫോ​ള്‍​ഡ​ബി​ള്‍ ഫോ​ണ്‍ ആ​യ​തി​നാ​ല്‍ കു​റ​ച്ചു​നാ​ള്‍ മ​ട​ക്കു​ക​യും നി​വ​ര്‍​ത്തു​ക​യും ചെ​യ്യു​മ്പോ​ള്‍ ത​ക​രാ​റി​ലാ​കു​മെ​ന്ന ആ​ശ​ങ്ക​യ്ക്ക് അ​ടി​സ്ഥാ​ന​മി​ല്ല.

14.98 ഗ്രാം ​മാ​ത്രം ഭാ​ര​മു​ള്ള ഫോ​ണി​ന് വീ​ഴ്ച​ക​ളെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ശേ​ഷി​യു​മു​ണ്ട്. 16ജി​ബി/512​ജി​ബി, 16ജി​ബി/1​ടി​ബി, എ​ന്നീ ര​ണ്ട് കോ​ണ്‍​ഫി​ഗ​റേ​ഷ​നു​ക​ളി​ലാ​ണ് എ​ക്സ് ഫോ​ള്‍​ഡ് 3 പ്രോ ​എ​ത്തു​ക. ആ​ന്‍​ഡ്രോ​യി​ഡ് 14 അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഫ​ണ്‍​ട​ച്ച് ഒ​എ​സി​ല്‍ ആ​യി​രി​ക്കും പ്ര​വ​ര്‍​ത്ത​നം.

ഐ​ഒ​എ​സ് പി​ന്തു​ണ​യു​ള്ള 50 മെ​ഗാ​പി​ക്‌​സ​ല്‍ അ​ള്‍​ട്രാ സെ​ന്‍​സിം​ഗ് പ്രൈ​മ​റി കാ​മ​റ, 64 മെ​ഗാ​പി​ക്‌​സ​ല്‍ 3ഃ ടെ​ലി​ഫോ​ട്ടോ ലെ​ന്‍​സ്, 50 മെ​ഗാ​പി​ക്‌​സ​ല്‍ അ​ള്‍​ട്രാ വൈ​ഡ് ലെ​ന്‍​സ് എ​ന്നി​വ അ​ട​ങ്ങു​ന്ന കാ​മ​റ യൂ​ണി​റ്റാ​ണ് ഇ​തി​ലു​ള്ള​ത്.

സെ​ല്‍​ഫി​ക​ള്‍​ക്കും വീ​ഡി​യോ കോ​ളു​ക​ള്‍​ക്കു​മാ​യി 32 മെ​ഗാ​പി​ക്‌​സ​ലി​ന്‍റെ മു​ന്‍ കാ​മ​റ​യു​മു​ണ്ട്. 100വാ​ട്ട് വ​യ​ര്‍​ഡ് ചാ​ര്‍​ജിം​ഗും 50വാ​ട്ട് വ​യ​ര്‍​ലെ​സ് ചാ​ര്‍​ജിം​ഗു​മു​ള്ള 5,700എം​എ​ച്ച് ബാ​റ്റ​റി​യാ​ണ് വി​വോ എ​ക്‌​സ് ഫോ​ള്‍​ഡ് 3 പ്രോ​യി​ലു​ള്ള​ത്.

വി​ല​യു​ടെ കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി​ട്ടി​ല്ലെ​ങ്കി​ലും ഏ​ക​ദേ​ശം 1.5 ല​ക്ഷം രൂ​പ ആ​കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.