അ​മ്പാ​നെ ശ്ര​ദ്ധി​ക്ക​ണെ...വാ​ട്‌​സ്ആ​പ്പി​ല്‍ ഇ​ക്കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​റു​ണ്ടോ?
അ​മ്പാ​നെ ശ്ര​ദ്ധി​ക്ക​ണെ...വാ​ട്‌​സ്ആ​പ്പി​ല്‍ ഇ​ക്കാ​ര്യ​ങ്ങ​ള്‍  ചെ​യ്യാ​റു​ണ്ടോ?
Tuesday, June 18, 2024 1:39 PM IST
സോനു തോമസ്
ലോ​ക​ത്തി​ല്‍ ഏ​റ്റ​വു​മ​ധി​കം ആ​ളു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന മെ​സേ​ജിം​ഗ് ആ​പ്പാ​ണ് വാ​ട്‌​സ്ആ​പ്പ് എ​ന്ന കാ​ര്യ​ത്തി​ല്‍ ആ​ര്‍​ക്കും ര​ണ്ട​ഭി​പ്രാ​യ​മു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​ത​യി​ല്ല. വാ​ട്‌​സ്ആ​പ്പി​ല്‍ ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് വ​ള​രെ ഉ​പ​യോ​ഗ​പ്ര​ദ​മാ​യ നി​ര​വ​ധി സ​വി​ശേ​ഷ​ത​ക​ള്‍ ഉ​ണ്ട്.

ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ മാ​റ്റ​ങ്ങ​ള്‍ ഓ​രോ ഘ​ട്ട​ത്തി​ലും ക​മ്പ​നി വ​രു​ത്താ​റു​ണ്ട്. എ​പ്പോ​ഴും അ​പ്ഡേ​റ്റ് ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നൊ​പ്പം പു​തി​യ ഫീ​ച്ച​റു​ക​ള്‍ അ​വ​ത​രി​പ്പി​ക്കാ​നും വാ​ട്സ്ആ​പ്പ് മ​ടി കാ​ണി​ക്കാ​റി​ക്കി​ല്ല.

ഉ​പ​യോ​ക്താ​ക്ക​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി ധാ​രാ​ളം കാ​ര്യ​ങ്ങ​ള്‍ വാ​ട്‌​സ്ആ​പ്പ് ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ അ​തി​നെ​യെ​ല്ലാം ക​ട​ത്തി​വെ​ട്ടാ​ന്‍ ഹാ​ക്ക​ര്‍​മാ​ര്‍ എ​പ്പോ​ഴും ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വാ​ട്‌​സ്ആ​പ്പ് ഉ​പ​യോ​ഗി​ക്കു​മ്പോ​ള്‍ ചി​ല കാ​ര്യ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്ക​ണം. ഇ​താ അ​വ...

1. പ്രൊ​ഫൈ​ല്‍ ഫോ​ട്ടോ കോ​ണ്‍​ടാ​ക്ടി​ല്‍ ഇ​ല്ലാ​ത്ത ആ​ളു​ക​ള്‍​ക്ക് കാ​ണാ​വു​ന്ന വി​ധ​ത്തി​ല്‍ ഒ​രി​ക്ക​ലും ഇ​ട​രു​ത്. ഇ​തി​നാ​യി വാ​ട്‌​സ്ആ​പ്പി​ലെ സെ​റ്റിം​ഗ്‌​സ് ഓ​പ്ഷ​നി​ല്‍​നി​ന്നു പ്രൈ​വ​സി സെ​ല​ക്ട് ചെ​യ്ത് മൈ ​കോ​ണ്‍​ടാ​ക്ട് ആക്കിയി​ട്ടാ​ല്‍ മ​തി.


2. വ്യാ​ജ വാ​ര്‍​ത്ത​ക​ളും സ​ന്ദേ​ശ​ങ്ങ​ളും ഫോ​ര്‍​വേ​ഡ് ചെ​യ്യാ​തി​രി​ക്കു​ക.
3. അ​പ​രി​ചി​ത​രാ​യ ആ​ളു​ക​ള്‍ അ​യ​യ്ക്കു​ന്ന ഗ്രൂ​പ്പു​ക​ളി​ല്‍ ചേ​ര​രു​ത്.
4. ആ​ളു​ക​ളെ അ​വ​രു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ ഗ്രൂ​പ്പു​ക​ളി​ല്‍ ചേ​ര്‍​ക്ക​രു​ത്.

5. "ഈ ​സ​ന്ദേ​ശം നൂ​റു പേ​ര്‍​ക്ക് അ​യ​ച്ചാ​ല്‍ 10 ല​ക്ഷം രൂ​പ ല​ഭി​ക്കും' തു​ട​ങ്ങി​യ ചെ​യി​ന്‍ സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​യ്ക്കാ​തി​രി​ക്കു​ക.
6. സ​മ്മാ​ന​ങ്ങ​ളും റി​വാ​ര്‍​ഡു​ക​ളും വാ​ഗ്ദാ​നം ചെ​യ്തു വ​രു​ന്ന ലി​ങ്കു​ക​ള്‍ തു​റ​ക്ക​രു​ത്.

7. വാ​ട്‌​സ്ആ​പ്പി​ലെ ടു ​സ്റ്റെ​പ്പ് വേ​രി​ഫി​ക്കേ​ഷ​ന്‍ ആ​ക്ടീ​വ് ചെ​യ്യു​ക.
8. തേ​ഡ്പാ​ര്‍​ട്ടി സൈ​റ്റു​ക​ളി​ല്‍​നി​ന്നു വാ​ട്‌​സ്ആ​പ്പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​രു​ത്. ഗൂ​ഗി​ള്‍ പ്ലേ​സ്റ്റോ​റി​ല്‍​നി​ന്നോ ആ​പ്പി​ള്‍ ആ​പ് സ്റ്റോ​റി​ല്‍​നി​ന്നോ മാ​ത്രം ഡൗ​ണ്‍ ലോ​ഡ് ചെ​യ്യു​ക.