ചൈനീസ് കമ്പനിയായ റിയല്‍മി പുതിയ സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ബജറ്റ് ഫോണ്‍ ശ്രേണിയില്‍ വരുന്ന നര്‍സോ എന്‍65 5ജി എന്ന ഫോണാണ് വിപണിയില്‍ അവതരിപ്പിച്ചത്.
പ്രത്യേകതകള്‍
എച്ച്ഡി റെസല്യൂഷനോടെ 6.67 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയാണ് ഈ സ്മാര്‍ട്ഫോണിലുള്ളത്. 120എച്ച് ഇസഡ് റീഫ്രെഷ് റേറ്റും 500nits പീക്ക് ബ്രൈറ്റ്നെസുമുള്ള ഫോണാണിത്.
റിയല്‍മി നാര്‍സോ 8എംപി മുന്‍ കാമറയും 50എംപി പ്രൈമറി കാമറയുമാണ് ഈ സ്മാര്‍ട്ഫോണിലുള്ളത്. മീഡിയടെക് ഡൈമെന്‍സിറ്റി 6300 ചിപ്സെറ്റാണ് ഫോണിലുള്ളത്.
ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള റിയല്‍മി യുഐ 5.0-ല്‍ പ്രവര്‍ത്തിക്കുന്നു. വെള്ളം, പൊടി പ്രതിരോധത്തിനായി സ്മാര്‍ട്ട്ഫോണിന് IP54 റേറ്റിംഗ് ഉണ്ട്.
സ്റ്റേറേജ മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാനുള്ള ഓപ്ഷന് റിയല്‍മി നല്‍കിയിട്ടുണ്ട്. മൂന്ന് വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും രണ്ട് വര്‍ഷത്തെ സോഫ്റ്റ്വെയര് അപ്ഡേറ്റുകളും ഇതിന് കമ്പനി ഉറപ്പുനല്‍കിയിട്ടുണ്ട്.
ഹൈബ്രിഡ് ഡ്യുവല്‍ സിം (നാനോ+ നാനോ/ മൈക്രോ എസ്ഡി), സൈഡ് മൗണ്ട് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 3.5എംഎം ഓഡിയോ ജാക്ക്, 1115 അള്‍ട്രാ ലീനിയര്‍ ബോട്ടം പോര്‍ട്ടഡ് സ്പീക്കര്‍, 5G SA/ NSA, ഡ്യുവല്‍ 4G VoLTE, വൈഫൈ 802.11 a, ബ്ലൂടൂത്ത്, GPS5, ഗ്ലോനാസ്, ഗലീലിയോ, QZSS, യുഎസ്ബി ടൈപ്പ്-സി എന്നിവയും ഇതിലുണ്ട്.
15വാട്ട് വയര്‍ഡ് ചാര്‍ജിംഗുള്ള ഫോണിന് 5000എംഎഎച്ച് ബാറ്ററിയാണുള്ളത്. ആംബര്‍ ഗോള്‍ഡ്, ഡീപ് ഗ്രീന്‍ എന്നീ നിറങ്ങളിലാണ് ഫോണ്‍ വന്നിരിക്കുന്നത്. 4ജിബി+128ജിബി വേരിയന്റിന് 11,499 രൂപയും 6ജിബി+128ജിബിക്ക് 11,499 രൂപയുമാണ് വില.
റിയല്‍മി ഓണ്‍ലൈന്‍ സ്റ്റോറിലും ആമസോണിലും മേയ് 31 മുതല്‍ ഫോണ്‍ ലഭ്യമാകും. മേയ് 31നും ജൂണ്‍ നാലിനും ഇടയില്‍ വാങ്ങുമ്പോള്‍ കൂപ്പണ്‍ ഡിസ്കൗണ്ട് ലഭിക്കും. ആയിരം രൂപയാണ് ഡിസ്കൗണ്ട് ലഭിക്കുക.