മേ​ഡ് ഇ​ന്‍ ഇ​ന്ത്യ ബ​ജ​റ്റ് ഫോ​ണു​മാ​യി ലാ​വ
മേ​ഡ് ഇ​ന്‍ ഇ​ന്ത്യ ബ​ജ​റ്റ് ഫോ​ണു​മാ​യി ലാ​വ
Monday, June 3, 2024 12:40 PM IST
സോനു തോമസ്
ബ​ജ​റ്റ് ഫോ​ണു​ക​ളു​ടെ ശ്രേ​ണി​യി​ലേ​ക്ക് പു​തി​യ മോ​ഡ​ലു​മാ​യി ലാ​വ. ത​ങ്ങ​ളു​ടെ ഏ​റ്റ​വും പു​തി​യ ബ​ജ​റ്റ് 5ജി ​സ്മാ​ര്‍​ട്ട്‌​ഫോ​ണ്‍ ലാ​വ യു​വ 5ജി ​ഇ​ന്ത്യ​യി​ല്‍ ലോ​ഞ്ച് ചെ​യ്തു. മേ​ഡ് ഇ​ന്‍ ഇ​ന്ത്യ ഫോ​ണാ​ണ് ലാ​വ യു​വ 5ജി ​എ​ന്ന് ക​മ്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്നു.

യു​വ ത​ല​മു​റ​യെ ല​ക്ഷ്യ​മി​ട്ട് മി​ക​ച്ച ഫീ​ച്ച​റു​ക​ളു​മാ​യാ​ണ് ലാ​വ യു​വ 5ജി ​വ​രു​ന്ന​ത്. 90എ​ച്ച്ഇ​സ​ഡ് റി​ഫ്ര​ഷ് റേ​റ്റ്, 2.5ഡി ​ക​ര്‍​വ്ഡ് സ്‌​ക്രീ​ന്‍, 6.52 ഇ​ഞ്ച് എ​ച്ച്ഡി പ്ല​സ് ഡി​സ്‌​പ്ലേ​യാ​ണ് ലാ​വ യു​വ 5ജി​യി​ല്‍ ഉ​ള്ള​ത്.

മി​ക​ച്ച പെ​ര്‍​ഫോ​മ​ന്‍​സി​നാ​യി യൂ​ണി​സോ​ക് ടി750 ​ഒ​ക്ടാ കോ​ര്‍ ചി​പ്‌​സെ​റ്റ് ന​ല്കി​യി​രി​ക്കു​ന്നു. 128ജി​ബി വ​രെ​യു​ള്ള സ്‌​റ്റോ​റേ​ജ് സൗ​ക​ര്യ​മാ​ണ് ഇ​തി​ലു​ള്ള​ത്. 4ജി​ബി റാ​മി​ന് പു​റ​മേ 4ജി​ബി വെ​ര്‍​ച്വ​ല്‍ റാം ​സൗ​ക​ര്യ​വു​മു​ണ്ട്.

ര​ണ്ട് വ​ര്‍​ഷ​ത്തെ സു​ര​ക്ഷാ അ​പ്‌​ഡേ​റ്റു​ക​ളും ആ​ന്‍​ഡ്രോ​യി​ഡ് 14 അ​പ്‌​ഗ്രേ​ഡും ലാ​വ ഉ​റ​പ്പ് ന​ല്‍​കു​ന്നു​ണ്ട്. ഡ്യു​വ​ല്‍ റി​യ​ര്‍ കാ​മ​റ ലാ​വ യു​വ 5ജി​യി​ലു​ണ്ട്. അ​തി​ല്‍ 50എം​പി എ​ഐ മെ​യി​ന്‍ കാ​മ​റ​യും 2എം​പി സെ​ക്ക​ന്‍​ഡ​റി ലെ​ന്‍​സു​മാ​ണ് ഉ​ള്ള​ത്.


സെ​ല്‍​ഫി​ക​ള്‍​ക്കും വീ​ഡി​യോ ചാ​റ്റു​ക​ള്‍​ക്കു​മാ​യി 8എം​പി ഫ്ര​ണ്ട് കാ​മ​റ​യും ഇ​തി​ല്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. 5ജി, 4​ജി ലൈ​റ്റ്, ഡ്യു​വ​ല്‍​ബാ​ന്‍​ഡ് വൈ​ഫൈ, ബ്ലൂ​ടൂ​ത്ത് 5.0, യു​എ​സ്ബി ടൈ​പ്പ്‌​സി പോ​ര്‍​ട്ട് എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ക​ണ​ക്റ്റി​വി​റ്റി ഓ​പ്ഷ​നു​ക​ള്‍.

18വാ​ട്ട് ഫാ​സ്റ്റ് ചാ​ര്‍​ജിം​ഗ് പി​ന്തു​ണ​യു​ള്ള 5000എം​എ​എ​ച്ച് ബാ​റ്റ​റി​യാ​ണ്. മി​സ്റ്റി​ക്ക് ബ്ലൂ, ​ഗ്രീ​ന്‍ ക​ള​റി​ല്‍ ര​ണ്ട് സ്‌​റ്റോ​റേ​ജ് ഓ​പ്ഷ​നു​ക​ളി​ലാ​ണ് ഈ ​ഫോ​ണ്‍ ല​ഭ്യ​മാ​കു​ക. 4ജി​ബി+64​ജി​ബി മോ​ഡ​ലി​ന് 9,499 രൂ​പ​യും 4ജി​ബി+128​ജി​ബി വേ​രി​യ​ന്‍റി​ന് 9,999 രൂ​പ​യു​മാ​ണ് വി​ല.

ആ​മ​സോ​ണ്‍, ലാ​വ ഇ​സ്‌​റ്റോ​ര്‍, ലാ​വ റീ​ട്ടെ​യി​ല്‍ നെ​റ്റ്‌​വ​ര്‍​ക്ക് എ​ന്നി​വ വ​ഴി ജൂ​ണ്‍ അ​ഞ്ച് മു​ത​ല്‍ വി​ല്‍​പ​ന​യ്‌​ക്കെ​ത്തും.