ഇ​ന്ത്യ​യി​ലെ വി​ല കു​റ​ഞ്ഞ വ​യ​ര്‍​ലെ​സ് ചാ​ര്‍​ജിം​ഗ് ഫോ​ണി​നെ പ​രി​ച​യ​പ്പെ​ടാം
ഇ​ന്ത്യ​യി​ലെ വി​ല കു​റ​ഞ്ഞ വ​യ​ര്‍​ലെ​സ് ചാ​ര്‍​ജിം​ഗ് ഫോ​ണി​നെ പ​രി​ച​യ​പ്പെ​ടാം
Saturday, June 22, 2024 2:43 PM IST
സോനു തോമസ്
വ​യ​ര്‍​ലെ​സ് ചാ​ര്‍​ജിം​ഗ് സം​വി​ധാ​ന​മു​ള്ള വി​ല കു​റ​ഞ്ഞ ഫോ​ണു​ക​ളി​ല്‍ ഒ​ന്നാ​യ ഇ​ന്‍​ഫി​നി​ക്സ് നോ​ട്ട് 40 5ജി ​ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ലെ​ത്തി.

ഇ​ന്‍​ഫി​നി​ക്സ് നോ​ട്ട് 40 പ്രോ 5​ജി, നോ​ട്ട് 40 പ്രോ ​പ്ല​സ് 5ജി ​എ​ന്നി​വ​യ്ക്ക് ശേ​ഷം വ​രു​ന്ന ഇ​ന്‍​ഫി​നി​ക്സ് നോ​ട്ട് 40 സീ​രി​സി​ലെ മൂ​ന്നാ​മ​ത്തെ ഫോ​ണാ​ണ് ഇ​ന്‍​ഫി​നി​ക്സ് നോ​ട്ട് 40 5ജി.

പ്ര​ത്യേ​ക​ത​ക​ള്‍

6.78 ഇ​ഞ്ച് ഫു​ള്‍​എ​ച്ച്ഡി അ​മോ​ലെ​ഡ് ഡി​സ്‌​പ്ലേ ഫോ​ണി​നു ന​ല്‍​കി​യി​രി​ക്കു​ന്നു. 120 ഹെ​ഡ്‌​സ്, 1300 നൈ​റ്റ്‌​സ് വ​രെ ബ്രൈ​റ്റ്‌​നെ​സ് തു​ട​ങ്ങി​യ ഫീ​ച്ച​റു​ക​ളു​മു​ണ്ട്. മീ​ഡി​യ​ടെ​ക് ഡൈ​മെ​ന്‍​സി​റ്റി 7020 ചി​പ്സെ​റ്റി​ന്‍റെ പ്രോ​സ​സ​റാ​ണ് ഇ​ന്‍​ഫി​നി​ക്സ് നോ​ട്ട് 40 5ജി​യു​ടെ ക​രു​ത്ത്.

108എം​പി പ്രൈ​മ​റി കാ​മ​റ, ര​ണ്ട് 2എം​പി സെ​ന്‍​സ​റു​ക​ള്‍, 32എം​പി ഫ്ര​ണ്ട് കാ​മ​റ എ​ന്നി അ​ട​ങ്ങു​ന്ന​താ​ണ് കാ​മ​റ യൂ​ണി​റ്റ്. 5,000 എം​എ​ച്ച് ബാ​റ്റ​റി, 45വാ​ട്ട് വ​യ​ര്‍​ഡ് ഫാ​സ്റ്റ് ചാ​ര്‍​ജിംഗ്, 20വാ​ട്ട് മെ​ഗാ​സേ​ഫ് വ​യ​ര്‍​ലെ​സ് ചാ​ര്‍​ജിംഗ് എ​ന്നി​വ ഫോ​ണി​നു ന​ല്‍​കി​യി​രി​ക്കു​ന്നു. ആ​ന്‍​ഡ്രോ​യി​ഡ് 14 അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള XOS 14ലാ​ണ് ഇ​ന്‍​ഫി​നി​ക്സ് നോ​ട്ട് 40 5ജി​യു​ടെ പ്ര​വ​ര്‍​ത്ത​നം.



ഇ​ന്‍-​ഡി​സ്പ്ലേ ഫിം​ഗ​ര്‍​പ്രി​ന്‍റ് സെ​ന്‍​സ​ര്‍, ഐ​ആ​ര്‍ സെ​ന്‍​സ​ര്‍, ജെ​ബി​എ​ല്ലി​ന്‍റെ സൗ​ണ്ട് സ്റ്റീ​രി​യോ സ്പീ​ക്ക​റു​ക​ള്‍, ഡ്യു​വ​ല്‍ മൈ​ക്രോ​ഫോ​ണു​ക​ള്‍, ഐ​പി 53 റേ​റ്റിംഗ്, 5G SA/NSA, ഡ്യു​വ​ല്‍ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂ​ടൂ​ത്ത് 5.3, യു​എ​സ്ബി ടൈ​പ്പ്-​സി തു​ട​ങ്ങി​യ​വ​യും ഇ​തി​ലു​ണ്ട്.

വി​ല്‍​പ​ന

ഒ​ബ്സി​ഡി​യ​ന്‍ ബ്ലാ​ക്ക്, ടൈ​റ്റ​ന്‍ ഗോ​ള്‍​ഡ് നി​റ​ങ്ങ​ളി​ല്‍ ഈ ​സ്മാ​ര്‍​ട്ട്‌​ഫോ​ണ്‍ ല​ഭ്യ​മാ​കും. ഇ​ന്‍​ഫി​നി​ക്‌​സ് നോ​ട്ട് 40 5ജി​യു​ടെ സിം​ഗി​ള്‍ 8ജി​ബി+ 256ജി​ബി​മോ​ഡ​ലി​ന് 19,999 രൂ​പ​യാ​ണ് വി​ല. ഫ്‌​ളി​പ്കാ​ര്‍​ട്ട് വ​ഴി​യാ​കും നോ​ട്ട് 40 5ജി ​ഇ​ന്ത്യ​യി​ല്‍ ല​ഭ്യ​മാ​വു​ക​യെ​ന്ന് ഇ​ന്‍​ഫി​നി​ക്സ് അ​റി​യി​ച്ചു.

എ​സ്ബി​ഐ, എ​ച്ച്ഡി​എ​ഫ്‌​സി, ആ​ക്‌​സി​സ് ബാ​ങ്ക് കാ​ര്‍​ഡു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തു​ന്ന പ​ര്‍​ച്ചേ​സി​ന് 2000 രൂ​പ ഇ​ന്‍​സ്റ്റ​ന്‍റ് ഡി​സ്‌​കൗ​ണ്ട് ല​ഭി​ക്കും.