ഷെ​യ​ര്‍ ചെ​യ്യാ​നു​ള്ള പു​തി​യ ഫീ​ച്ച​ര്‍ അ​വ​ത​രി​പ്പി​ച്ച് ഗൂ​ഗി​ള്‍
ഷെ​യ​ര്‍ ചെ​യ്യാ​നു​ള്ള പു​തി​യ ഫീ​ച്ച​ര്‍ അ​വ​ത​രി​പ്പി​ച്ച് ഗൂ​ഗി​ള്‍
Thursday, May 16, 2024 1:23 PM IST
സോനു തോമസ്
ലി​ങ്കു​ക​ള്‍ തു​റ​ക്കാ​തെ ഷെ​യ​ര്‍ ചെ​യ്യാ​നു​ള്ള ഫീ​ച്ച​ര്‍ അ​വ​ത​രി​പ്പി​ച്ച് ഗൂ​ഗി​ള്‍. ആ​ന്‍​ഡ്രോ​യി​ഡ് ആ​പ്പി​ലാ​ണ് പു​തി​യ ഷെ​യ​ര്‍ ബ​ട്ട​ണ്‍ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

സാ​ധാ​ര​ണ സെ​ര്‍​ച്ച് റി​സ​ള്‍​ട്ടി​ല്‍ വ​രു​ന്ന ലി​ങ്കു​ക​ള്‍ ഓ​പ്പ​ണ്‍ ചെ​യ്ത് വെ​ബ്സൈ​റ്റി​ലെ ഷെ​യ​ര്‍ ബ​ട്ട​ണ്‍ വ​ഴി​യാ​ണ് ലി​ങ്കു​ക​ള്‍ ഷെ​യ​ര്‍ ചെ​യ്യു​ന്ന​ത്.

പു​തി​യ അ​പ്ഡേ​ഷ​ന്‍ വ​രു​ന്ന​തോ​ടെ ഷെ​യ​റിം​ഗ് എ​ളു​പ്പ​മാ​കു​മെ​ന്നാ​ണ് ഗൂ​ഗി​ള്‍ വി​ല​യി​രു​ത്ത​ല്‍.

എ​ങ്ങ​നെ ഷെ​യ​ര്‍ ചെ​യ്യാം...

ഏ​തെ​ങ്കി​ലും ലി​ങ്കി​ല്‍ ലോം​ഗ് പ്ര​സ് ചെ​യ്താ​ല്‍ ഷെ​യ​ര്‍ ഓ​പ്ഷ​ന്‍ ല​ഭി​ക്കും. ഇ​വി​ടെ​നി​ന്ന് ലി​ങ്കു​ക​ള്‍ കോ​പ്പി ചെ​യ്യു​ക​യോ ഷെ​യ​ര്‍ ചെ​യ്യു​ക​യോ ചെ​യ്യാം.

ഏ​തെ​ങ്കി​ലും ആ​പ്പി​ലേ​ക്ക് റീ ​ഡ​യ​റ​ക്ട് ചെ​യ്യു​ന്ന ലി​ങ്കു​ക​ള്‍ ഇ​ങ്ങ​നെ കോ​പ്പി ചെ​യ്യാ​നാ​കി​ല്ല. വെ​ബ് ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് സെ​ര്‍​ച്ച് റി​സ​ല്‍​ട്ടി​നൊ​പ്പ​മു​ള്ള ത്രീ ​ഡോ​ട്ട് മെ​നു​വി​ല്‍ നി​ന്ന് നേ​രി​ട്ട് ലി​ങ്കു​ക​ള്‍ കോ​പ്പി ചെ​യ്യാ​നാ​കും.

ലി​ങ്കു​ക​ള്‍​ക്ക് മേ​ല്‍ റൈ​റ്റ് ക്ലി​ക്ക് ചെ​യ്താ​ലും ലി​ങ്ക് അ​ഡ്ര​സ് കോ​പ്പി ചെ​യ്യാം.