അമ്പാനെ ശ്രദ്ധിക്കണെ...വാട്സ്ആപ്പില്‍ ഇക്കാര്യങ്ങള്‍ ചെയ്യാറുണ്ടോ?
Tuesday, June 18, 2024 1:39 PM IST
ലോകത്തില്‍ ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന മെസേജിംഗ് ആപ്പാണ് വാട്സ്ആപ്പ് എന്ന കാര്യത്തില്‍ ആര്‍ക്കും രണ്ടഭിപ്രായമുണ്ടാകാന്‍ സാധ്യതതയില്ല. വാട്സ്ആപ്പില്‍ ഉപയോക്താക്കള്‍ക്ക് വളരെ ഉപയോഗപ്രദമായ നിരവധി സവിശേഷതകള്‍ ഉണ്ട്.
ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമായ മാറ്റങ്ങള്‍ ഓരോ ഘട്ടത്തിലും കമ്പനി വരുത്താറുണ്ട്. എപ്പോഴും അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നതിനൊപ്പം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാനും വാട്സ്ആപ്പ് മടി കാണിക്കാറിക്കില്ല.
ഉപയോക്താക്കളുടെ സുരക്ഷയ്ക്കായി ധാരാളം കാര്യങ്ങള്‍ വാട്സ്ആപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അതിനെയെല്ലാം കടത്തിവെട്ടാന്‍ ഹാക്കര്‍മാര്‍ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വാട്സ്ആപ്പ് ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇതാ അവ...
1. പ്രൊഫൈല്‍ ഫോട്ടോ കോണ്ടാക്ടില് ഇല്ലാത്ത ആളുകള്‍ക്ക് കാണാവുന്ന വിധത്തില്‍ ഒരിക്കലും ഇടരുത്. ഇതിനായി വാട്സ്ആപ്പിലെ സെറ്റിംഗ്സ് ഓപ്ഷനില്നിന്നു പ്രൈവസി സെലക്ട് ചെയ്ത് മൈ കോണ്ടാക്ട് ആക്കിയിട്ടാല്‍ മതി.
2. വ്യാജ വാര്‍ത്തകളും സന്ദേശങ്ങളും ഫോര്‍വേഡ് ചെയ്യാതിരിക്കുക.
3. അപരിചിതരായ ആളുകള്‍ അയയ്ക്കുന്ന ഗ്രൂപ്പുകളില്‍ ചേരരുത്.
4. ആളുകളെ അവരുടെ അനുവാദമില്ലാതെ ഗ്രൂപ്പുകളില്‍ ചേര്‍ക്കരുത്.
5. "ഈ സന്ദേശം നൂറു പേര്‍ക്ക് അയച്ചാല്‍ 10 ലക്ഷം രൂപ ലഭിക്കും' തുടങ്ങിയ ചെയിന്‍ സന്ദേശങ്ങള്‍ അയയ്ക്കാതിരിക്കുക.
6. സമ്മാനങ്ങളും റിവാര്‍ഡുകളും വാഗ്ദാനം ചെയ്തു വരുന്ന ലിങ്കുകള്‍ തുറക്കരുത്.
7. വാട്സ്ആപ്പിലെ ടു സ്റ്റെപ്പ് വേരിഫിക്കേഷന് ആക്ടീവ് ചെയ്യുക.
8. തേഡ്പാര്‍ട്ടി സൈറ്റുകളില്‍നിന്നു വാട്സ്ആപ്പ് ഡൗണ്‍ലോഡ് ചെയ്യരുത്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്നോ ആപ്പിള്‍ ആപ് സ്റ്റോറില്‍നിന്നോ മാത്രം ഡൗണ്‍ ലോഡ് ചെയ്യുക.