ആ​രാ​ധ​ക​രെ ശാ​ന്ത​രാ​കു​വി​ന്‍; റി​യ​ല്‍​മി ജി​ടി 6ടി ​വി​പ​ണി​യി​ല്‍
ആ​രാ​ധ​ക​രെ ശാ​ന്ത​രാ​കു​വി​ന്‍; റി​യ​ല്‍​മി ജി​ടി 6ടി ​വി​പ​ണി​യി​ല്‍
Saturday, May 25, 2024 12:38 PM IST
സോനു തോമസ്
ഗെ​യി​മിം​ഗ് പ്രേ​മി​ക​ള്‍​ക്കു​ള്ള സ്മാ​ര്‍​ട്ട്ഫോ​ണ്‍ മോ​ഡ​ലാ​യ ജി​ടി 6ടി ഇ​ന്ത്യ​യി​ല്‍ അ​വ​ത​രി​പ്പി​ച്ച് റി​യ​ല്‍​മി. ക്വാ​ല്‍​കോ 4 എ​ന്‍​എം സ്‌​നാ​പ്ഡ്രാ​ഗ​ണ്‍ 7 പ്ല​സ് ചി​പ്പ് സെ​റ്റാ​ണ് ഫോ​ണി​ന് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

120Hz വേ​രി​യ​ബി​ള്‍ റീ​ഫ്രെ​ഷ് റേ​റ്റു​ള്ള സ്മാ​ര്‍​ട്ട്ഫോ​ണാ​ണി​ത്. 6.78-ഇ​ഞ്ച് അ​മോ​ലെ​ഡ് ഡി​സ്‌​പ്ലേ ആ​ണ് ഇ​തി​ലു​ണ്ടാ​കു​ക. 1.5 കെ ​റെ​സ​ല്യൂ​ഷ​നാ​ണ് റി​യ​ല്‍​മി ജി​ടി 6ടി​യു​ടെ സ്‌​ക്രീ​നി​നു​ള്ള​ത്.

ഏ​റ്റ​വും പു​തി​യ ആ​ന്‍​ഡ്രോ​യി​ഡ് 14 ഓ​പ്പ​റേ​റ്റിം​ഗ് സി​സ്റ്റ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ഫോ​ണ്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു. 50 എം​പി സോ​ണി ഐ​എം​എ​ക്സ്882 പ്രൈ​മ​റി സെ​ന്‍​സ​റാ​ണ് ഫോ​ണി​ലു​ള്ള​ത്.

ഇ​തി​ല്‍ 8 മെ​ഗാ​പി​ക്‌​സ​ലി​ന്‍റെ അ​ള്‍​ട്രാ വൈ​ഡ് ആം​ഗി​ള്‍ ഷൂ​ട്ട​റു​ണ്ട്. ഡ്യു​വ​ല്‍ റി​യ​ര്‍ കാ​മ​റ സെ​റ്റ​പ്പു​ള്ള സ്മാ​ര്‍​ട്ട്ഫോ​ണാ​ണ് റി​യ​ല്‍​മി ജി​ടി 6ടി. 32 ​എം​പി സോ​ണി ഐ​എം​എ​ക്സ് 615 സെ​ന്‍​സ​ര്‍ ഫോ​ണി​ന്‍റെ മു​ന്‍ കാ​മ​റ​യി​ലു​ണ്ട്.

8 എ​ട്ട് ജി​ബി+ 128 ജി​ബി, 8 ജി​ബി+ 256 ജി​ബി, 12 ജി​ബി+ 256 ജി​ബി എ​ന്നി​ങ്ങ​നെ മൂ​ന്ന് വേ​രി​യ​ന്‍റു​ക​ളി​ലാ​ണ് ഫോ​ണ്‍ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 30,999 മു​ത​ല്‍ 35,999 വ​രെ​യാ​ണ് വി​ല. ആ​മ​സോ​ണ്‍, റി​യ​ല്‍​മി.​കോം വ​ഴി​യാ​ണ് വി​ല്‍​പ​ന.

ഐ​സി​ഐ​സി, എ​ച്ച്ഡി​എ​ഫ്‌​സി, എ​സ്ബി​ഐ കാ​ര്‍​ഡു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് വാ​ങ്ങി​യാ​ല്‍ 4,000 രൂ​പ​വ​രെ ഡി​സ്‌​കൗ​ണ്ടും ല​ഭി​ക്കും. ക​മ്പ​നി​യു​ടെ മ​റ്റ് റീ​ട്ടെ​യി​ല്‍ ഔ​ട്ട്‌ലെറ്റു​ക​ള്‍ വ​ഴി​യും ഫോ​ണ്‍ വാ​ങ്ങാ​നാ​കും.