വാ​ട്‌​സ്ആ​പ്പ് കോ​ളിം​ഗി​ലെ കി​ടി​ല​ന്‍ മാ​റ്റ​ങ്ങ​ളു​ടെ വി​ശേ​ഷ​മ​റി​ഞ്ഞോ?
വാ​ട്‌​സ്ആ​പ്പ് കോ​ളിം​ഗി​ലെ കി​ടി​ല​ന്‍ മാ​റ്റ​ങ്ങ​ളു​ടെ വി​ശേ​ഷ​മ​റി​ഞ്ഞോ?
Tuesday, June 18, 2024 1:34 PM IST
സോനു തോമസ്
വാ​ട്‌​സ്ആ​പ്പ് കോ​ളിം​ഗ് സൗ​ക​ര്യം അ​വ​ത​രി​പ്പി​ച്ചി​ട്ട് പ​ത്തു​വ​ര്‍​ഷ​മാ​കാ​ന്‍ പോ​കു​ന്നു. വീ​ഡി​യോ, ഗ്രൂ​പ്പ് കോ​ളിം​ഗ് അ​ട​ക്കം നി​ര​വ​ധി മാ​റ്റ​ങ്ങ​ളാ​ണ് വാ​ട്‌​സ്ആ​പ്പ് കോ​ളിം​ഗ് ആ​പ്പി​ല്‍ വ​രു​ത്തി​യ​ത്.

ഇ​പ്പോ​ഴി​താ വാ​ട്‌​സ്ആ​പ്പ് കോ​ളിം​ഗി​ല്‍ കൂ​ടു​ത​ല്‍ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി​യി​രി​ക്കു​ന്നു. വാ​ട്സ്ആ​പ്പി​ന്‍റെ മൊ​ബൈ​ല്‍ ഡെ​സ്‌​ക് ടോ​പ്പ് ആ​പ്പു​ക​ള്‍​ക്ക് വേ​ണ്ടി​യു​ള്ള അ​പ്ഡേ​റ്റു​ക​ളാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.

മൊ​ബൈ​ല്‍ ഫോ​ണി​ല്‍ വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പ് വീ​ഡി​യോ കോ​ളി​ല്‍ 32 പേ​ര്‍​ക്ക് പ​ങ്കെ​ടു​ക്കാ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ ഡെ​സ്‌​ക് ടോ​പ്പ് ആ​പ്പി​ല്‍ വി​ന്‍​ഡോ​സി​ല്‍ 16 പേ​രെ​യും മാ​ക്ക് ഒ​എ​സി​ല്‍ 18 പേ​രെ​യു​മാ​ണ് അ​നു​വ​ദി​ച്ചി​രു​ന്ന​ത്.

ഇ​പ്പോ​ഴി​താ ഒ​രേ സ​മ​യം കൂ​ടു​ത​ല്‍ അം​ഗ​ങ്ങ​ള്‍​ക്ക് പ​ങ്കെ​ടു​ക്കാ​നാ​വും. ഇ​നി​മു​ത​ല്‍ ഡെ​സ്‌​ക് ടോ​പ്പ് ആ​പ്പി​ല്‍ 32 പേ​ര്‍​ക്ക് ഗ്രൂ​പ്പ് കോ​ളി​ല്‍ പ​ങ്കെ​ടു​ക്കാം. ഗൂ​ഗി​ള്‍ മീ​റ്റ് ആ​പ്പി​ലു​ള്ള​തു​പോ​ലെ ശ​ബ്ദ​ത്തോ​ടു കൂ​ടി സ്‌​ക്രീ​ന്‍ ഷെ​യ​ര്‍ ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വും പു​തി​യ അ​പ്‌​ഡേ​ഷ​നി​ലു​ണ്ട്.


വാ​ട്സ്ആ​പ്പ് ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ഒ​ന്നി​ച്ചി​രു​ന്ന് സി​നി​മ കാ​ണാ​നും വീ​ഡി​യോ​ക​ള്‍ ആ​സ്വ​ദി​ക്കാ​നും ഇ​തു​വ​ഴി സാ​ധി​ക്കും. ഗ്രൂ​പ്പ് വീ​ഡി​യോ കോ​ളി​ല്‍ സം​സാ​രി​ക്കു​ന്ന ആ​ളു​ടെ വി​ന്‍​ഡോ സ്‌​ക്രീ​നി​ല്‍ ആ​ദ്യം കാ​ണു​ന്ന സ്പീ​ക്ക​ര്‍ സ്‌​പോ​ട്ട് ലൈ​റ്റ് എ​ന്ന അ​പ്‌​ഡേ​ഷ​ന്‍ വാ​ട്‌​സ്ആ​പ്പ് അ​വ​ത​രി​പ്പി​ച്ച മ​റ്റൊ​രു അ​പ്‌​ഡേ​ഷ​നാ​ണ്.

വീ​ഡി​യോ കോ​ളി​ല്‍ സം​സാ​രി​ക്കു​ന്ന ആ​ള്‍ ആ​രാ​ണെ​ന്ന് തി​രി​ച്ച​റി​യാ​ന്‍ ഗ്രൂ​പ്പ് അം​ഗ​ങ്ങ​ള്‍​ക്ക് ക​ഴി​യു​ന്ന ഫീ​ച്ച​റാ​ണി​ത്.