വാ​ട്‌​സ്ആ​പ്പ് വീ​ഡി​യോ​കോ​ളി​നു എ​ആ​ര്‍ പി​ന്തു​ണ
വാ​ട്‌​സ്ആ​പ്പ് വീ​ഡി​യോ​കോ​ളി​നു എ​ആ​ര്‍ പി​ന്തു​ണ
Tuesday, June 25, 2024 11:27 AM IST
സോനു തോമസ്
എ​ആ​ര്‍ (ഓ​ഗ്മെ​ന്‍റ​ഡ് റി​യാ​ലി​റ്റി) ഫീ​ച്ച​റു​ക​ള്‍ കൊ​ണ്ട് ഓ​ഡി​യോ, വീ​ഡി​യോ കോ​ളു​ക​ള്‍ ഗം​ഭീ​ര​മാ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ല്‍ വാ​ട്‌​സ്ആ​പ്പ്. ഗൂ​ഗി​ള്‍ പ്ലേ ​സ്റ്റോ​റി​ല്‍ ല​ഭ്യ​മാ​യി​ട്ടു​ള്ള 2.24.13.14 ബീ​റ്റ വേ​ര്‍​ഷ​നി​ലാ​ണ് പു​തി​യ അ​പ്ഡേ​റ്റു​ക​ള്‍ വ​രി​ക.

ഇ​തോ​ടെ വാ​ട്സ്ആ​പ്പ് വീ​ഡി​യോ കോ​ളു​ക​ള്‍ ക​സ്റ്റ​മൈ​സ് ചെ​യ്യാ​നാ​കും. വീ​ഡി​യോ കോ​ളു​ക​ള്‍ വി​ളി​ക്കു​മ്പോ​ള്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യു​ന്ന ഇ​ഫ​ക്ടു​ക​ളും ഫേ​ഷ്യ​ല്‍ ഫി​ല്‍​ട്ട​റു​ക​ളും വാ​ട്സ്ആ​പ്പ് 2.24.13.14 ബീ​റ്റ വേ​ര്‍​ഷ​നി​ല്‍ പ​രീ​ക്ഷി​ക്കു​ന്ന​താ​യാ​ണ് WABetaInfoയു​ടെ റി​പ്പോ​ര്‍​ട്ട്.


വീ​ഡി​യോ കോ​ളു​ക​ളി​ല്‍ അ​വ​താ​റു​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​നു​ള്ള സം​വി​ധാ​ന​വും ഉ​ട​നെ​ത്തും. ഇ​ത് വീ​ഡി​യോ കോ​ള്‍ വി​ളി​ക്കു​ന്ന​യാ​ളു​ടെ സ്വ​കാ​ര്യ​ത ഉ​റ​പ്പു​വ​രു​ത്തു​മെ​ന്ന് ക​രു​തു​ന്നു. സ്‌​കി​ന്‍ മ​നോ​ഹ​ര​മാ​ക്കാ​ന്‍ ട​ച്ച്-​അ​പ് ടൂ​ളും പ്ര​കാ​ശ​വും കാ​ഴ്ച​യും കൂ​ട്ടാ​ന്‍ ലോ-​ലൈ​റ്റ് മോ​ഡും ഉ​ണ്ടാ​വും.

വീ​ഡി​യോ കോ​ളു​ക​ള്‍ വി​ളി​ക്കു​മ്പോ​ള്‍ പ​ശ്ചാ​ത്ത​ലം (ബാ​ക്ക്ഗ്രൗ​ണ്ട്) എ​ഡി​റ്റ് ചെ​യ്യാ​നും സം​വി​ധാ​ന​മു​ണ്ടാ​കും. ഭാ​വി​യി​ല്‍ വാ​ട്സ്ആ​പ്പി​ന്‍റെ ഡെ​സ്‌​ക്ടോ​പ് വേ​ര്‍​ഷ​നി​ലും ബാ​ക്ക്ഗ്രൗ​ണ്ട് എ​ഡി​റ്റിം​ഗ് സം​വി​ധാ​ന​മെ​ത്തും.