ചൈ​ന​യി​ല്‍ മൂ​ന്ന് പു​തി​യ ഫോ​ണു​ക​ള്‍ അ​വ​ത​രി​പ്പി​ച്ച് വി​വോ
ചൈ​ന​യി​ല്‍ മൂ​ന്ന് പു​തി​യ ഫോ​ണു​ക​ള്‍ അ​വ​ത​രി​പ്പി​ച്ച് വി​വോ
Friday, May 24, 2024 1:46 PM IST
സോനു തോമസ്
പു​തി​യ മൂ​ന്ന് സ്മാ​ര്‍​ട്ഫോ​ണു​ക​ള്‍ ചൈ​നീ​സ് വി​പ​ണി​യി​ലെ​ത്തി​ച്ച് വി​വോ. വി​വോ വൈ200 ​ജി​ടി, വി​വോ വൈ200 ​ടി, വി​വോ വൈ200 ​ഫോ​ണു​ക​ളാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.

സ്നാ​പ്ഡ്രാ​ഗ​ണ്‍ 7 ജെ​ന്‍ 3 പ്രൊ​സ​സ​ര്‍ ചി​പ്പി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഫോ​ണ്‍ ആ​ണ് വി​വോ വൈ200 ​ജി​ടി, വി​വോ വൈ200 ​ടി​യി​ലും വി​വോ വൈ200 ​ലും സ്നാ​പ്ഡ്രാ​ഗ​ണ്‍ 6 ജെ​ന്‍ 1 ചി​പ്പാ​ണു​ള്ള​ത്.

മൂ​ന്ന് ഫോ​ണു​ക​ളി​ലും 6000 എം​എ​എ​ച്ച് ബാ​റ്റ​റി​യും 80 വാ​ട്ട് ഫാ​സ്റ്റ് ചാ​ര്‍​ജിം​ഗ് സൗ​ക​ര്യ​വു​മു​ണ്ട്.

വി​വോ വൈ200 ​ജി​ടി പ്ര​ത്യേ​ക​ത​ക​ള്‍

ഒ​റി​ജി​ന്‍ ഒ​എ​സ് 4 ലാ​ണ് വി​വോ വൈ200 ​ജി​ടി​യു​ടെ പ്ര​വ​ര്‍​ത്ത​നം. 6.78 ഇ​ഞ്ച് 1.5കെ ​അ​മോ​ലെ​ഡ് ക​ര്‍​വ്ഡ് ഡി​സ്പ്ലേ​യു​മാ​യാ​ണ് വി​വോ വൈ200 ​ജി​ടി അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

144 ഹെ​ര്‍​ട്സ് റി​ഫ്ര​ഷ് റേ​റ്റു​ള്ള സ്‌​ക്രീ​നി​ല്‍ 4500 നി​റ്റ്സ് പ​ര​മാ​വ​ധി ബ്രൈ​റ്റ്നെ​സ് ല​ഭി​ക്കും. ഡ്യു​വ​ല്‍ റി​യ​ര്‍ കാ​മ​റ​യി​ല്‍ 50 എം​പി പ്രൈ​മ​റി സെ​ന്‍​സ​ര്‍ വ​രു​ന്നു. ര​ണ്ട് മെ​ഗാ​പി​ക്സ​ലി​ന്‍റേ​താ​ണ് ര​ണ്ടാ​മ​ത്തെ സെ​ന്‍​സ​ര്‍.

16 എം​പി സെ​ന്‍​സ​റാ​ണ് ഫ്ര​ണ്ട് കാ​മ​റ​യി​ല്‍ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഐ​പി 64 ഡ​സ്റ്റ്-​വാ​ട്ട​ര്‍ റെ​സി​സ്റ്റ​ന്‍​സ് റേ​റ്റിം​ഗ് ഉ​ണ്ട്.194.6 ഗ്രാം ​ആ​ണ് ഭാ​രം.

വി​വോ വൈ200 ​ടി, വി​വോ വൈ200 ​പ്ര​ത്യേ​ക​ത​ക​ള്‍

ഇ​വ ര​ണ്ടും ഡ്യു​വ​ല്‍ സിം ​ഫോ​ണു​ക​ളാ​ണ്. 6.72 ഇ​ഞ്ച് ഫു​ള്‍ എ​ച്ച്ഡി പ്ല​സ് ഡി​സ്പ്ലേ​യാ​ണ് വി​വോ വൈ200 ​ടി​യി​ല്‍. അ​തേ​സ​മ​യം വി​വോ വൈ200 ​ന് 6.78 ഇ​ഞ്ച് ഫു​ള്‍ എ​ച്ച്ഡി​പ്ല​സ് അ​മോ​ലെ​ഡ് ഡി​സ്പ്ലേ​യാ​ണ്.

ര​ണ്ട് ഫോ​ണു​ക​ളി​ലും സ്നാ​പ്ഡ്രാ​ഗ​ണ്‍ 6 ജെ​ന്‍ 1 പ്രൊ​സ​സ​ര്‍ ചി​പ്പാ​ണ്. 12 ജി​ബി വ​രെ റാ​മു​ള്ള ഫോ​ണു​ക​ളി​ല്‍ 512 ജി​ബി വ​രെ സ്റ്റോ​റേ​ജു​ണ്ട്. വൈ200 ​ടി, വൈ200 ​ഫോ​ണു​ക​ളി​ല്‍ ഡ്യു​വ​ല്‍ റി​യ​ര്‍ കാ​മ​റ​യാ​ണ്.

50 എം​പി പ്രൈ​മ​റി സെ​ന്‍​സ​റും ര​ണ്ട് എം​പി സെ​ക്ക​ന്‍​ഡ​റി സെ​ന്‍​സ​റും ആ​ണി​തി​ല്‍. 8 എം​പി​യു​ടെ സെ​ല്‍​ഫി കാ​മ​റ​യും ഫോ​ണി​ന് ന​ല്‍​കി​യി​രി​ക്കു​ന്നു.

വി​വോ വൈ 200​ല്‍ ഇ​ന്‍ ഡി​സ്പ്ലേ ഫിം​ഗ​ര്‍​പ്രി​ന്‍റ് സെ​ന്‍​സ​റും വി​വോ വൈ200 ​ടി​ക്ക് സൈ​ഡ് മൗ​ണ്ട​ഡ് ഫിം​ഗ​ര്‍​പ്രി​ന്‍റ് സ്‌​കാ​ന​റു​മാ​ണു​ള​ള​ത്. വി​വോ വൈ200 ​ടി​യ്ക്ക് 194.6 ഗ്രാ​മും വി​വോ വൈ200​ന് 190 ഗ്രാ​മും ആ​ണ് ഭാ​രം.

വി​വോ വൈ200 ​ജി​ടി​ക്ക്18,000 രൂ​പ മു​ത​ല്‍ 26,000വ​രെ​യും വൈ200 ​ടി​ക്ക് 13,000 മു​ത​ല്‍ 18,000 വ​രെ​യും വൈ200 18,000 ​മു​ത​ല്‍ 26,000വ​രെ​യു​മാ​ണ് വി​ല.