ഈ പങ്കാളിത്തത്തോടെ, ആദായനികുതി വകുപ്പിന്‍റെ ടിൻ 2.0 പ്ലാറ്റ്ഫോമിന് കീഴിൽ രജിസ്റ്റർ ചെയ്യുന്ന മുൻനിര ബാങ്കുകളിൽ ഒന്നായി ഫെഡറൽ ബാങ്ക് മാറിക്കഴിഞ്ഞു.
പുതിയ ആദായനികുതി പോർട്ടലുമായി ബാങ്കുണ്ടാക്കിയ പങ്കാളിത്തം പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ബാങ്കിന്‍റെ ഓണ്‍ലൈൻ സംവിധാനങ്ങൾ ഉപയോഗിച്ചു കൊണ്ട് ഞങ്ങളുടെ ഇടപാടുകാർക്കും, ശാഖകൾ സന്ദർശിച്ച് കൗണ്ടറിൽ പണമടച്ചു കൊണ്ട് ഇടപാടുകാരല്ലാത്തവർക്കും ഇനി വളരെ എളുപ്പത്തിൽ നികുതി അടയ്ക്കാൻ സാധിക്കുന്നതാണ്. ഇടപാടുകൾ എളുപ്പമാക്കി ഞങ്ങളുടെ ഇടപാടുകാരെ സന്തോഷിപ്പിക്കുന്നതിനും ഞങ്ങളുടെ ബിസിനസിന് ചടുലത കൊണ്ടുവരുന്നതിനുമായി ബാങ്ക് തുടക്കം കുറിച്ചിട്ടുള്ള ഡിജിറ്റൽ സംരംഭങ്ങളുടെ കൂട്ടത്തിൽ പുതിയ സംവിധാനത്തെ തീർച്ചയായും പരിഗണിക്കാവുന്നതാണ്-ഫെഡറൽ ബാങ്കിന്‍റെ ഗ്രൂപ്പ് പ്രസിഡന്‍റും ഹോൾസെയിൽ ബാങ്കിംഗ് കണ്‍ട്രി ഹെഡുമായ ഹർഷ് ദുഗർ പറഞ്ഞു.